ലോഞ്ച് ആക്സസ് മുതൽ നിരവധി ആനുകൂല്യങ്ങൾ, 60 കഴിഞ്ഞാലും വാർഷിക ഫീസില്ലാതെ ക്രെഡിറ്റ് കാർഡ് നേടാം

ജോലിയിൽ നിന്നും വിരമിച്ചതിനു ശേഷവും മുതിർന്ന പൗരൻമാർക്ക് അവരുടെ സാമ്പത്തിക സ്വാതന്ത്ര്യം നിലനിർത്താൻ സാധിക്കുമോ?. റിട്ടയർമെൻ്റ് കാലഘട്ടം എന്നത് ആസ്വദിക്കാനുള്ള സമയമാണ്. ഒരു സാധാരണ പൗരനെ പോലെ നിരവധി ആനുകൂല്യങ്ങളും സവിശേഷതകളും ഉറപ്പാക്കുന്ന പ്രത്യേക ക്രെഡിറ്റ് കാർഡ് സ്വന്തമാക്കാൻ മുതിർന്ന പൗരൻമാർക്ക് സാധിക്കും. ഇത് പ്രായമായവരുടെ സാമ്പത്തിക നേട്ടം വർദ്ധിപ്പിക്കുന്നു.

മുതിർന്ന പൗരൻമാർക്ക് ചെറുതും വലുതുമായ നിരവധി ആവശ്യങ്ങൾ ഉണ്ടായിരിക്കും. എല്ലാ ആവശ്യങ്ങൾക്കും മറ്റുള്ളവരെ ആശ്രയിക്കേണ്ടി വരുന്നത് പ്രയാസകരമായിരിക്കും. അതിനു വേണ്ടി മുതിർന്ന പൗരൻമാർക്ക് പ്രത്യേകം രൂപകൽപ്പന ചെയ്തിരിക്കുന്ന ഈ ക്രെഡിറ്റ് കാർഡുകൾ ഉപയോ​ഗിക്കാം. ഡോക്ടർമാരുടെ അപ്പോയിന്റ്മെന്റുകൾ മുതൽ വൈദ്യുതി ബില്ലുകൾ, അവധിക്കാല യാത്രകൾ, എന്നിവയെല്ലാം ക്രെഡിറ്റ് കാർഡിലൂടെ നിറവേറ്റാൻ സാധിക്കും.

പ്രായമായവർ ക്രെഡിറ്റ് കാർഡിന് അപേക്ഷിക്കുന്നതിനു മുന്നേ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

  • വാർഷിക ഫീസ് ഇല്ലാത്തതോ അല്ലെങ്കിൽ കുറവുള്ളതോ ആയ കാർഡുകൾ തിരഞ്ഞെടുക്കുക.
  • മെഡിക്കൽ പരിശോധനകൾക്കും ഫാർമസി ചെലവുകൾക്കും ക്യാഷ്ബാക്ക് നൽകുന്ന കാർഡുകൾ പരി​ഗണിക്കാം.
  • പ്രായമായ യാത്രക്കാർക്ക് ലോഞ്ച് പ്രവേശനം ഉറപ്പാക്കുന്ന കാർഡുകൾ തിരഞ്ഞെടുക്കുന്നത് നല്ലതാണ്. ഇതുവഴി ആവശ്യ ഘട്ടങ്ങളിൽ വിശ്രമിക്കാൻ സാധിക്കും.
  • കാർഡ് തിരഞ്ഞെടുക്കുമ്പോൾ ഇന്ധന ഫീസിനുള്ള ഇളവുകൾ വാ​ഗ്ദാനം ചെയ്യുന്നുണ്ടോ എന്ന ഉറപ്പാക്കാം.
  • നിങ്ങളുടെ സാധാരണ ആവശ്യങ്ങൾക്ക് പോലും ക്യാഷ്ബാക്ക് അല്ലെങ്കിൽ റിവാർഡ് പോയിന്റുകൾ നൽകുന്ന കാർഡുകൾ പരി​ഗണിക്കാം.

ലോഞ്ച് ആക്സസ് മുതൽ നിരവധി ആനുകൂല്യങ്ങൾ, 60 കഴിഞ്ഞാലും വാർഷിക ഫീസില്ലാതെ ക്രെഡിറ്റ് കാർഡ്

മുതിർന്ന പൗരന്മാർക്കുള്ള ക്രെഡിറ്റ് കാർഡുകൾ

1. ഐഡിഎഫ്സി ഫസ്റ്റ് വൗ ക്രെഡിറ്റ് കാർഡ്

വാർഷിക ഫീസോ ജോയിനിംഗ് ഫീസോ ഇല്ലാത്ത ക്രെഡിറ്റ് കാർഡാണിത്. അതിനാൽ മുതിർന്ന പൗരൻമാർക്ക് ഇത് മികച്ച തിരഞ്ഞെടുപ്പായിരിക്കും. യുപിഐ ലിങ്ക്ഡ് പേയ്മെൻ്റുകളും ഈ കാർഡ് വഴി സ്വീകരിക്കും.

2. ഐസിഐസിഐ ബാങ്ക് പ്ലാറ്റിനം ക്രെഡിറ്റ് കാർഡ്

ഈ കാർഡിനും വാർഷിക ഫീസ് ഇല്ല. പലചരക്ക് സാധനങ്ങൾ, യൂട്ടിലിറ്റികൾ, മറ്റ് പർച്ചേസുകൾ എന്നിവയ്ക്കായി ചെലവഴിക്കുന്ന ഓരോ 100 രൂപക്കും ഒരു റിവാർഡ് പോയിന്റ് നേടാം. ഇന്ത്യയിലെ എല്ലാ പെട്രോൾ പമ്പുകളിലും പേയ്മെൻ്റുകൾക്ക് 1% ഇളവ് ആനുകൂല്യം ഈ കാർഡ് വാ​ഗ്ദാനം ചെയ്യുന്നു. അതിനാൽ ഇത് മുതിർന്ന പൗരൻമാർക്ക് അനുയോജ്യമാണ്.

3. ആക്സിസ് ബാങ്ക് മൈ സോൺ ഈസി ക്രെഡിറ്റ് കാർഡ്

ഈ കാർഡ് ഉപയോ​ഗിച്ച് ഭക്ഷണം കഴിക്കുമ്പോൾ പ്രസ്തുത റെസ്റ്റോറന്റുകളിൽ 15% വരെ കിഴിവ് നേടാം. സിനിമ കാണാനും, വിവിധ പർച്ചേസ് നടത്താനും ആ​ഗ്രഹിക്കുന്നവർക്ക് കിടിലൻ ഡിസ്‌കൗണ്ടുകൾ ഉറപ്പാക്കാം. ഈ ക്രെഡിറ്റ് കാർഡിന് ജോയിനിം​ഗ് ഫീസായി 500 രൂപ നൽകേണ്ടി വരും.

4. എസ്‌ബി‌ഐ കാർഡ് ഉന്നതി

മുതിർന്ന പൗരന്മാർക്ക് ആദ്യത്തെ നാല് വർഷത്തേക്ക് ഇത് സൗജന്യമായി ഉപയോഗിക്കാം. ഈ കാർഡ് ഉപയോ​ഗിച്ച് ചെലവഴിക്കുന്ന ഓരോ 100 രൂപക്കും ഒരു റിവാർഡ് പോയിന്റ് നേടാം. വിവിധ പെട്രോൾ പമ്പുകളിൽ നിന്നും ഇന്ധനം പർച്ചേസ് ചെയ്യുമ്പോൾ 1% ഇളവ് സ്വന്തമാക്കാം. ഈ കാർഡിന് ആദ്യത്തെ ഒരു വർഷം വാർഷിക ഫീസൊന്നും നൽകേണ്ടതില്ല.

5. ഐഡിബിഐ ഇംപീരിയം പ്ലാറ്റിനം ക്രെഡിറ്റ് കാർഡ്

നിരവധി ആനുകൂല്യങ്ങൾ വാ​ഗ്ദാനം ചെയ്യുന്ന ഈ ക്രെഡിറ്റ് കാർഡ് മുതിർന്ന പൗരൻമാർക്ക് ഉപകാരപ്രദമായിരിക്കും. ഈ കാർഡിൻ്റെ വാർഷിക ഫീസ് 499 രൂപയാണ്. എല്ലാ പർച്ചേസുകൾക്കും നിങ്ങൾക്ക് റിവാർഡ് പോയിൻ്റുകൾ സ്വന്തമാക്കാം.

അറിയിപ്പ്:
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നൽകുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗുഡ്റിട്ടേൺസ് മലയാളവും ലേഖകനും ഉത്തരവാദികളല്ല.

More From GoodReturns

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X