2025-ൽ സമ്പാദ്യത്തെക്കുറിച്ചുള്ള ചർച്ചകളായിരുന്നു എവിടെയും. 2026-ലേക്ക് കടന്ന് കുറച്ചു നാളുകളെ ആയിട്ടുള്ളൂവെങ്കിലും, വരും കാലങ്ങളിലും ഇത്തരം ചർച്ചകൾ തുടരുമെന്ന് തന്നെയാണ് കരുതപ്പെടുന്നത്. ഭാഗ്യവശാൽ, കഴിഞ്ഞ വർഷത്തെ അനുഭവങ്ങളിൽ നിന്ന് പഠിച്ച പാഠങ്ങൾ ഇന്നും പ്രാവർത്തികമാക്കാൻ നമുക്ക് സാധിക്കും, അത് ദീർഘകാലാടിസ്ഥാനത്തിൽ ഗുണകരമാകുമെന്ന് നമുക്കറിയാം. നമ്മുടെ സമ്പാദ്യശീലങ്ങളിൽ ചെറിയ മാറ്റങ്ങൾ വരുത്തിയാൽ 2026-ൽ വലിയ സാമ്പത്തിക ലാഭം ഉണ്ടാക്കാം. 2026-ൽ പണം ലാഭിക്കാൻ സാധാരണക്കാർക്ക് പ്രായോഗികമായി പരീക്ഷിക്കാവുന്ന 10 വഴികൾ അറിയാം.

1. മൂന്ന് ദിവസത്തിലൊരിക്കൽ മാത്രം പച്ചക്കറി വാങ്ങുക
ഒരാഴ്ചത്തേക്കുള്ള സാധനങ്ങൾ ഒന്നിച്ച് വാങ്ങിക്കൂട്ടുമ്പോൾ പലപ്പോഴും പച്ചക്കറികളും മറ്റും ചീത്തയായിപ്പോകാറുണ്ട്. ഇത് ഒഴിവാക്കാൻ 3 ദിവസത്തേക്ക് ആവശ്യമുള്ളത് മാത്രം വാങ്ങുക. ഇത് ഭക്ഷണസാധനങ്ങൾ പാഴാകുന്നത് കുറയ്ക്കുകയും പണം ലാഭിക്കാൻ സഹായിക്കുകയും ചെയ്യും.
2. സൗന്ദര്യവർദ്ധക വസ്തുക്കൾ തീരുന്നത് വരെ പുതിയത് വാങ്ങരുത്
പലപ്പോഴും നമ്മുടെ കൈവശം ലിപ്സ്റ്റിക്, ഷാംപൂ, ലോഷൻ എന്നിവയുടെ പകുതി ഉപയോഗിച്ച കുപ്പികൾ ഉണ്ടാകാറുണ്ട്. അവ പൂർണ്ണമായും തീരുന്നത് വരെ പുതിയത് വാങ്ങാതിരുന്നാൽ വലിയൊരു തുക ലാഭിക്കാം.
3. ദുശീലങ്ങൾ ഒഴിവാക്കാം
പുകവലി, മദ്യപാനം തുടങ്ങിയ ശീലങ്ങൾ ഒഴിവാക്കുന്നത് ആരോഗ്യത്തിന് മാത്രമല്ല, പോക്കറ്റിനും ഗുണകരമാണ്. ഇതിലൂടെ ആഴ്ചയിൽ വലിയൊരു തുക മിച്ചം പിടിക്കാം.
4. വീട്ടിലെ ഭക്ഷണം ശീലമാക്കാം
പുറത്തുനിന്നുള്ള ഭക്ഷണം ഒഴിവാക്കി വീട്ടിൽ തന്നെ ലളിതമായ വിഭവങ്ങൾ തയ്യാറാക്കുക. ചായയോ കാപ്പിയോ വീട്ടിൽ തന്നെ ഉണ്ടാക്കി കുടിക്കുന്നത് നിസ്സാരമെന്ന് തോന്നുമെങ്കിലും മാസാവസാനം വലിയൊരു ലാഭമായി മാറും.
5. ലൈബ്രറികൾ പ്രയോജനപ്പെടുത്താം
പുതിയ പുസ്തകങ്ങൾ വാങ്ങുന്നതിന് പകരം ലൈബ്രറികളെ ആശ്രയിക്കുക. സ്ട്രീമിംഗ് പ്ലാറ്റ്‌ഫോമുകളുടെ വരിസംഖ്യകൾ കുറയ്ക്കാനും ഇതിലൂടെ സാധിക്കും.
6. ഓൺലൈൻ വഴി സാധനങ്ങൾ തിരഞ്ഞെടുക്കാം
കടയിൽ നേരിട്ട് പോയി സാധനങ്ങൾ വാങ്ങുമ്പോൾ ആവശ്യമില്ലാത്ത പല സാധനങ്ങളും നാം അറിയാതെ കുട്ടയിലാക്കും. ഇതിനു പകരം ആവശ്യമുള്ള സാധനങ്ങൾ മാത്രം ഓൺലൈൻ വഴി ഓർഡർ ചെയ്യുന്നത് അനാവശ്യ ചെലവുകൾ ഒഴിവാക്കും.
7. വാഹനത്തിന്റെ ഉപയോഗം കുറയ്ക്കാം
ചെറിയ ദൂരങ്ങളിലേക്ക് സൈക്കിൾ ഉപയോഗിക്കുകയോ നടക്കുകയോ ചെയ്യുന്നത് ഇന്ധനച്ചെലവ് കുറയ്ക്കും. സാധിക്കുമെങ്കിൽ പൊതുഗതാഗത സംവിധാനങ്ങൾ പ്രയോജനപ്പെടുത്തുക.
8. മീൽ പ്ലാനിംഗ്
ഓരോ ദിവസവും എന്ത് പാകം ചെയ്യണം എന്ന് മുൻകൂട്ടി പ്ലാൻ ചെയ്യുന്നത് വഴി അനാവശ്യമായ സാധനങ്ങൾ വാങ്ങുന്നത് ഒഴിവാക്കാം. ഇത് ഭക്ഷണച്ചെലവ് പകുതിയോളം കുറയ്ക്കാൻ സഹായിക്കും.
9. അറ്റകുറ്റപ്പണികൾ സ്വയം പഠിക്കാം
ചെറിയ തുന്നൽ പണികൾ, പൈപ്പ് നന്നാക്കൽ തുടങ്ങിയവ സ്വയം ചെയ്യാൻ പഠിക്കുന്നത് പണം ലാഭിക്കാനുള്ള മികച്ച വഴിയാണ്. സാധനങ്ങൾ കേടുവരുമ്പോൾ ഉടനെ പുതിയത് വാങ്ങുന്നതിന് പകരം നന്നാക്കി ഉപയോഗിക്കാൻ ശ്രമിക്കുക.
10. 'നോ സ്‌പെൻഡ്' ദിവസങ്ങൾ
ആഴ്ചയിൽ നിശ്ചിത ദിവസങ്ങളിൽ (ഉദാഹരണത്തിന് തിങ്കൾ മുതൽ വെള്ളി വരെ) അത്യാവശ്യ കാര്യങ്ങൾക്കല്ലാതെ ഒരു രൂപ പോലും ചെലവാക്കില്ല എന്ന് തീരുമാനിക്കുക.
More From GoodReturns

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം

സ്വർണവിലയിൽ വൻ മാറ്റം, ഇന്ന് വാങ്ങാൻ പറ്റിയ സമയമാണോ? പ്രധാന നഗരങ്ങളിലെ നിരക്കുകൾ ഇതാ

സ്വർണവില കുതിച്ചുയരുന്നു; ഇന്ന് വാങ്ങാൻ പ്ലാനുണ്ടോ? ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

തിങ്കളാഴ്ച വിപണിയിൽ കുതിക്കാൻ സാധ്യതയുള്ള 2 ഓഹരികൾ; ബ്രോക്കറേജ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ ഇതാ

ബെംഗളൂരു യാത്രക്കാർ ശ്രദ്ധിക്കുക; ഫ്ലൈഓവർ നിയന്ത്രണങ്ങൾ കർശനമാക്കി, പിഴ ഒഴിവാക്കാൻ ഈ വഴികൾ നോക്കൂ

ബംഗളൂരു-മംഗളൂരു വന്ദേ ഭാരത്: ട്രയൽ റൺ വൻ വിജയം, ഇനി യാത്ര എളുപ്പം; അറിയേണ്ടതെല്ലാം

10 രൂപയിൽ താഴെയുള്ള പെനി സ്റ്റോക്കുകൾ: തിങ്കളാഴ്ചത്തെ വോളിയം ബ്രേക്കൗട്ടിനായി ഈ ഓഹരികൾ ശ്രദ്ധിക്കൂ!

സോവറിൻ ഗോൾഡ് ബോണ്ട്: യൂണിറ്റൊന്നിന് 15,334 രൂപ; നിക്ഷേപകർക്ക് പണം അക്കൗണ്ടിലെത്തുന്നത് എപ്പോൾ?

കനത്ത മഴ മുന്നറിയിപ്പ്; വെള്ളപ്പൊക്കത്തിൽ വാഹനം കേടായാൽ ഇൻഷുറൻസ് ക്ലെയിം ലഭിക്കാൻ ഇത് ചെയ്യൂ



Click it and Unblock the Notifications
