ജിം മെമ്പർഷിപ്പ് മുതൽ അരുമ മൃഗങ്ങൾ വരെ; വലിയ വിലകൊടുത്ത് വാങ്ങി ഒട്ടും ഉപയോഗിക്കാത്ത 10 കാര്യങ്ങൾ

പരസ്യം നമ്മുടെ ദൈനംദിന ജീവിതത്തെ കാര്യമായി തന്നെ സ്വാധീനിക്കുന്നുണ്ടെന്ന് സമ്മതിക്കാൻ ഇനിയും മടിക്കരുത്. അങ്ങനെ സ്വാധീനിക്കുന്നതു കൊണ്ടാണ് നമ്മൾ പലപ്പോഴും പലതും വാങ്ങികൂട്ടുന്നത്. ഇങ്ങനെ വാങ്ങിക്കുന്നതിൽ കൂടുതലും ഒരുതവണ പോലും ഉപയോഗിക്കാതെ മാറ്റിവെക്കുന്നവരാണ് നമ്മളിൽ പലരുമെന്ന് പഠനങ്ങളും സർവ്വെകളും തെളിയിക്കുന്നു. ഉദ്ദാഹരണത്തിന് ഇന്ന് കേരളത്തിലെ വീടുകളിൽ ധാരാളമായി കണ്ടുവരുന്ന ട്രെഡ് മിൽ എന്ന വ്യായാമ ഉപകരണം. തുടക്കത്തിലെ കൗതുകം മാറ്റിവെച്ച് അത് ശരിയായി എല്ലാ ദിവസവും അല്ലെങ്കിൽ കൃത്യമായ ഇടവേളകളിൽ വ്യായാമം ചെയ്യാൻ തന്നെ ഉപയോഗിക്കുന്ന എത്ര പേരുണ്ട്. അത്തരത്തിൽ വലിയ വില നൽകി വാങ്ങിച്ച് തീരെ ഉപയോഗിക്കാറില്ലാത്ത ചില കാര്യങ്ങൾ നോക്കാം.

ഓൺലൈൻ സബ്സ്ക്രിപ്ഷൻസ് - നെറ്റ്ഫ്ലിക്സ്, സ്പോട്ടിഫൈ തുടങ്ങിയ ഓൺലൈൻ പ്ലാറ്റ്ഫോമുകളുടെ സബ്സ്ക്രിപ്ഷൻ നമ്മൾ താത്കാലികമായി എടുക്കുന്നതാകും. എന്നാൽ ഓട്ടോ-ഡെബിറ്റ് വഴി എല്ലാ മാസവും പണം നഷ്ടമാകുന്ന അവസ്ഥ നിങ്ങൾ ഒരിക്കലെങ്കിലും അനുഭവിച്ചിട്ടില്ലേ? പലപ്പോഴും ഒരു സിനിമ കാണാൻ വരെ ഇത്തരത്തിൽ നമ്മൾ സബ്സ്ക്രിപ്ഷൻസ് എടുക്കാറുണ്ട്.

വലിയ വില നൽകി വാങ്ങിച്ച് തീരെ ഉപയോഗിക്കാറില്ലാത്ത ചില കാര്യങ്ങൾ നോക്കാം

അധിക വാറന്റി - ലാപ്ടോപ്പ്, ടെലിവിഷൻ, മൊബൈൽ ഫോൺ തുടങ്ങിയ ഇലക്ട്രോണിക് ഉപകരണങ്ങൾ വാങ്ങുമ്പോഴാണ് കൂടുതലായും ഈ കെണിയിൽ നമ്മൾ വീണുപോകുന്നത്. കമ്പനി വാഗ്ദാനം ചെയ്യുന്ന വാറന്റി പുറമെ അധിക വാറന്റി കൂടുതൽ പണം നൽകി വാങ്ങുന്നു. എന്നാൽ ഇത് ഉപോയഗിക്കുന്നവർ പത്ത് ശതമാനത്തിൽ താഴെയാണ്.

വീട്ടിൽ വ്യായാമം ചെയ്യാനുള്ള ഉപകരണങ്ങൾ - തുടക്കത്തിൽ സൂചിപ്പിച്ചതുപോലെ ട്രെഡ്മിൽ അടക്കമുള്ള വ്യായാമ ഉപകരണങ്ങൾ വീട്ടിലേക്ക് വാങ്ങി അത് ഉപയോഗിക്കാതെ നശിച്ചുപോകുന്ന നിരവധി ഉദ്ദാഹരണങ്ങൾ നമുക്ക് ചുറ്റും തന്നെയില്ലേ?

ജിം മെമ്പർഷിപ്പ് - എല്ലാ വർഷത്തിന്റെയും, എല്ലാ മാസത്തിന്റെയും തുടക്കത്തിൽ ജിമ്മിൽ പോകുകയും രണ്ട് ദിവസത്തിന് ശേഷം അത് നിർത്തുകയും ചെയ്യുന്ന ഒരു സുഹൃത്ത് നിങ്ങൾക്കും ഇല്ലേ? മെമ്പർഷിപ്പ് തുകയും ഒരു മാസത്തെ അഡ്വാൻസ് ഫീസുമായി അങ്ങനെയും പണം നഷ്ടപ്പെടുത്തുന്നവർ.

ഒറ്റത്തവണ മാത്രം ഉപയോഗിക്കുന്ന ഗൃഹോപകരണങ്ങൾ - എയർ ഫ്രൈയർ ഇന്ന് വലിയ രീതിയിൽ പ്രചാരത്തിലുള്ള പലരും വാങ്ങുന്ന ഒരു ഗൃഹോപകരണമാണ്. എന്നാൽ ഇത് ശരിയായി ഉപയോഗിക്കുന്ന എത്രപേരുണ്ട്. അത്തരത്തിൽ കൗതുകത്തിന് പുറത്ത് മാത്രം വാങ്ങി പിന്നെ ഉപയോഗശൂന്യമാക്കി കളയുന്ന നിരവധി ഇലക്ട്രോണിക് ഉപകരണങ്ങളുണ്ട്.

യാത്രയ്ക്ക് ആവശ്യമായ വസ്തുക്കൾ - ഒരു യാത്ര പോകുമ്പോൾ, ചിലപ്പോൾ നിങ്ങൾക്ക് ആവശ്യമുള്ളതെല്ലാം ഉണ്ടെന്ന് ഉറപ്പാക്കാൻ നിങ്ങൾ ആഗ്രഹിക്കും. പാസ്‌പോർട്ട് കവർ, പാക്കിംഗ് ക്യൂബുകൾ തുടങ്ങിയ ഇനങ്ങൾ ഇതിൽ ഉൾപ്പെടുന്നു. നിങ്ങൾക്ക് ശരിക്കും ആവശ്യമുള്ള സാധനങ്ങൾ മാത്രം പായ്ക്ക് ചെയ്യാൻ കമൽ നിർദ്ദേശിച്ചു. നിങ്ങൾ ഒരു യാത്രയിലായിരിക്കുമ്പോൾ എന്തെങ്കിലും വന്നാൽ, നിങ്ങളുടെ ലക്ഷ്യസ്ഥാനത്ത് അത് വാങ്ങാം.

ഇഷ്ടപ്പെട്ട അരുമ മൃഗം - അരുമ മൃഗത്തെ വാങ്ങാനും അതിന് ആവശ്യമായ കാര്യങ്ങൾ വാങ്ങാനും പണം ചെലവാക്കുന്ന എത്രപേർ അതിനെ അതേ ഗൗരവത്തോടെ പിന്നീട് നോക്കുകയും ഉപയോഗിക്കുകയും ചെയ്യാറുണ്ട്? ഇതും പണം നഷ്ടപ്പെടുത്തുന്ന ഒന്നാണ്.

 

 

More From GoodReturns

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X