കൊച്ചി: കോവിഡിന് എതിരായ തങ്ങളുടെ പ്ലാസ്മിഡ് ഡിഎന്‍എ വാക്സിന് അടിയന്തര അനുമതി തേടി സൈഡസ് കാഡില ഡ്രഗ്സ് കണ്ട്രോളര് ജനറല്‍ ഓഫ് ഇന്ത്യയ്ക്ക് അപേക്ഷ സമര്‍പ്പിച്ചു. മൂന്നാം ഘട്ട ക്ലിനിക്കല്‍ ട്രയലിലെ 28,000-ഓളം വരുന്ന സന്നദ്ധ പ്രവര്‍ത്തകരുടെ ഫലവും സൈഡസ് സമര്‍പ്പിച്ചിട്ടുണ്ട്. 12 വയസിനും 18 വയസിനും ഇടയിലുള്ള കുട്ടികളില്‍ ഇതു സുരക്ഷിതമാണെന്നും കണ്ടെത്തിയിട്ടുണ്ട്. ഇന്ത്യയിലെ 50 കേന്ദ്രങ്ങളിലായി ഇതിന്റെ ക്ലിനികല്‍ ട്രയല്‍ നടത്തിയിരുന്നു.

ഇന്ത്യയില്‍ 12-18 പ്രായ പരിധിയിലുള്ളവര്‍ക്കിടയില്‍ പരീക്ഷണം നടത്തുന്ന ആദ്യ വാക്സിന് കൂടിയാണിത്. ആയിരത്തോളം പരിശോധനകളില്‍ മുതിര്‍ന്നവര്‍ക്കിടയില്‍ കണ്ട ടോളറബിലിറ്റി പ്രൊഫൈലിന്റെ അതേ അനുപാതം തന്നെയാണ് ദൃശ്യമായത്. മൂന്നു ഡോസുകളായി നല്‍കുന്നതായിരിക്കും സൈകോവിഡ് വാക്സിന്. രണ്ടു മുതല്‍ എട്ടു ഡിഗ്രി സെന്റീഗ്രേഡ് വരെ താപനിലയില്‍ സൂക്ഷിക്കുന്ന ഇത് 25 ഡിഗ്രി സെന്റീഗ്രേഡില് കുറഞ്ഞത് മൂന്നു മാസമെങ്കിലും മികച്ച രീതിയില്‍ തുടരുന്നതായും കണ്ടെത്തിയിട്ടുണ്ട്.
മനുഷ്യരില്‍ ഉപയോഗിക്കുന്ന ആദ്യ പ്ലാസ്മിഡ് ഡിഎന്‍എ വാക്സിനായ സൈകോവിഡ് ഗവേഷണത്തിന്റേയും സാങ്കേതികവിദ്യയുടേയും കാര്യത്തില്‍ പുതിയൊരു നാഴികക്കല്ലാണെന്ന് ഇതേക്കുറിച്ചു പ്രതികരിക്കവെ കാഡില ഹെല്‍ത്ത്കെയര്‍ മാനേജിങ് ഡയറക്ടര്‍ ഡോ. ഷാര്‍വില്‍ പട്ടേല്‍ പറഞ്ഞു.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ദുബായിൽ സ്വർണ്ണവില കുതിക്കുന്നുവോ? ഇന്നത്തെ 22K, 24K നിരക്കുകൾ ഇങ്ങനെ

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?



Click it and Unblock the Notifications