നിർണ്ണായക പ്രഖ്യാപനവുമായി ഫുഡ് ഡെലിവറി ആപ്പ് സൊമാറ്റോ. സൊമാറ്റോ ആപ്പിൽ പലചരക്ക് ഉൽപ്പന്നങ്ങൾക്കായി ഒരു വിഭാഗം ആരംഭിക്കുമെന്നാണ് കമ്പനിയുടെ പ്രഖ്യാപനം. ഓൺലൈൻ പലചരക്ക് കമ്പനിയായ ഗ്രോഫേഴ്സിൽ 100 മില്യൺ ഡോളർ നിക്ഷേപം സ്ഥിരീകരിച്ചുകൊണ്ടാണ് സോഫ്റ്റ്ബാങ്ക് പിന്തുണയോടെ പ്രവർത്തിക്കുന്ന കമ്പനിയുടെ പ്രഖ്യാപനം. നിക്ഷേപത്തെക്കുറിച്ച് ഇതാദ്യമായാണ് സൊമാറ്റോ പരസ്യപ്രഖ്യാപനം നടത്തുന്നത്. ജൂൺ 29 ന് സൊമാറ്റോ-ഗ്രോഫേഴ്സ് കരാർ അവസാനിപ്പിക്കുന്നതിനെക്കുറിച്ചുള്ള വാർത്തകൾ പുറത്തുവന്നിരുന്നു.
സോമാറ്റോ അതിന്റെ ഐപിഒയുടെ വില ബാൻഡ് ഇക്വിറ്റി ഷെയറിന്റെ വില 72-76 രൂപയായി നിശ്ചയിച്ചു. 9,375 കോടി രൂപയുടെ ഓഫർ ജൂലൈ 14 ന് സബ്സ്ക്രിപ്ഷനായി തുറക്കും. ജൂലൈ 16 നായിരിക്കും ഇത് അവസാനിക്കുക. പബ്ലിക് ഓഫറിൽ 9,000 കോടി രൂപയുടെ പുതിയ ഇഷ്യുവും നിലവിലുള്ള വിൽപ്പന ഷെയർഹോൾഡർ ഇൻഫോ എഡ്ജ് 375 കോടി രൂപയ്ക്ക് വിൽക്കുന്നതിനുള്ള ഓഫറും ഉൾപ്പെടുന്നുണ്ട്.

കൊവിഡ് വ്യാപനത്തോടെ കൂടുതൽ ഉപയോക്താക്കൾ പലചരക്ക് സാധനങ്ങൾ വാങ്ങുന്നതിനായി ഓൺലൈൻ സേവനങ്ങളെയാണ് ആശ്രയിക്കുന്നത്. ഈ സാഹചര്യത്തിലാണ് സൊമാറ്റോ ഗ്രോഫേഴ്സുമായുള്ള കരാരിൽ ഒപ്പുവെച്ചിട്ടുള്ളത്. കൊവിഡ് വ്യാപനം കഴിഞ്ഞ വർഷം ഭക്ഷണ വിതരണത്തെ പ്രതികൂലമായി ബാധിച്ചതോടെ സൊമാറ്റ് പലചരക്ക് വിൽപ്പനയിലേക്ക് കടന്നിരുന്നു. എന്നാൽ വീണ്ടും ഭക്ഷ്യവിപണി പഴയരീതിയിലേക്ക് ഉയർന്നുവന്നതോടെ ഇത് നിർത്തിവെച്ചിരുന്നു.
അതേ സമയം സൊമാറ്റോയുടെ നീക്കം ഈ രംഗത്തെ മത്സരത്തെ പ്രതികൂലമായി ബാധിച്ചുവെന്ന് ചൂണ്ടിക്കാണിച്ചുകൊണ്ട് എൻആർഎഐ കോമ്പറ്റീഷൻ കമ്മീഷനെ സമീപിച്ചിരുന്നു. എന്നാൽ തങ്ങൾക്ക് പ്രൈവറ്റ് ലേബൽ ഉൽപ്പന്നങ്ങൾ വിൽപ്പന നടത്താൻ പദ്ധതിയില്ലെന്ന് അന്ന് പ്രഖ്യാപിച്ചിരുന്നു. അതേ സമയം സർക്കാരും സൊമാറ്റോയുടെ ആ നീക്കത്തിനെതിരെ രംഗത്തെത്തിയിരുന്നു.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
