ഓഹരി വിപണിയില്‍ പേരു ചേര്‍ക്കാനുള്ള പുറപ്പാടിലാണ് പ്രമുഖ ഓണ്‍ലൈന്‍ ഭക്ഷണവിതരണ കമ്പനിയായ സൊമാറ്റോ. എന്നാല്‍ ഓഹരി വില്‍പ്പനയ്ക്ക് ഇറങ്ങും മുന്‍പുതന്നെ 500 മില്യണ്‍ ഡോളറിന്റെ നിക്ഷേപം ഗുരുഗ്രാം ആസ്ഥാനമായ കമ്പനി കണ്ടെത്തിയിരിക്കുന്നു. ധനസമാഹരണം പൂര്‍ത്തിയായാല്‍ സൊമാറ്റോയുടെ മൊത്തം മൂല്യം 5.5 ബില്യണ്‍ ഡോളറായി ഉയരും. പുതിയ ഫൈനാന്‍സിങ് നടപടികള്‍ ആരംഭിക്കാനുള്ള ഒരുക്കത്തിലാണ് ഇപ്പോള്‍ കമ്പനി. ടൈഗര്‍ ഗ്ലോബല്‍, കോറ ഇന്‍വെസ്റ്റ്മെന്റ്സ്, സ്റ്റെഡ്വ്യൂ, ഫിഡെലിറ്റി, ബോ വേവ്, വൈ ക്യാപിറ്റല്‍ എന്നീ നിലവിലെ നിക്ഷേപകര്‍ക്കൊപ്പം പുതിയ നിക്ഷേപകരായ ഡ്രാഗണീയര്‍ ഗ്രൂപ്പും സൊമാറ്റോയുടെ ഫൈനാന്‍സിങ് റൗണ്ടില്‍ പങ്കെടുക്കും.

പ്രാഥമിക ധനസമാഹരണത്തിന്റെ ഭാഗമായി 250 മില്യണ്‍ ഡോളര്‍ ഇപ്പോഴുള്ള നിക്ഷേപകരില്‍ നിന്നായിരിക്കും കമ്പനി കണ്ടെത്തുക. ശേഷം ഇത്രയുംതന്നെ തുക അലിബാബ ഗ്രൂപ്പിന് കീഴിലുള്ള ആന്റ് ഗ്രൂപ്പും സണ്‍ലൈറ്റ് ഫണ്ടും ചേര്‍ന്ന് ഓഹരി വില്‍പ്പനയിലൂടെ സമര്‍പ്പിക്കും. മൂലധനസമാഹരണം പൂര്‍ത്തിയായാല്‍ സൊമാറ്റോയുടെ കൈവശം 1 ബില്യണ്‍ ഡോളര്‍ മിച്ചം പണമുണ്ടാകുമെന്നാണ് സൂചന. പ്രാഥമിക ഓഹരി വില്‍പ്പനയ്ക്ക് ഇറങ്ങും മുന്‍പത്തെ ചിത്രം മാത്രമായിരിക്കും ഇത്. ഈ വര്‍ഷം ജൂണ്‍ മാസത്തോടെ പൊതു വിപണിയില്‍ ഓഹരികള്‍ വില്ക്കാന് സൊമാറ്റോ നടപടി ആരംഭിക്കുമെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. ഏകദേശം 6 മുതല്‍ 8 ബില്യണ്‍ ഡോളര്‍ വരെ പ്രാഥമിക ഓഹരി വില്‍പ്പനയില്‍ നിന്നും സമാഹരിക്കാന്‍ കമ്പനിക്ക് കഴിയുമെന്നാണ് പ്രതീക്ഷ.
അടുത്തിടെ 660 ദശലക്ഷം ഡോളര്‍ പുതിയ മൂലധന നിക്ഷേപം ഉയര്‍ത്താന്‍ സൊമാറ്റോയ്ക്ക് സാധിച്ചിരുന്നു. പത്ത് പുതിയ നിക്ഷേപകരാണ് ഏറ്റവുമൊടുവിലത്തെ ധനസമാഹരണ റൗണ്ടില്‍ സൊമാറ്റോയിലേക്ക് കടന്നുവന്നത്. ടൈഗര്‍ ഗ്ലോബല്‍, കോറ, ലക്സോര്‍, ഫിഡലിറ്റി (എഫ്എംആര്‍), ഡിവണ്‍ ക്യാപിറ്റല്‍, ബെയ്ലി ഗിഫോര്‍ഡ്, മിറെയ്, സ്റ്റെഡ്വ്യൂ എന്നീ കമ്പനികള്‍ക്ക് സൊമോറ്റോയില്‍ ഇപ്പോള്‍ നിക്ഷേപമുണ്ട്. നേരത്തെ, മുന്‍ സാമ്പത്തിക വര്‍ഷത്തെ സാമ്പത്തിക ഫലവും കമ്പനി പുറത്തുവിട്ടിരുന്നു. 2020 വര്‍ഷം 2,451 കോടി രൂപയുടെ നഷ്ടമാണ് സൊമാറ്റോയ്ക്ക് സംഭവിച്ചത്. ഇതേസമയം 2,486 കോടി രൂപ കമ്പനി വരുമാനം കണ്ടെത്തുകയുണ്ടായി. എതിരാളിയായ യൂബര്‍ ഈറ്റ്സിനെ വാങ്ങിയ പശ്ചാത്തലത്തിലാണ് ഭീമന് നഷ്ടം സഹിക്കാന്‍ സൊമാറ്റോ ബാധ്യസ്തരായത്.
More From GoodReturns

ഓഹരി വിപണിയിൽ വൻ മാറ്റം: മൈക്രോക്യാപ് നിക്ഷേപകർക്ക് മുന്നറിയിപ്പുമായി എക്സ്ചേഞ്ചുകൾ

നാലാം ശനിയാഴ്ച ബാങ്ക് അവധി: പണമിടപാടുകൾ മുടങ്ങുമോ? അറിയേണ്ട പ്രധാന കാര്യങ്ങൾ

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല; കേരളത്തെ അപേക്ഷിച്ച് പ്രവാസികൾക്ക് വൻ ലാഭം!

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: ഓഗസ്റ്റ് 15-ന് ഉദ്ഘാടനമില്ല; യാത്രക്കാർക്ക് വീണ്ടും കാത്തിരിപ്പ്

മാരുതി സുസുക്കി Q1 ഫലം: എസ്യുവി വിൽപന ലാഭത്തിൽ കുതിച്ചുചാട്ടമുണ്ടാക്കുമോ?

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പിന് സാധ്യത; എഫ് ആൻഡ് ഒ എക്സ്പയറിക്ക് മുന്നോടിയായി നിക്ഷേപകർ അറിയേണ്ടതെന്ത്?

എൽഐസി എജിഎം ഇന്ന്: ഡിവിഡന്റും ബോണസ് ഓഹരികളും പ്രഖ്യാപിക്കുമോ? നിക്ഷേപകർ ആകാംക്ഷയോടെ ഉറ്റുനോക്കുന്ന നിർണ്ണായക തീരുമാനങ്ങൾ

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ: ഉദ്ഘാടനം വീണ്ടും വൈകുന്നു; യാത്രക്കാർക്ക് ഇനിയും കാത്തിരിക്കണം

ബിഎസ്ഇ മോക്ക് ട്രേഡിംഗ് ഇന്ന്: പെന്നി സ്റ്റോക്ക് നിക്ഷേപകർക്ക് നഷ്ടം ഒഴിവാക്കാൻ ഈ അവസരം പ്രയോജനപ്പെടുത്താം

ബെംഗളൂരു മെട്രോ യെല്ലോ ലൈൻ: സാങ്കേതിക തകരാറുകൾ പരിഹരിച്ചു, സർവീസുകൾ സാധാരണ നിലയിൽ; യാത്രക്കാർക്ക് ആശ്വാസം

ദുബായിൽ സ്വർണ്ണം വാങ്ങുമ്പോൾ ലാഭം ഇത്രയോ? ഇന്ത്യയുമായുള്ള വില വ്യത്യാസം ഞെട്ടിക്കും!



Click it and Unblock the Notifications