സമ്പാദ്യ ശീലത്തിൽ പ്രവാസികളെ വെല്ലാൻ ആരുണ്ട്. നിരവധി നിക്ഷേപ ഓപ്ഷനുകളുണ്ടെങ്കിലും പ്രവാസികൾക്ക് നിക്ഷേപിക്കാവുന്ന സ്കീമുകൾ കുറവാണ്. കൂടുതൽ ലാഭം നൽകുന്ന നിക്ഷേപങ്ങളോടാണ് ആളുകൾക്ക് താത്പര്യം. പ്രവാസി നിക്ഷേപങ്ങളിൽ ലാഭം കൊയ്യാവുന്ന സ്കീമുണ്ടോ? ഉണ്ട്, ലാഭത്തിനൊപ്പം സുരക്ഷിതത്വവും വാഗ്ദാനം ചെയ്ത് കൊണ്ട് കെ.എസ്.എഫ്.ഇ അവതരിപ്പിച്ച നിക്ഷേപ മാർഗമാണ് പ്രവാസി ചിട്ടികൾ. ഇത് പ്രവാസികൾക്ക് മാത്രം നിക്ഷേപിക്കാവുന്ന ചിട്ടിയാണ്.
പ്രവാസി എന്നാൽ ഇന്ത്യക്കു പുറത്ത് താമസിക്കുന്നവർ മാത്രമല്ല. കേരളത്തിലു പുറത്ത് ജോലി ചെയ്യുന്നവർക്കും ഈ ചിട്ടിയിൽ ചേരാം. ഇത് പൂർണമായും ഓൺലൈൻ സംവിധാനത്തിൽ പ്രവർത്തിക്കുന്നു. നിങ്ങൾ ചിട്ടിയിൽ ചേരുന്നതു മുതൽ ചിട്ടി അവസാനിക്കുന്നതു വരെ എല്ലാ പ്രവർത്തനങ്ങളും ഓൺലൈനായി നടക്കും. ലേലത്തിലും ഓൺലൈനായി പങ്കെടുക്കാം. ഇതിനായി മൊബൈൽ ആപ്പും പ്രത്യേക വെബ്സൈറ്റും ഉണ്ട്.
മറ്റു ചിട്ടികളിൽ നിന്നും വ്യത്യസ്തമായി പ്രവാസി ചിട്ടിയിൽ ലൈഫ് ഇൻഷുറൻസും, ക്ഷേമ നിധി പെൻഷൻ സ്കീമും നൽകുന്നു. ഇതിൽ നിങ്ങൾക്ക് ഇഷ്ടമുള്ള ഓഫർ സ്വീകരിക്കാം... വിശദമായി അറിയാം...
പ്രവാസി ചിട്ടിയിലെ ലൈഫ് ഇൻഷുറൻസ്...
പ്രവാസി ചിട്ടിയിലെ നിക്ഷേപകൻ മരണപ്പെട്ടാൽ നിക്ഷേപകന്റെ കുടുംബത്തിന് 10 ലക്ഷം വരെയുള്ള ഇൻഷുറൻസ് കവറേജ് കെ.എസ്.എഫ്.ഇ ഉറപ്പാക്കുന്നു. മാത്രമല്ല ഈ ചിട്ടിയിൽ ചേരുന്നവർ ഇൻഷുറൻസിനായി പണം അടക്കേണ്ട ആവശ്യമില്ല. അത് പ്രവാസി ചിട്ടിയിലുള്ളവർക്കുള്ള ബോണസായി കണക്കാക്കാം.

പ്രവാസി ചിട്ടിയിലെ ക്ഷേമ നിധി പെൻഷൻ
ഇതിൽ 5 വർഷത്തേക്ക് നിശ്ചിത തുക നിക്ഷേപിക്കണം. 60 വയസിനു ശേഷം ഇതിലൂടെ പ്രവാസി ക്ഷേമനിധി പെൻഷൻ നിക്ഷേപകന് ലഭിക്കും. ഈ സ്കീമിന്റെ പ്രത്യേകത എന്തെന്നാൽ ഇവിടെയും നിക്ഷേപകൻ പണം നൽകേണ്ടതില്ല. കെ.എസ്.എഫ്.ഇ തന്നെ ഈ തുക അടക്കും.
ഈ രണ്ട് സ്കീമുകളിൽ നിങ്ങൾക്ക് താത്പര്യമുള്ള ഓഫർ സ്വീകരിക്കാം. രണ്ടിലും നിക്ഷേപകൻ പണം അടക്കേണ്ട ആവശ്യമില്ല. സാധാരണ ചിട്ടികൾക്കില്ലാത്ത വലിയൊരു നേട്ടമാണിത്. ഇന്ത്യക്ക് പുറമേ നിരവധി രാജ്യങ്ങളിലുള്ള പ്രവാസികളാണ് ഈ സ്കീമിൽ ചേരുന്നത്. ഈ ചിട്ടിയിൽ നിന്നും വലിയ തുകയായി വിളിച്ചെടുത്തിട്ടാണ് പലരും അവരുടെ ഹോം ലോൺ, കാർ ലോൺ, വിദ്യാഭ്യാസ ലോൺ എന്നിവ അടച്ചു തീർക്കുന്നത്. പ്രവാസികളുടെ ഇത്തരം വായ്പകൾ ക്ലോസ് ചെയ്യാൻ ഈ ചിട്ടിയിലൂടെ സാധിക്കും.
കെ.എസ്.എഫ്.ഇ പ്രവാസി ചിട്ടികൾ 1 ലക്ഷം മുതൽ 1 കോടി വരെയുണ്ട്. നിങ്ങൾക്ക് ആവശ്യമുള്ള ചിട്ടിയിൽ നിക്ഷേപിക്കാം.
പ്രവാസി ചിട്ടിയിൽ എങ്ങനെ ചേരാം?
1) കേരളത്തിന് പുറത്ത് താമസിക്കുന്ന മലയാളികൾ: അവർ താമസിക്കുന്ന സ്ഥലത്തെ മേൽവിലാസം തെളിയിക്കുന്ന രേഖ, ആധാർ കാർഡ്, ഫോട്ടോ എന്നീ രേഖകൾ സമർപ്പിച്ചാൽ ഈ ചിട്ടിയിൽ ചേരാം.
2) ഇന്ത്യയ്ക്ക് പുറത്ത് താമസിക്കുന്നവർ: അവരുടെ പാസ്പോർട്ട്, വിസ, പ്രവാസ രാജ്യത്തെ ഐ.ഡി എന്നിവ സമർപ്പിക്കണം.
ചിട്ടിയുമായി ബന്ധപ്പെട്ട വിവരങ്ങൾ മൊബൈൽ/ ഇ-മെയിൽ വഴിയായിരിക്കും ലഭിക്കുന്നത്. pravasi.ksfe.com എന്ന വെബ്സൈറ്റ് വഴിയാണ് ചിട്ടിയിൽ രജിസ്റ്റർ ചെയ്യുന്നത്. പേര്, മൊബൈൽ നമ്പർ, ഇ- മെയിൽ എന്നിവ നൽകിയ ശേഷം നിങ്ങളുടെ യൂസർ നെയിമും പാസ്‍വേർഡും ഈ-മെയിൽ വഴി ലഭിക്കും. ഇനി ലോഗിൻ ചെയ്ത ശേഷം നിങ്ങളുടെ കെവൈസി പൂർത്തിയാക്കിയാൽ അക്കൗണ്ട് തുറക്കാം.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ദുബായിൽ സ്വർണ്ണവില കുതിക്കുന്നുവോ? ഇന്നത്തെ 22K, 24K നിരക്കുകൾ ഇങ്ങനെ

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?



Click it and Unblock the Notifications