ലഭിക്കുന്ന വരുമാനത്തിൽ നിന്നും ഒരു ഭാഗം നിക്ഷേപത്തിനായി മാറ്റിവയ്ക്കണമെന്ന് ആഗ്രഹിക്കുന്നവരാണ് എല്ലാവരും. ഭാവി ജീവിതത്തിൽ സാമ്പത്തിക സുരക്ഷിതത്വം നേടുക എന്നതാണ് നിക്ഷേപത്തിന്‍റെ പ്രാഥമികമായ ലക്ഷ്യം. എന്നാൽ ഏത് നിക്ഷേപ പദ്ധതി തിരഞ്ഞെടുക്കണമെന്ന കാര്യത്തിലാണ് എല്ലാവർക്കും ആശയക്കുഴപ്പമുള്ളത്. ഒറ്റത്തവണ നിക്ഷേപം നടത്താൻ സാധിക്കാത്തവർക്ക് മ്യൂച്വൽ ഫണ്ട് നിക്ഷേപമാണ് ഏറ്റവും അനുയോജ്യം.
എസ്ഐപിയുടെ നേട്ടം ചെറുതല്ല
സിസ്റ്റമാറ്റിക് ഇൻവെസ്റ്റ്‌മെൻ്റ് പ്ലാൻ അഥവാ എസ്ഐപി വഴി മ്യൂച്വൽ ഫണ്ടുകളിലെ നിക്ഷേപം ഭാവിയിൽ ഉയർന്ന തുക സമ്പാദിക്കാൻ നിക്ഷേപകനെ സഹായിക്കും. ചെറിയ തുക നിക്ഷേപിക്കാനുള്ള സ്വാതന്ത്ര്യം, സാമ്പത്തിക അച്ചടക്കം തുടങ്ങിയ ഗുണങ്ങലെല്ലാം എസ്ഐപി വാഗ്ധാനം ചെയ്യുകയും ചെയ്യുന്നു.
നിക്ഷേപകന് അവരുടെ വരുമാനം അല്ലെങ്കിൽ നിക്ഷേപ ശേഷി അനുസരിച്ച് എസ്ഐപി തുക കൂട്ടുകയോ കുറയ്ക്കുകയോ ചെയ്യാം. ഫണ്ട് ഹൗസിനെ അറിയിച്ച് സാമ്പത്തിക പ്രതിസന്ധിയുടെ സമയത്ത് എസ്ഐപി നിർത്താനും നിക്ഷേപകന് സാധിക്കും. എസ്ഐപി കോമ്പൗണ്ട് ( കൂട്ടുപലിശ) നൽകുന്നു. അതിനാൽ ദീർഘകാലത്തേക്ക് നിക്ഷേപത്തിൽ തുടരുകയാണെങ്കിൽ ഉയർന്ന തുക സമ്പാദിക്കാനും സാധിക്കും. ശരാശരി 12 ശതമാനം റിട്ടേണാണ് എസ്ഐപികൾ വാഗ്ധാനം ചെയ്യുന്നത്.

ലക്ഷപ്രഭു അല്ല കോടീശ്വരൻ
എസ്ഐപി നിക്ഷേപത്തിലൂടെ 1 കോടി രൂപ വരെ സമ്പാദിക്കാൻ എല്ലാവർക്കും കഴിയും. എന്നാൽ ദീർഘകാലത്തേക്ക് നിക്ഷേപം തുടരണമെന്ന് മാത്രം. എസ്ഐപി തുകയിൽ എത്ര വർധനവ് വരുത്തുന്നോ അത്രയും വേഗം നിക്ഷേപകന് കോടീശ്വരനാകാൻ സാധിക്കും.
5,000 രൂപയുടെ എസ്ഐപി
മ്യൂച്വൽ ഫണ്ടിൽ പ്രതിമാസം 5,000 രൂപ എസ്ഐപി വഴി നിക്ഷേപിക്കുകയാണെങ്കിൽ 26 വർഷത്തിനുള്ളിൽ 1 കോടി രൂപ സമ്പാദിക്കാൻ സാധിക്കും. 12 ശതമാനം വാർഷിക റിട്ടേൺ ലഭിക്കുമ്പോഴുള്ള കണക്കാണിത്.
26 വർഷം കൊണ്ട് ആകെ നിക്ഷേപിക്കുന്ന തുക 15,60,000 രൂപ രൂപയായിരിക്കും. എന്നാൽ മൂലധന നേട്ടം വഴി ഏകദേശം 91,95,560 രൂപ (ഏകദേശം 92 ലക്ഷം രൂപ) ലഭിക്കും. അതായത് നിക്ഷേപിക്കുന്ന തുകയും മൂലധന നേട്ടവും ചേരുമ്പോൾ ആകെ 1.07 കോടി രൂപ നേടാം.
10,000 രൂപയുടെ എസ്ഐപി
എസ്ഐപി വഴി ഒരു മ്യൂച്വൽ ഫണ്ടിൽ പ്രതിമാസം 10,000 രൂപ നിക്ഷേപിക്കുകയും നിക്ഷേപത്തിന് 12 ശതമാനം വരുമാനം ലഭിക്കുകയും ചെയ്താൽ 20 വർഷം കൊണ്ട് നിങ്ങൾക്ക് കോടീശ്വരനാകാം.
20 വർഷം കൊണ്ട് ആകെ നിക്ഷേപിക്കുന്ന തുക 24,00,000 രൂപയായിരിക്കും. എന്നാൽ കോമ്പൗണ്ടിംഗ് വഴി മൂലധന നേട്ടമായി 75,91,479 (75.91 ലക്ഷം) രൂപ നേടാം. അതായത് ആകെ ഏകദേശം 99,91,479 രൂപ.

15,000 രൂപ എസ്ഐപി
പ്രതിമാസം 15,000 രൂപ എസ്ഐപി വഴി നിക്ഷേപിക്കാൻ നിങ്ങൾക്ക് സാധിക്കുമെങ്കിൽ വെറും 17 വർഷം കൊണ്ട് 1 കോടി രൂപ സമ്പാദിക്കാൻ സാധിക്കും. 17 വർഷത്തിനുള്ളിൽ, നിങ്ങളുടെ മൊത്തം നിക്ഷേപം 30,60,000 രൂപയും (30.60 ലക്ഷം രൂപ) മൂലധന നേട്ടം 69,58,812 രൂപയുമായിരിക്കും. രണ്ടും കൂടി ചേരുമ്പോൾ ലഭിക്കുന്ന തുക ഏകദേശം 1,00,18,812 രൂപ (ഒരു കോടിയിലധികം രൂപ) ആയിരിക്കും.
അറിയിപ്പ് :
മുകളിൽ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നൽകുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങൾ എടുക്കും മുൻപ് സാമ്പത്തിക വിദഗ്ധന്റെ നിർദേശം തേടാം. മ്യൂച്വൽ ഫണ്ടിലെ നിക്ഷേപം നഷ്ട സാധ്യതകൾക്ക് വിധേയമാണ്. സ്വന്തം റിസ്‌കിൽ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തിൽ സംഭവിക്കുന്ന ലാഭനഷ്ടങ്ങൾക്ക് ഗ്രേനിയം ഇൻഫർമേഷൻ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
