വാഹന ഇന്‍ഷൂറന്‍സ് പുതുക്കാറായോ? ഓണ്‍ലൈന്‍ റിന്യൂവലിന്റെ ഗുണങ്ങളറിഞ്ഞാല്‍ നിങ്ങള്‍ വാപൊളിക്കും

By
Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

നിങ്ങളുടെ കാറിന്റെയോ ബൈക്കിന്റെയോ ഇന്‍ഷൂറന്‍സ് പോളിസി പുതുക്കാന്‍ സമയമായോ? എങ്കില്‍ ഓണ്‍ലൈനായി അത് ചെയ്യുന്നതിന്റെ മെച്ചവും ലാഭവും അറിഞ്ഞാല്‍ നിങ്ങള്‍ ഞെട്ടും. ഫ്‌ളിപ്പ് കാര്‍ട്ടില്‍ നിന്നോ ആമസോണില്‍ നിന്നോ ഒരു സാധനം വാങ്ങുന്ന അതേ ലാഘവത്തോടെയും സൗകര്യത്തോടെയും നിങ്ങള്‍ക്ക് ഇന്ന് വാഹന ഇന്‍ഷുറന്‍സുകള്‍ വാങ്ങാനും പുതിക്കാനും സാധിക്കുമെന്നതാണ് ഇതിന്റെ സവിശേഷത. കൂടുതല്‍ സൗകര്യപ്രദവും ലാഭകരവുമാണെന്നതാണ് ഡിജിറ്റല്‍ പര്‍ച്ചേസ് കൊണ്ടുള്ള ഏറ്റവും പ്രധാന നേട്ടം.

 

ബൈക്ക് വാങ്ങുമ്പോഴും കാര്‍ വാങ്ങുമ്പോഴും നമ്മള്‍ പലപ്പോഴും ഡീലര്‍ തരുന്ന ഇന്‍ഷുറന്‍സാണ് ഉപയോഗിക്കുന്നത്. സ്‌പെയര്‍ പാര്‍ട്‌സിലും ആക്‌സസറീസിലും വില പേശി കുറവുണ്ടാക്കുമ്പോഴും ഇന്‍ഷുറന്‍സ് തുക മുഴുവനായും കൊടുക്കേണ്ടി വരുന്നു. ഫലത്തില്‍ ഡീലര്‍ക്ക് സാമ്പത്തിക ലാഭമുള്ള, നമ്മുടെ ആവശ്യങ്ങള്‍ പരിപൂര്‍ണമായി നിറവേറ്റാത്ത പോളിസികളാണ് നമ്മള്‍ വലിയ വിലകൊടുത്ത് വാങ്ങിക്കുന്നത്.

എന്തൊക്കെ മെച്ചങ്ങള്‍

എന്തൊക്കെ മെച്ചങ്ങള്‍

എന്നാല്‍ പോളിസി പുതുക്കുമ്പോള്‍ നിങ്ങള്‍ക്ക് ഇഷ്ടമുള്ള തീരുമാനം എടുക്കാനാകും. ഇന്‍ഷുറന്‍സ് കമ്പനികളുടെ സൈറ്റിലോ സേവനം നല്‍കുന്ന മറ്റു സൈറ്റുകളിലോ പോയി നിങ്ങള്‍ക്ക് പോളിസി എളുപ്പത്തില്‍ റിന്യൂ ചെയ്യാം. ഡിലറില്‍ നിന്ന് വാങ്ങുമ്പോള്‍ എന്തൊക്കെ ആനുകൂല്യങ്ങളാണ് ഉള്ളതെന്ന് അറിയാതെയാണ് നിങ്ങള്‍ പോളിസി എടുക്കുന്നത്. എന്നാല്‍ ഓണ്‍ലൈനായി ചെയ്യുമ്പോള്‍ ആവശ്യമുള്ളവ മാത്രം തെരഞ്ഞെടുക്കാനും ഏറ്റവും കുറഞ്ഞ പ്രീമിയം ഓഫര്‍ തിരിച്ചറിയാനും നിബന്ധനകള്‍ താരതമ്യം ചെയ്യാനും നിങ്ങള്‍ക്ക് സാധിക്കുന്നു. ഓണ്‍ലൈനില്‍ ചെയ്യുമ്പോള്‍ നിങ്ങള്‍ക്കും കമ്പനികള്‍ക്കുമിടയില്‍ മധ്യവര്‍ത്തികളില്ലാത്തതിനാല്‍ പ്രീമിയത്തില്‍ വലിയ കുറവുണ്ടാകുമെന്ന് പറയേണ്ടതില്ലല്ലോ.

നോ ക്ലെയിം ബോണസ്

നോ ക്ലെയിം ബോണസ്

ഇന്‍ഷുറന്‍സ് പുതുക്കാന്‍ തൊട്ടുമുമ്പത്തെ പോളിസി കാലാവധിയില്‍ ഒരു ക്ലെയിമും ചെയ്യാത്തവര്‍ക്ക് പ്രത്യേക റിഡക്ഷന്‍ കമ്പനികള്‍ അനുവദിക്കും. പുതുക്കുമ്പോള്‍ ഇത് ചോദിച്ചു മനസ്സിലാക്കാനും പ്രീമിയത്തില്‍ കുറവ് നേടാനും ശ്രമിക്കണം. തുടര്‍ച്ചയായ അഞ്ച് വര്‍ഷം ക്ലെയിം ഒന്നും ചെയ്യാതിരുന്നാല്‍ റിന്യൂവല്‍ തുകയില്‍ 50 ശതമാനം വരെ കുറവുണ്ടാകാനുള്ള സാധ്യതയുണ്ട്. പുതിയ കമ്പനിയില്‍ നിന്നാണ് നിങ്ങള്‍ റിന്യൂ ചെയ്യുന്നതെങ്കിലും ഈ ആനുകൂല്യം കിട്ടും.

നേരത്തേ പുതുക്കാം

നേരത്തേ പുതുക്കാം

ഓണ്‍ലൈനായി റിന്യൂ ചെയ്യുന്നവര്‍ പതിനൊന്നാം മണിക്കൂറിലേക്ക് വച്ചുതാമസിപ്പിക്കാതിരിക്കാന്‍ ശ്രദ്ധിക്കണം. കാരണം ഓണ്‍ലൈനായി പുതിയ കമ്പനിയെയാണ് നിങ്ങള്‍ തെരഞ്ഞെടുക്കുന്നതെങ്കില്‍ അവര്‍ക്ക് വാഹനം കാണാനും നിങ്ങള്‍ക്ക് ഓഫറുകളും സര്‍വീസുകളും താരതമ്യം ചെയ്യാനും സമയം ലഭിക്കേണ്ടതുണ്ട്. പുതുക്കാന്‍ മൂന്നു മാസം വൈകിയാല്‍ നോ ക്ലെയിം ബോണസ് പോലും നഷ്ടമാവുമെന്ന് ഓര്‍ക്കണം.

വേണ്ട റൈഡറുകള്‍ മാത്രം എടുക്കാം

വേണ്ട റൈഡറുകള്‍ മാത്രം എടുക്കാം

നിങ്ങള്‍ക്ക് ആവശ്യമായ റൈഡറുകള്‍ മാത്രം തെരഞ്ഞെടുക്കാനും അല്ലാത്തവ ഒഴിവാക്കാനും ഓണ്‍ലൈന്‍ പര്‍ച്ചേസിലൂടെ സാധിക്കും. ഉദാഹരണത്തിന് പതിവായി ഒറ്റയ്ക്ക് യാത്ര ചെയ്യുന്ന ഒരാള്‍ കോപാസഞ്ചര്‍ക്ക് ഇന്‍ഷൂറന്‍സ് എടുക്കേണ്ടതില്ല. അതുപോലെ സീറോ ഡിപ്രീസിയേഷന്‍ കവര്‍ എടുത്താല്‍ ഇന്‍ഷൂറന്‍സ് ക്ലെയിം ചെയ്യുമ്പോള്‍ പണം ലാഭിക്കാനാവും. ആന്റിതെഫ്റ്റ് ഉപകരണമുള്ള കാറുകള്‍ക്ക് പ്രത്യേക ഇളവ് ഉണ്ട്. ഇക്കാര്യവും ശ്രദ്ധിക്കണം. ക്ലെയിം ചെയ്യുമ്പോള്‍ നിശ്ചിത തുക സ്വന്തമായി നല്‍കാമെന്ന് ഓഫര്‍ ചെയ്താല്‍ പ്രീമിയം തുകയില്‍ വലിയ കുറവ് വരുത്താം. പക്ഷെ ഇത് ആലോചിച്ചു വേണമെന്നും മാത്രം.

Read more about: vehicle insurance
English summary

Go Digital for car insurance renewal

Go Digital for car insurance renewal
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X