ഓൺലൈൻ ഫുഡ് ഡെലിവറി ആപ്പായ സൊമാറ്റോ ഏറ്റവും പുതിയ ഓഫറുമായി രംഗത്ത്. 'ഓൺ ടൈം അല്ലെങ്കിൽ ഫ്രീ' ഓഫറാണ് സൊമാറ്റോ ഉപഭോക്താക്കൾക്ക് വാഗ്ദാനം ചെയ്തിരിക്കുന്നത്. ഇതനുസരിച്ച് ഭക്ഷണം ഡെലിവർ ചെയ്യാൻ വൈകിയാൽ ഓർഡർ ചെയ്യുന്ന ഭക്ഷണം സൌജന്യമായി ഉപഭോക്താക്കൾക്ക് നൽകും. വർഷങ്ങളായി ഡൊമിനോസ് ഇത്തരത്തിൽ '30 മിനിറ്റ് അല്ലെങ്കിൽ സൌജന്യ' ഭക്ഷണ ഓഫർ വാഗ്ദാനം ചെയ്തിരുന്നു. അതായത് ഓർഡർ ലഭിച്ചു കഴിഞ്ഞാൽ 30 മിനിറ്റിനകം ഭക്ഷണം വിതരണം ചെയ്യാൻ സാധിച്ചില്ലെങ്കിൽ ഭക്ഷണം ഉപഭോക്താവിന് സൌജന്യമായി ലഭിക്കും.
പുതിയ ഓഫർ അവതരിപ്പിച്ചതോടെ ഉപയോക്താക്കൾക്ക് അവരുടെ ഭക്ഷണം കൃത്യസമയത്ത് ലഭിക്കുമെന്നും അല്ലെങ്കിൽ പണം തിരികെ ലഭിക്കുമെന്നും സൊമാറ്റോ അവകാശപ്പെടുന്നു. ഇന്ത്യയിലെ 100ലധികം നഗരങ്ങളിലായി ആയിരക്കണക്കിന് റെസ്റ്റോറന്റുകളുടെ മുഴുവൻ സോമാറ്റോ മെനുവിനും പുതിയ ഓഫർ ബാധകമാണ്.

ഓഫർ ലഭിക്കുന്നതിന്, ഉപയോക്താക്കൾ ഓർഡറുകൾ നൽകുമ്പോൾ 'ഓൺ-ടൈം അല്ലെങ്കിൽ ഫ്രീ' ക്ലിക്കു ചെയ്യേണ്ടതാണ്. കൂടാതെ കൃത്യസമയത്ത് സോമാറ്റോ ഭക്ഷണം വിതരണം ചെയ്യുന്നതിൽ പരാജയപ്പെട്ടാൽ പണം തിരികെ ലഭിക്കുകയും ചെയ്യും. എന്നാൽ സമയത്ത് ഭക്ഷണം എത്തിക്കാൻ ഡെലിവറി ബോയ്സിന്മേൽ അധിക സമ്മർദ്ദം ചെലുത്തുന്ന നടപടിയാണിത്. ട്രാഫിക് നിയമങ്ങൾ വരെ ലംഘിക്കാൻ ഇത് കാരണമായേക്കാമെന്ന ആശങ്കകളും നിലനിൽക്കുന്നുണ്ട്.
ഓർഡറുകൾ കൃത്യസമയത്ത് എത്തിക്കാൻ റെസ്റ്റോറന്റുകളോ ഡെലിവറി പങ്കാളികളോ ബുദ്ധിമുട്ടുന്നില്ലെന്നും ആശങ്കകൾക്ക് മറുപടിയായി സൊമാറ്റോ വ്യക്തമാക്കി. ഡെലിവറി പങ്കാളികളെ അവർ നൽകാൻ പോകുന്ന ഓർഡർ ഈ ഓഫർ ബാധകമായ ഓർഡറാണോ എന്ന് അറിയിക്കുന്നില്ലെന്നും സൊമാറ്റോ വ്യക്തമാക്കി.
More From GoodReturns

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം

ദുബായിൽ സ്വർണവിലയിൽ മാറ്റം; നാട്ടിലെ വിലയുമായി താരതമ്യം ചെയ്യുമ്പോൾ ലാഭമാണോ? ഇന്നത്തെ നിരക്കും കസ്റ്റംസ് നിയമങ്ങളും

സ്വർണവിലയിൽ വൻ മാറ്റം, ഇന്ന് വാങ്ങാൻ പറ്റിയ സമയമാണോ? പ്രധാന നഗരങ്ങളിലെ നിരക്കുകൾ ഇതാ

സ്വർണവില കുതിച്ചുയരുന്നു; ഇന്ന് വാങ്ങാൻ പ്ലാനുണ്ടോ? ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

തിങ്കളാഴ്ച വിപണിയിൽ കുതിക്കാൻ സാധ്യതയുള്ള 2 ഓഹരികൾ; ബ്രോക്കറേജ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ ഇതാ

ബെംഗളൂരു യാത്രക്കാർ ശ്രദ്ധിക്കുക; ഫ്ലൈഓവർ നിയന്ത്രണങ്ങൾ കർശനമാക്കി, പിഴ ഒഴിവാക്കാൻ ഈ വഴികൾ നോക്കൂ



Click it and Unblock the Notifications
