അപ്രതീക്ഷിതമായി വരുന്ന നിരവധി സാമ്പത്തിക ആവശ്യങ്ങളുണ്ട്. എന്നാൽ സാധാരണക്കാർക്ക് പലപ്പോഴും പെട്ടെന്നുള്ള ആവശ്യങ്ങൾ പൂർത്തിയാക്കാൻ കൈയിൽ പണം ഉണ്ടായിരിക്കണമെന്നില്ല. ഇത്തരം സാഹചര്യങ്ങളിലാണ് ആളുകൾ പേഴ്സണൽ ലോൺ സൗകര്യങ്ങളെ ആശ്രയിക്കുന്നത്. രാജ്യത്തെ എല്ലാ ബാങ്കുകളും ബാങ്ക് ഇതര ധനകാര്യ സ്ഥാപനങ്ങളും പേഴ്സണൽ ലോണുകൾ വാഗ്ദാനം ചെയ്യുന്നുണ്ട്. ബാങ്കിൽ നേരിട്ട് പോവാതെ വീട്ടിലിരുന്നു കൊണ്ട് തന്നെ ലോൺ നേടാനുള്ള സൗകര്യങ്ങളും നിലവിലുണ്ട്.
സാങ്കേതിക വിദ്യ വളരുന്നതിന് അനുസരിച്ച് ആളുകൾ അത്തരം മാറ്റങ്ങളോടും അടുക്കുന്നു. അതായത് ബാങ്കുകളിൽ നേരിട്ടെത്തി ലോണിന് അപേക്ഷിക്കാൻ ആർക്കും താത്പര്യമില്ല. ഇത് ഓൺലൈൻ മുഖേന നിമിഷ നേരത്തിനുള്ളിൽ വായ്പ അംഗീകരിക്കുന്ന പേഴ്സണൽ ലോൺ ആപ്പുകളുടെ എണ്ണത്തിലും വർദ്ധനവ് ഉണ്ടാക്കി. നിരവധി ഓൺലൈൻ പേഴ്സണൽ ലോൺ സൗകര്യങ്ങൾ നിലവിലുണ്ട്. ഇവയുടെ അപേക്ഷാ പ്രക്രിയയും വളരെ ലളിതമാണ്.
വായ്പയ്ക്കായി ഒരു ഫോം പൂരിപ്പിക്കണം, നിങ്ങളുടെ വ്യക്തിഗത വിവരങ്ങൾ നൽകണം, അതിന് ശേഷം നിങ്ങളുടെ ഫോണിലേക്ക് ഒരു ഒ.ടി.പി വരും. അതിനു ശേഷം ചില പ്രധാന രേഖകൾ സമർപ്പിക്കേണ്ടി വരും. അതായത് സാലറി സ്ലിപ്പുകൾ, പാൻ കാർഡ്, ആധാർ കാർഡ്, തൊഴിലുമായി ബന്ധപ്പെട്ട രേഖകൾ, ജാമ്യം നിൽക്കുന്ന വ്യക്തിയുടെ ഫോൺ നമ്പർ, തുടങ്ങിയവ ഉൾപ്പെടുന്നു. സാധാരണയായി ഒരു പേഴ്സണൽ ലോണിന് അപേക്ഷിക്കുമ്പോൾ സാലറി സ്ലിപ്പ് ആദ്യം അന്വേഷിക്കുന്ന രേഖയാണ്.
എന്തെല്ലാം രേഖകളാണ് പേഴ്സണൽ ലോണിന് വേണ്ടി സമർപ്പിക്കേണ്ടതെന്ന് പരിശോധിക്കാം;
1. സാലറി സ്ലിപ്പുകൾ: വായ്പ തിരിച്ചടക്കാൻ നിങ്ങൾക്ക് എങ്ങനെ സാധിക്കും എന്നതിനുള്ള രേഖയായിട്ടാണ് സാലറി സ്ലിപ്പ് ആവശ്യപ്പെടുന്നത്. അതിനായി കഴിഞ്ഞ മൂന്ന് മാസത്തെ സാലറി സ്ലിപ്പുകൾ സമർപ്പിക്കാൻ ബാങ്കോ മറ്റ് സ്വകാര്യ സ്ഥാപനങ്ങളോ നിങ്ങളോട് ആവശ്യപ്പെടും. മൊത്ത ശമ്പളവും അതിൽ നിങ്ങളുടെ കൈയിൽ ലഭിക്കുന്ന പണവും തമ്മിൽ വ്യത്യാസം ഉണ്ടായിരിക്കും. അതിനു വേണ്ടിയുമാണ് ഈ സാലറി സ്ലിപ്പ് സമർപ്പിക്കുന്നത്.

2. പാൻ കാർഡ്: ആദായനികുതിയുമായി ബന്ധപ്പെട്ട എല്ലാ ഇടപാടുകളുടെയും പ്രധാന രേഖയായ പെർമനന്റ് അക്കൗണ്ട് നമ്പർ ( പാൻ ) സമർപ്പിക്കണം. നിങ്ങളുടെ വായ്പാ തുക ക്രെഡിറ്റ് ആവണമെങ്കിൽ പാൻ കാർഡ് ഒരു പ്രധാനപ്പെട്ട രേഖയായി പ്രവർത്തിക്കുന്നു.
3 . ആധാർ കാർഡ്: രാജ്യത്തെ ഏറ്റവും വലിയ തിരിച്ചറിയൽ രേഖയാണ് ആധാർ കാർഡ്. ഇപ്പോൾ എല്ലാ ഔദ്യോഗിക ആവശ്യങ്ങൾക്ക് ആധാർ ഒരു സുപ്രധാന ഘടകമാണ്. ഒരേ സമയം വ്യക്തിയുടെ തിരിച്ചറിയൽ രേഖയായും അയാളുടെ മേൽവിലാസത്തിന്റെ തെളിവായും ആധാർ പ്രവർത്തിക്കുന്നു.
4. ജോലിയുമായി ബന്ധപ്പെട്ട രേഖകൾ: ജോലി ചെയ്യുന്ന സ്ഥാപനത്തെ കുറിച്ചുള്ള വിവരങ്ങൾക്കായി രേഖകൾ സമർപ്പിക്കണം. അതായത് നിങ്ങളുടെ ഓഫീസ് ഐഡി കാർഡ്, അപ്പോയിൻ്റ്മെൻ്റ് ലെറ്റർ തുടങ്ങിയ രേഖകൾ ഇതിനായി സമർപ്പിക്കണം.
5. അപ്രെയ്സൽ ലെറ്റർ: ഏറ്റവും പുതിയ ശമ്പളം അപ്പോയിൻ്റ്മെൻ്റ് ലെറ്ററിൽ കാണിച്ചിരിക്കുന്നതിനേക്കാൾ കൂടുതലാണെങ്കിൽ, ഏറ്റവും പുതിയ അപ്രെയ്സൽ ലെറ്ററും ആവശ്യപ്പെട്ടേക്കാം. അതുവഴി നിലവിലെ വരുമാനത്തിലെ മാറ്റവും വ്യക്തമാവും.
6. ജാമ്യം നിൽക്കുന്നയാൾ : ഈട് നൽകാതെ ലഭിക്കുന്ന ഒരു സുരക്ഷിതമല്ലാത്ത വായ്പയാണ് പേഴ്സണൽ ലോൺ, എന്നാൽ ലോൺ ചില അവസരങ്ങളിൽ ഒരു ഗ്യാരൻ്ററുടെ പേരും ബന്ധപ്പെടാനുള്ള വിവരങ്ങളും വായ്പക്ക് അപേക്ഷിക്കുമ്പോൾ ആവശ്യപ്പെട്ടേക്കാം.
അറിയിപ്പ്:
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നൽകുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

അടൽ പെൻഷൻ യോജന: ഓഗസ്റ്റ് 1 മുതൽ ഓട്ടോ-ഡെബിറ്റ്; പിഴ ഒഴിവാക്കാൻ അക്കൗണ്ടിൽ പണമുണ്ടെന്ന് ഉറപ്പാക്കൂ

കാനറ ബാങ്ക് ഒന്നാം പാദ ഫലം: നിക്ഷേപകർക്ക് വൻ നേട്ടം നൽകുമോ ഈ ഓഹരി?

ദുബായിൽ സ്വർണം വാങ്ങാൻ പ്ലാനുണ്ടോ? ഈ കാര്യങ്ങൾ അറിഞ്ഞാൽ പണം ലാഭിക്കാം!

മാരുതി സുസുക്കി Q1 ഫലം: എസ്യുവി വിൽപന ലാഭത്തിൽ കുതിച്ചുചാട്ടമുണ്ടാക്കുമോ?

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല; കേരളത്തെ അപേക്ഷിച്ച് പ്രവാസികൾക്ക് വൻ ലാഭം!

10 രൂപയിൽ താഴെയുള്ള പെന്നി ഓഹരികളുടെ കുതിപ്പ്; നിക്ഷേപകർ അറിയേണ്ട സുപ്രധാന കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പിന് സാധ്യത; എഫ് ആൻഡ് ഒ എക്സ്പയറിക്ക് മുന്നോടിയായി നിക്ഷേപകർ അറിയേണ്ടതെന്ത്?

ദുബായിൽ സ്വർണ്ണം വാങ്ങുമ്പോൾ ലാഭമാണോ? കേരളത്തിലെ വിലയുമായി താരതമ്യം ചെയ്യാം

ആർബിഐ പണനയ യോഗം വരുന്നു; നിഫ്റ്റി ഓട്ടോ ഓഹരികളിൽ വൻ കുതിപ്പിന് സാധ്യതയോ?

എൽഐസി എജിഎം ഇന്ന്: ഡിവിഡന്റും ബോണസ് ഓഹരികളും പ്രഖ്യാപിക്കുമോ? നിക്ഷേപകർ ആകാംക്ഷയോടെ ഉറ്റുനോക്കുന്ന നിർണ്ണായക തീരുമാനങ്ങൾ

ബെംഗളൂരു മെട്രോ യെല്ലോ ലൈൻ: സാങ്കേതിക തകരാറുകൾ പരിഹരിച്ചു, സർവീസുകൾ സാധാരണ നിലയിൽ; യാത്രക്കാർക്ക് ആശ്വാസം



Click it and Unblock the Notifications