മ്യൂച്വൽ ഫണ്ട് നിക്ഷേപം നഷ്ടമാണ് എന്ന കാഴ്ചപ്പാടിൽ നിന്നും കൃത്യമായ ധാരണയുണ്ടെങ്കിൽ ലാഭം നേടാം എന്ന കാഴ്ചപാടിലേക്ക് ആളുകൾ മാറിയിരിക്കുന്നു. അതുകൊണ്ടു തന്നെ മ്യൂച്വൽ ഫണ്ട് നിക്ഷേപത്തിന് കൂടുതൽ ആളുകൾ തയ്യാറാകുന്നുമുണ്ട്. വിവിധ തരത്തിലുള്ള മ്യൂച്വൽ ഫണ്ടുകൾ ഇന്ന് വിപണിയിലുണ്ട്. അതിനാൽ സാമ്പത്തിക ലക്ഷ്യം എന്താണ് എന്ന് കൃത്യമായി മനസിലാക്കി അതിനനുസരിച്ചുള്ള ഫണ്ട് തിരഞ്ഞെടുക്കുക എന്നത് പ്രധാനപ്പെട്ട കാര്യമാണ്.
അടുത്ത കാലത്തായി കൂടുതൽ ജനപ്രീതി നേടിയ മ്യൂച്വൽ ഫണ്ട് വിഭാഗമാണ് തീമാറ്റിക് ഫണ്ടുകൾ. എന്താണ് തീമാറ്റിക് ഫണ്ടുകളെന്നും മികച്ച തീമാറ്റിക് ഫണ്ടുകൾ ഏതൊക്കെയാണെന്നും നമുക്ക് നോക്കാം.

എന്താണ് തീമാറ്റിക് മ്യൂച്വൽ ഫണ്ടുകൾ..?
പേര് സൂചിപ്പിക്കുന്നത് പോലെ തീമാറ്റിക് മ്യൂച്വൽ ഫണ്ടുകൾ പ്രത്യേക മാർക്കറ്റ് തീമുകളിലോ ട്രെൻഡുകളിലോ നിക്ഷേപിക്കുന്ന ഫണ്ടുകളാണ്. അതായത് സാങ്കേതികവിദ്യ, പുനരുപയോഗ ഊർജം അല്ലെങ്കിൽ ആരോഗ്യ സംരക്ഷണം പോലുള്ള ഒരു പ്രത്യേക മേഖലയുമായി ബന്ധപ്പെട്ടിരിക്കുന്ന കമ്പനികളെയാണ് ഈ ഫണ്ടുകൾ ലക്ഷ്യമിടുന്നത്.
ഉദാഹരണത്തിന്, ടെക്നോളജി-തീം ഫണ്ട് സാങ്കേതിക കണ്ടുപിടിത്തങ്ങൾ നടത്തുന്ന കമ്പനികളിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നു. ഇൻഫ്രാസ്ട്രക്ച്ചർ ഫണ്ടുകൾ ആ മേഖലയുടെ വളർച്ച പ്രയോജനപ്പെടുത്തുന്ന കമ്പനികളിൽ പണം നിക്ഷേപിക്കുന്നു.
വിവിധ തരത്തിലുള്ള തീമാറ്റിക് ഫണ്ടുകളുണ്ട്. അവ ഏതൊക്കെയാണെന്ന് നോക്കാം.
1. ബിസിനസ്-സൈക്കിൾ ഫണ്ടുകൾ: പ്രത്യേക സാമ്പത്തിക ഘട്ടങ്ങളിൽ മികച്ച പ്രകടനം കാഴ്ചവെക്കുമെന്ന് പ്രതീക്ഷിക്കുന്ന മേഖലകളിൽ നിക്ഷേപം നടത്തുന്ന ഫണ്ടുകൾ.
2. ഉപഭോഗ ഫണ്ടുകൾ: ഉപഭോക്തൃ പെരുമാറ്റത്തിലെ ട്രെൻഡുകൾ, റീട്ടെയിൽ, എഫ്എംസിജി (ഫാസ്റ്റ് മൂവിംഗ് കൺസ്യൂമർ ഗുഡ്സ്), ഓട്ടോമോട്ടീവ് തുടങ്ങിയ മേഖലകളെ ലക്ഷ്യമിടുന്നതിലാണ് ഇവ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്.
3. ഇ.എസ്.ജി ഫണ്ടുകൾ: പരിസ്ഥിതി, സാമൂഹിക, ഭരണ മാനദണ്ഡങ്ങൾ പാലിക്കുന്ന കമ്പനികൾക്ക് ഇവ ഊന്നൽ നൽകുന്നു.
4. മാനുഫാക്ചറിംഗ് ഫണ്ടുകൾ: ഹെവി എഞ്ചിനീയറിംഗ്, കൺസ്യൂമർ ഗുഡ്സ് വ്യവസായങ്ങൾ എന്നിവ ഉൾക്കൊള്ളുന്ന നിർമ്മാണ മേഖലയിൽ ഇവ നിക്ഷേപിക്കുന്നു.
മികച്ച 10 മികച്ച പ്രകടനമുള്ള തീമാറ്റിക് ഫണ്ടുകളും 1,3 വർഷങ്ങളിലെ അവയുടെ പ്രകടനങ്ങളും പരിശോധിക്കാം.
1. ആദിത്യ ബിർള സൺ ലൈഫ് പി.എസ്.യു ഇക്വിറ്റി ഫണ്ട്
എയുഎം - 3,329.97 കോടി
1 വർഷത്തെ റിട്ടേൺ - 91%
3 വർഷത്തെ റിട്ടേൺ - 42%
2. ക്വാണ്ട് ഇൻഫ്രാസ്ട്രക്ചർ ഫണ്ട്
എയുഎം -2,207.59 കോടി
1 വർഷത്തെ റിട്ടേൺ -73%
3 വർഷത്തെ റിട്ടേൺ -42%
3. ഐസിഐസിഐ പ്രുഡൻഷ്യൽ ഇൻഫ്രാസ്ട്രക്ചർ ഫണ്ട്
എയുഎം -4,932.44 കോടി
1 വർഷത്തെ റിട്ടേൺ -61%
3 വർഷത്തെ റിട്ടേൺ -39%

4. എസ്ബിഐ പൊതുമേഖലാ ഫണ്ട്
എയുഎം - 1,762.63 കോടി
1 വർഷത്തെ റിട്ടേൺ -86%
3 വർഷത്തെ റിട്ടേൺ -39%
5. എച്ച്ഡിഎഫ്സി ഇൻഫ്രാസ്ട്രക്ചർ ഫണ്ട്
എയുഎം -1,607.18 കോടി
1 വർഷത്തെ റിട്ടേൺ - 78%
3 വർഷത്തെ റിട്ടേൺ - 38%
6. ഇൻവെസ്കോ ഇന്ത്യ പിഎസ്യു ഇക്വിറ്റി ഫണ്ട്
എയുഎം - 842.37 കോടി
1 വർഷത്തെ റിട്ടേൺ -83%
3 വർഷത്തെ റിട്ടേൺ -37%
7. നിപ്പോൺ ഇന്ത്യ പവർ & ഇൻഫ്രാ ഫണ്ട്
എയുഎം - 4264.63 കോടി
1 വർഷത്തെ റിട്ടേൺ -74%
3 വർഷത്തെ റിട്ടേൺ -36%
8. ഡിഎസ്പി ഇന്ത്യ ടൈഗർ ഫണ്ട്
എയുഎം - 3257.77 കോടി
1 വർഷത്തെ റിട്ടേൺ -64%
3 വർഷത്തെ റിട്ടേൺ -36%
9. ഫ്രാങ്ക്ലിൻ ബിൽഡ് ഇന്ത്യ ഫണ്ട്
എയുഎം - 2148.72 കോടി
1 വർഷത്തെ റിട്ടേൺ -71%
3 വർഷത്തെ റിട്ടേൺ -35%
10. ഇൻവെസ്കോ ഇന്ത്യ ഇൻഫ്രാസ്ട്രക്ചർ ഫണ്ട്
എയുഎം - 903.81 കോടി
1 വർഷത്തെ റിട്ടേൺ - 68%
3 വർഷത്തെ റിട്ടേൺ -34%
ആർക്കെല്ലാം അനുയോജ്യം
നിർദ്ദിഷ്ട തീമുകളിൽ ശ്രദ്ധ കേന്ദ്രീകരിക്കുകയും ബന്ധപ്പെട്ട സ്റ്റോക്കുകളിലേക്ക് നിക്ഷേപ അവസരങ്ങൾ പരിമിതപ്പെടുത്തുന്നു എന്നത് കൊണ്ടു തന്നെ തീമാറ്റിക് ഫണ്ടുകൾ ഉയർന്ന അപകട സാധ്യതയുള്ള മ്യൂച്വൽ ഫണ്ട് വിഭാഗമാണ്. തിരഞ്ഞെടുത്ത തീം പ്രതീക്ഷിച്ച രീതിയിൽ പ്രവർത്തിച്ചില്ലെങ്കിൽ വലിയ നഷ്ടമുണ്ടാകും. അതുകൊണ്ടു തന്നെ കൃത്യമായ അറിവും നിരീക്ഷണവുമുള്ള നിക്ഷേപകർ മാത്രം നിക്ഷേപത്തിനായി ഈ ഫണ്ട് തിരഞ്ഞെടുക്കുക. അതോടൊപ്പം ദീർഘകാലാടിസ്ഥാനത്തിൽ വരുമാനം തേടുന്ന നിക്ഷേപകർക്കും ഏറ്റവും അനുയോജ്യമാണ് തീമാറ്റിക് ഫണ്ട് നിക്ഷേപം.
അറിയിപ്പ്:
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നൽകുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
