പാർലമെന്‍റ് ഓൺലൈൻ ഗെയിമിംഗ് ബിൽ 2025 പാസാക്കിയതിന് തൊട്ടുപിന്നാലെ പണം മുടക്കിയുള്ള എല്ലാ ഓൺലൈൻ ഗെയിമുകളും താൽക്കാലികമായി നിർത്തിവച്ച് ഗെയിമിംഗ് കമ്പനിയായ മൊബൈൽ പ്രീമിയർ ലീഗ്. "ഇന്ത്യയിൽ എംപിഎൽ പ്ലാറ്റ്‌ഫോമിൽ പണം ഉൾപ്പെടുന്ന എല്ലാ ഗെയിമിംഗ് ഓഫറുകളും ഞങ്ങൾ താൽക്കാലികമായി നിർത്തിവയ്ക്കുന്നു," എംപിഎൽ ഒരു പ്രസ്താവനയിൽ പറഞ്ഞതായി റോയിട്ടേഴ്‌സിന്‍റെ റിപ്പോർട്ട് പറയുന്നു. 250 കോടി ഡോളറാണ് എംപിഎൽ അഥവാ മൊബൈൽ പ്രീമിയർ ലീഗ് എന്ന ഗെയിമിങ് ആപ്പിന്‍റെ മൂല്യം.
താൽക്കാലികമായി അവസാനിപ്പിച്ച് ഡ്രീം 11
കോടിക്കണക്കിന് രൂപയാണ് ഓൺലൈൻ ഗെയ്മിങ് പ്ലാറ്റ്ഫോമുകളുടെ പേരിൽ ഇന്ത്യൻ വിപണിയിൽ നിക്ഷേപിക്കപ്പെടുന്നത്. ബിൽ നിയമമാകുന്നതോടെ ഒട്ടേറെ ഗെയ്മിങ് ആപ്ലിക്കേഷനുകൾ ലഭ്യമല്ലാതെയാകും. ക്രിക്കറ്റിനെ അടിസ്ഥാനമാക്കിയുള്ള ഗെയ്മിങ് ആപ്പായ ഡ്രീം 11 താൽക്കാലികമായി നിർത്തിവച്ചിരിക്കുകയാണ്. വെർച്വൽ ടീമുകളെ സൃഷ്ടിച്ച് ഓൺലൈനായി ഗെയിം കളിക്കുന്നതിനും പണം ലഭിക്കുന്നതിനും ഉപയോക്താക്കൾ ഡ്രീം 11-ൽ പണമടയ്ക്കേണ്ടതുണ്ട്. 800 കോടി ഡോളറാണ് ഈ സ്റ്റാർട്ടപ്പിന്‍റെ മൂല്യം.
സൂപ്പി എന്നി ഗെയിമിംഗ് കമ്പനികളും പണം നൽകിയുള്ള എല്ലാ ഗെയിമുകളും താൽക്കാലികമായി നിർത്തിവച്ചിരിക്കുകയാണ്. "സുപീ പൂർണ്ണമായും പ്രവർത്തനക്ഷമമായി തുടരുന്നു, ഞങ്ങളുടെ കളിക്കാർക്ക് അവരുടെ പ്രിയപ്പെട്ട ഗെയിമുകൾ പ്ലാറ്റ്‌ഫോമിൽ ആസ്വദിക്കുന്നത് തുടരാം. പുതിയ ഓൺലൈൻ ഗെയിമിംഗ് ബിൽ 2025 അനുസരിച്ച്, ഞങ്ങൾ പണമടച്ചുള്ള ഗെയിമുകൾ നിർത്തലാക്കുകയാണ്, എന്നാൽ ലുഡോ സുപ്രീം, ലുഡോ ടർബോ, സ്നേക്ക്സ് & ലാഡേഴ്‌സ്, ട്രംപ് കാർഡ് മാനിയ തുടങ്ങിയ ഞങ്ങളുടെ വളരെ ജനപ്രിയമായ സൗജന്യ ഗെയിമുകൾ എല്ലാ ഉപയോക്താക്കൾക്കും സൗജന്യമായി ലഭ്യമാകുന്നത് തുടരും. ഇന്ത്യയിലുടനീളമുള്ള ഞങ്ങളുടെ 150 ദശലക്ഷം ഉപയോക്താക്കൾക്ക് രസകരവും ആകർഷകവും ഉത്തരവാദിത്തമുള്ളതുമായ ഗെയിമിംഗ്, വിനോദ അനുഭവങ്ങൾ സൗജന്യമായി നൽകുന്നതിന് ഞങ്ങൾ പ്രതിജ്ഞാബദ്ധരാണ്," കമ്പനി വക്താവ് പറഞ്ഞു.

എന്തിനാണ് നിയമഭേദഗതി..?
ഓൺലൈൻ ഗെയ്മുകളുടെ പേരിൽ നടക്കുന്ന തട്ടിപ്പുകൾ തടയാനാണ് നിയമഭേദഗതി. ഗെയ്മിങ് ആപ്ലിക്കേഷനുകളുടെ പ്രവർത്തനം, പരസ്യം എന്നിവ നിരോധിക്കുന്നതാണ് ബിൽ. പണം വച്ചുള്ള ഓൺലൈൻ ഗെയ്മിങ്ങിന് മൂന്നുവർഷം തടവോ ഒരു കോടി രൂപ വരെ പിഴയോ ഏർപ്പെടുത്തണമെന്നാണ് ബില്ലിൽ നിർദേശിക്കുന്നത്. രാജ്യത്ത് ലഹരി പോലെ തന്നെ ആളുകളെ അടിമയാക്കുന്ന ഒന്നാണ് ഇത്തരം ഗെയ്മിങ്ങ് പ്ലാറ്റ്ഫോമുകളെന്നും കേന്ദ്ര ഐടി മന്ത്രി അശ്വിനി വൈഷ്ണവ് പറഞ്ഞു.സെലിബ്രിറ്റികൾ ഗെയ്മിങ് ആപ്പുകളുടെ പരസ്യങ്ങളിൽ അഭിനയിക്കുന്നതും ബില്ലിൽ നിരോധിച്ചിട്ടുണ്ട്. ആപ്പുകൾ പരസ്യം ചെയ്താൽ രണ്ടുവർഷംവരെ തടവും 50 ലക്ഷം രൂപ വരെ പിഴയുമാണ് ശിക്ഷ. കുറ്റം ആവർത്തിച്ചാൽ മൂന്നു മുതൽ 5 വർഷം വരെ തടവും 2 കോടി രൂപ വരെ പിഴയും ശിക്ഷ ലഭിക്കും.
ഓണ്‍ലൈന്‍ ഗെയിമിങ് ആപ്പുകള്‍ക്കെതിരെ സര്‍ക്കാര്‍ കടുത്ത നടപടികളാണ് സ്വീകരിച്ചു വരുന്നത്. 2023 ഡിസംബറില്‍ ഭാരതീയ ന്യായ സംഹിതയ്ക്ക് കീഴില്‍ അനധികൃത വാതുവെപ്പ് ഏഴ് വര്‍ഷം വരെ കഠിന തടവും പിഴയും ലഭിക്കാവുന്ന ക്രിമിനല്‍ കുറ്റമാക്കി. 2023 ഒക്ടോബറില്‍ സര്‍ക്കാര്‍ ഓണ്‍ലൈന്‍ ഗെയിമിംഗ് പ്ലാറ്റ്ഫോമുകള്‍ക്ക് 28 ശതമാനം ജിഎസ്ടി ഏര്‍പ്പെടുത്തിയിരുന്നു. 2025 സാമ്പത്തിക വര്‍ഷം മുതല്‍, ഓണ്‍ലൈന്‍ ഗെയിമുകളില്‍ നിന്നുള്ള വിജയങ്ങള്‍ക്ക് 30 ശതമാനമാണ് നികുതി ചുമത്തിയത്.
ഇന്ത്യയുടെ 3.7 ബില്യണ്‍ ഡോളര്‍ ഓണ്‍ലൈന്‍ ഗെയിമിംഗ് വിപണി വരുമാനത്തിന്‍റെ ഏകദേശം 86 ശതമാനവും റിയല്‍ മണി ഗെയിമിംഗ് മേഖലയാണ്. 200,000-ത്തിലധികം ജോലി അവസരങ്ങളും പ്രതിവര്‍ഷം 25,000 കോടി രൂപ നികുതിയായും ഇവ നല്‍കുന്നുണ്ട്. ലോക്‌സഭയില്‍ ബില്‍ പാസായി, ഇനി രാജ്യസഭയില്‍ വീണ്ടും വോട്ടെടുപ്പിനും ചര്‍ച്ചയ്ക്കുമായി പരിഗണിക്കും. ഇതിനുശേഷം, രാഷ്ട്രപതിയുടെ അംഗീകാരം ലഭിച്ചാല്‍, ഓണ്‍ലൈന്‍ ഗെയിമിംഗ് ബില്‍ 2025 നിയമമായി മാറും.
More From GoodReturns

നാലാം ശനിയാഴ്ച ബാങ്ക് അവധി: പണമിടപാടുകൾ മുടങ്ങുമോ? അറിയേണ്ട പ്രധാന കാര്യങ്ങൾ

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: ഓഗസ്റ്റ് 15-ന് ഉദ്ഘാടനമില്ല; യാത്രക്കാർക്ക് വീണ്ടും കാത്തിരിപ്പ്

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല; കേരളത്തെ അപേക്ഷിച്ച് പ്രവാസികൾക്ക് വൻ ലാഭം!

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പിന് സാധ്യത; എഫ് ആൻഡ് ഒ എക്സ്പയറിക്ക് മുന്നോടിയായി നിക്ഷേപകർ അറിയേണ്ടതെന്ത്?

10 രൂപയിൽ താഴെയുള്ള ഈ പെനി ഓഹരികളിൽ വൻ മുന്നേറ്റം; നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ: ഉദ്ഘാടനം വീണ്ടും വൈകുന്നു; യാത്രക്കാർക്ക് ഇനിയും കാത്തിരിക്കണം

ബിഎസ്ഇ മോക്ക് ട്രേഡിംഗ് ഇന്ന്: പെന്നി സ്റ്റോക്ക് നിക്ഷേപകർക്ക് നഷ്ടം ഒഴിവാക്കാൻ ഈ അവസരം പ്രയോജനപ്പെടുത്താം

എൽഐസി എജിഎം ഇന്ന്: ഡിവിഡന്റും ബോണസ് ഓഹരികളും പ്രഖ്യാപിക്കുമോ? നിക്ഷേപകർ ആകാംക്ഷയോടെ ഉറ്റുനോക്കുന്ന നിർണ്ണായക തീരുമാനങ്ങൾ

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റം; നാട്ടിലേക്ക് സ്വർണ്ണം കൊണ്ടുപോകുന്നവർ അറിയേണ്ട പ്രധാന കാര്യങ്ങൾ

ബെംഗളൂരു മെട്രോ യെല്ലോ ലൈൻ: സാങ്കേതിക തകരാറുകൾ പരിഹരിച്ചു, സർവീസുകൾ സാധാരണ നിലയിൽ; യാത്രക്കാർക്ക് ആശ്വാസം

ദുബായിൽ സ്വർണ്ണം വാങ്ങുമ്പോൾ ലാഭം ഇത്രയോ? ഇന്ത്യയുമായുള്ള വില വ്യത്യാസം ഞെട്ടിക്കും!



Click it and Unblock the Notifications