ജീവനക്കാരിലെ വനിതാ പ്രതിനിധ്യം വര്‍ധിപ്പിക്കാനൊരുങ്ങി ഓണ്‍ലൈന്‍ ഫുഡ് ഡെലിവറി പ്ലാറ്റ്ഫോമായ സൊമാറ്റോ. ഈ വര്‍ഷാവസാനത്തോടെ വിതരണ ജീവനക്കാരില്‍ വനിതകളുടെ എണ്ണം 10 ശതമാനമായി വര്‍ധിപ്പിക്കുമെന്നാണ് സൊമാറ്റോയുടെ പ്രസ്താവന.
ജീവനക്കാരിലെ വനിതാ പ്രതിനിധ്യം വര്‍ധിപ്പിക്കാനൊരുങ്ങി ഓണ്‍ലൈന്‍ ഫുഡ് ഡെലിവറി പ്ലാറ്റ്ഫോമായ സൊമാറ്റോ. ഈ വര്‍ഷാവസാനത്തോടെ വിതരണ ജീവനക്കാരില്‍ വനിതകളുടെ എണ്ണം 10 ശതമാനമായി വര്‍ധിപ്പിക്കുമെന്നാണ് സൊമാറ്റോയുടെ പ്രസ്താവന.

നിലവില്‍ സൊമാറ്റോയുടെ വിതരണ ജീവനക്കാരില്‍ 0.5 ശതമാനം മാത്രമാണ് വനിതകളുള്ളത്. ബംഗളൂരു, ഹൈദരാബാദ്, പൂനൈ നഗരങ്ങളിലാണ് ഈ മാറ്റം ആദ്യ ഘട്ടത്തില്‍ നടപ്പാക്കുക.
ഞങ്ങളുടെ വിതരണ ജീവനക്കാരില്‍ വനിതകളുടെ പങ്കാളിത്തം വര്‍ധിപ്പിക്കുന്നതിനുള്ള ആദ്യ ചുവടുവയ്പ്പ് നടത്തുകയാണ്. 2021 അവസാനത്തോടെ ബെംഗളൂരു, ഹൈദരാബാദ്, പൂനെ എന്നിവിടങ്ങളില്‍ വിതരണ ജീവനക്കാരില്‍ 10 ശതമാനം വനിതകളെന്ന ലക്ഷ്യം ഞങ്ങള്‍ കൈവരിക്കും - സൊമാറ്റോ സ്ഥാപകന്‍ ദീപീന്ദര്‍ ഗോയല്‍ വ്യക്തമാക്കി.
മൂന്ന് നഗരങ്ങളില്‍ 10 ശതമാനം വനിതാ പങ്കാളിത്തം എന്ന ലക്ഷ്യം കൈവരിക്കുന്നതിനായുള്ള ഒരുക്കങ്ങളും കമ്പനി നടത്തും. എല്ലാ വനിതാ വിതരണ ജീവനക്കാര്‍ക്കുമായി സെല്‍ഫ് ഡിഫന്‍സ് പരിശീലനവും സൊമാറ്റോ നല്‍കും. പ്രഥമ ശുശ്രൂഷ കിറ്റുകളും ശുചിത്വം പാലിക്കുന്നതിനായി സുരക്ഷാ കിറ്റുകളും ലഭ്യമാക്കും. കൂടാതെ എസ്ഒസ് സംവിധാനം, 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ഹെല്‍പ്പ് ലൈന്‍ തുടങ്ങിയ സംവിധാനങ്ങളും വനിതാ വിതരണ ജീവനക്കാരുടെ സുരക്ഷയ്ക്കായി ഒരുക്കുമെന്നും ഗോയല്‍ കൂട്ടിച്ചേര്‍ക്കുന്നു.
റസ്റ്റോറന്റുകളുടെ ഭാഗത്തു നിന്നും പദ്ധതിയെ പ്രോത്സാഹിപ്പിക്കുന്നതിനായുള്ള പ്രവര്‍ത്തനങ്ങള്‍ ഉണ്ടാകുമെന്നും സൊമാറ്റോ അറിയിക്കുന്നു. വനിതാ ജീവനക്കാരുടെ സുരക്ഷ ഉറപ്പാക്കുന്നതിനോടൊപ്പം അവരുടെ പ്രാഥമിക ആവശ്യങ്ങളും തുല്യതയോടെ പരിഗണിക്കും. പ്രത്യേക ശുചിമുറികള്‍ ഉള്‍പ്പെടെ റസ്റ്റോറന്റുകളുടെ ഭാഗത്തുനിന്നും ഇതിനായി ഉണ്ടാകും.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
