നിങ്ങളുടെ റിട്ടയർമെന്റിന് മുമ്പ് പബ്ലിക് പ്രൊവിഡന്റ് ഫണ്ട് (പിപിഎഫ്) അക്കൗണ്ടിൽ ഒരു കോടി രൂപയുടെ സമ്പാദ്യമാണോ നിങ്ങൾ പദ്ധതിയിടുന്നത്? എന്നാൽ രാജ്യത്തെ നിലവിലെ പലിശ നിരക്ക് അനുസരിച്ച് ഈ സ്വപ്നം സാക്ഷാത്കരിക്കാൻ നിങ്ങൾ കൂടുതൽ വർഷം കാത്തിരിക്കേണ്ടി വന്നേക്കാം. എന്നാൽ, ഭാവിയിൽ സ്ഥിതിഗതികൾ മാറുകയും പലിശനിരക്ക് സമ്പദ്‌വ്യവസ്ഥയിൽ ഉയരുകയും ചെയ്താൽ, പ്രതീക്ഷിക്കുന്നതിനേക്കാൾ വളരെ മുമ്പ് തന്നെ നിങ്ങൾക്ക് ലക്ഷ്യം കൈവരിക്കാനാകും.
പലിശ കുറച്ചു
കഴിഞ്ഞ അഞ്ച് വർഷത്തിനിടെ പിപിഎഫ് ശരാശരി 8% പലിശ വാഗ്ദാനം ചെയ്തിരുന്നു. എന്നാൽ ഏപ്രിൽ-ജൂൺ പാദത്തിൽ പിപിഎഫ് പലിശ നിരക്ക് 7.1 ശതമാനമായി കുറച്ചു. പിപിഎഫ് പലിശനിരക്ക് നിർണ്ണയിക്കാൻ സർക്കാർ ഉപയോഗിക്കുന്ന മാനദണ്ഡമായ 10 വർഷത്തെ സർക്കാർ ബോണ്ട് വരുമാനം 6.42% ആയി കുറഞ്ഞതായാണ് പലിശ നിരക്ക് കുറയാൻ കാരണം. ഏപ്രിൽ ഒന്നിന് ശേഷം, 10 വർഷത്തെ ബോണ്ട് വരുമാനം ഇപ്പോൾ ശരാശരി 6% ആണ്. നിലവിൽ ഇത് 5.89% ആണ്.
വീണ്ടും പലിശ കുറയുമോ?
ബോണ്ട് വരുമാനത്തിലെ മുന്നേറ്റത്തിന് അനുസൃതമായി സർക്കാർ നിരക്ക് കുറയ്ക്കുകയാണെങ്കിൽ, ഇത് 1974 ന് ശേഷം ആദ്യമായി ഇപിഎഫ് നിരക്കുകൾ 7 ശതമാനത്തിൽ താഴെയാക്കും. പിപിഎഫ് പലിശനിരക്കിൽ പ്രതീക്ഷിക്കുന്ന ഇടിവ് നിക്ഷേപ കാലയളവിന്റെ അവസാനത്തിൽ കുറഞ്ഞ മെച്യൂരിറ്റി തുകയ്ക്ക് കാരണമാകും.
ഒരു കോടി രൂപ സമ്പാദ്യം
നിങ്ങൾ ഈ വർഷം പിപിഎഫിൽ നിക്ഷേപം ആരംഭിക്കുകയും പിപിഎഫിൽ എല്ലാ മാസത്തിൻറെയും തുടക്കത്തിൽ 12,500 രൂപ നിക്ഷേപിക്കുകയും ചെയ്യുന്നുവെങ്കിൽ, പിപിഎഫ് പലിശനിരക്ക് ഇതേ രീതിയിൽ തുടർന്നാൽ 25-ാം വർഷം അവസാനത്തോടെ നിങ്ങൾക്ക് 99,94,812 രൂപ സമാഹരിക്കാൻ കഴിയും. 25 വർഷത്തെ മുഴുവൻ കാലാവധിയിലും 7.1% പലിശ നിരക്ക് ആണെങ്കിലാണ് ഈ തുക ലഭിക്കുക. എന്നാൽ പിപിഎഫ് പലിശനിരക്ക് ഓരോ പാദത്തിലും പരിഷ്കരിക്കുന്നതിനാൽ ഇത് സംഭവിക്കാൻ സാധ്യതയില്ല.
പലിശ നിരക്കിലെ വ്യത്യാസം
ഇതുവരെ, പിപിഎഫ് വാഗ്ദാനം ചെയ്ത ഏറ്റവും കുറഞ്ഞ നിരക്ക് 4.8% ആണ്, ഇത് പദ്ധതിയുടെ ആദ്യ കാലത്തായിരുന്നു ഈ പലിശ നിരക്ക് ലഭിച്ചിരുന്നത്. നിലവിലെ പലിശനിരക്ക് കുറച്ചുകാലം തുടരുമെന്ന സൂചനകളാണുള്ളത്. പലിശ നിരക്ക് എപ്പോൾ ഉയരുമെന്ന് ആർക്കും അറിയില്ല. സമ്പദ്‌വ്യവസ്ഥയിലെ പലിശനിരക്ക് എന്തുതന്നെയായാലും, മറ്റ് ദീർഘകാല സ്ഥിര വരുമാന ഉപകരണങ്ങളേക്കാൾ ഉയർന്ന നിരക്ക് പിപിഎഫിൽ തുടരും. 1996 നും 2000 നും ഇടയിൽ പിപിഎഫിന് 12% പലിശ ലഭിച്ചിട്ടുണ്ട്. അതിനാൽ നിങ്ങൾ സമ്പാദിക്കാൻ ആഗ്രഹിക്കുന്നതുവരെ ഈ പദ്ധതിയിൽ നിക്ഷേപം തുടരുന്നതാണ് നല്ലത്.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ഇലക്ട്രോണിക് സിറ്റി ഫ്ലൈഓവർ യാത്രക്കാർ ശ്രദ്ധിക്കുക; ഇന്ന് മുതൽ വൻ ഗതാഗത നിയന്ത്രണം, അറിയേണ്ടതെല്ലാം

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?



Click it and Unblock the Notifications
