ഓഹരി വിപണിയിൽ റീട്ടെയിൽ നിക്ഷേപകരുടെ പങ്കാളിത്തം വർഷങ്ങളായി കൂടി വരികയാണ്. തുടക്കകാരായ പലരും വൻകിട നിക്ഷേപകരുടെ പോർട്ട്‌ഫോളിയോ പിന്തുടരുന്നത് ശീലമാക്കാറുണ്ട്. വ്യക്തിഗത നിക്ഷേപകരുടെയും മ്യൂച്വൽ ഫണ്ട് ഹൗസ് പോലുള്ള വൻകിട നിക്ഷേപ സ്ഥാപനങ്ങളുടെയും പോർട്ട്‌ഫോളിയോയിൽ ഒരു കണ്ണുണ്ടാകും. ദീർഘകാല ലക്ഷ്യത്തോടെ ഗഹനമായ റിസർച്ച് നടത്തിയാണ് മ്യൂച്വൽ ഫണ്ട് ഹൗസകുൾ ഓഹരികൾ തിരഞ്ഞെടുക്കുന്നത്.
കഴിഞ്ഞ പാദത്തിൽ മ്യൂച്വൽ ഫണ്ട് ഹൗസുകൾ 380 ലിസ്റ്റഡ് കമ്പനികളിൽ നിക്ഷേപം ഉയർത്തി. ഇക്വിറ്റാസ് സ്‌മോൾ ഫിനാൻസ് ബാങ്ക്, മൾട്ടി കമ്മോഡിറ്റ് എക്‌സ്‌ചേഞ്ച്, ഗോകൽദാസ് എക്‌സ്‌പോർട്ട്, ഔഫിസ് സ്‌പേസ് സൊല്യൂഷൻ, മെഡി അസിസ്റ്റ് ഹെൽത്ത്‌കെയർ സർവീസ് എന്നിവയിൽ 33-43 ശതമാനം ഓഹരി പങ്കാളിത്തം മ്യൂച്വൽ ഫണ്ടുകൾക്കുണ്ട്.
12 ഓഹരികളിലാണ് മ്യൂച്വൽ ഫണ്ടുകൾ നിക്ഷേപം ഇരട്ടിയാക്കിയത്. ഓരോന്നിലും കുറഞ്ഞത് ഒരു ശതമാനം ഓഹരി നിക്ഷേപം മ്യൂച്വൽ ഫണ്ട് ഹൗസുകൾക്കുണ്ട്. ഇത്തരം വാങ്ങലുകൾ ഓഹരിയിൽ വിശ്വാസം ലഭിച്ചു എന്നതിന്റെ സൂചനയാണ്. ഓഹരിയുടെ തിരിച്ചു വരവിനോ റീറേറ്റിങിനെ മുന്നോടിയാകാം ഇത്തരം വാങ്ങലുകൾ എന്നാണ് വിലയിരുത്തൽ.
12 ഓഹരികളിൽ ഭൂരിഭാഗവും ഒക്ടോബർ മുതൽ നെഗറ്റീവ് റിട്ടേൺ നൽകിയവാണ്. മൂന്നെണ്ണം കഴിഞ്ഞ രണ്ടു മാസത്തിനുള്ളിൽ ഉയർന്നു. 12 ഓഹരികൾ നോക്കാം.

ഓഹരി, മ്യൂച്വൽ ഫണ്ട് പങ്കാളിത്തം, ഓഹരി വില എന്ന ക്രമത്തിൽ
^^ സമ്മാൻ ക്യാപിറ്റൽ- ജൂൺ പാദത്തിൽ 0.44 ശതമാനായിരുന്ന മ്യൂച്വൽ ഫണ്ടുകളുടെ നിക്ഷേപം 11.44 ശതമാനത്തിലെത്തി. ഓഹരി വില 144.629 രൂപ.
^^ മാരത്തോൺ നെക്‌സ്റ്റ്‌ജെൻ റിയാലിറ്റി- 2.29 ശതമാനത്തിൽ നിന്നാണ് മ്യൂച്വൽ ഫണ്ട് ഹൗസുകൾ ഓഹരി പങ്കാളിത്തം 10.60 ശതമാനത്തിലേക്ക് വർധപ്പിച്ചത്. ഓഹരി വില 546 രൂപ.
^^ ഇന്ത്യ സിമന്റ്‌സ്- ഇന്ത്യയിലെ പ്രമുഖ സിമന്റ് കമ്പനിയുടെ ഓഹരിയിൽ 2.75 ശതമാനം പങ്കാളിത്തമായിരുന്നു മ്യൂച്വൽ ഫണ്ടുകൾക്ക് ഉണ്ടായിരുന്നത്. ഇത് 8.79 ശതമാനായി. ഓഹരി വില 417 രൂപ.
^^ തിരുമലൈ കെമിക്കൽസ്- 0.33 ശതമാനത്തിൽ നിന്നാണ് മ്യൂച്വൽ ഫണ്ടുകൾ ഓഹരി പങ്കാളിത്തം 8.11 ശതമാനമാക്കിയത്. ഓഹരി വില 231 രൂപ.
^^ വിൻഡേജ് കോഫി ആൻഡ് ബിവറേജസ്- 5.18%- 159.95 രൂപ
^^ അഷാഹി ഇന്ത്യ ഗ്ലാസ്- 4-89%- 998 രൂപ
^^ ഇപാക് ഡ്യൂറബിൾ- 3.16%- 253 രൂപ
^^ തിലക്‌നഗർ ഇൻഡസ്ട്രീസ്- 2.41%- 448 രൂപ
^^ സുവൻ ലൈഫ് സയൻസ്- 2.08%- 168 രൂപ
^^ ബ്ലൂ ജെറ്റ് ഹെൽത്ത്‌കെയർ- 1.77%- 555.40 രൂപ
^^ അപ്‌കോടെക്‌സ് ഇൻഡസ്ട്രീസ്- 1.58%- 369 രൂപ
^^ സൂര്യോദയ് സ്‌മോൾ ഫിനാൻസ് ബാങ്ക്- 1.05%- 135 രൂപ
അറിയിപ്പ്: ഇവിടെ പ്രകടിപ്പിച്ചിട്ടുള്ള അഭിപ്രായങ്ങളും നിർദ്ദേശങ്ങളും വ്യക്തിഗത വിശകലന വിദഗ്ദ്ധരുടെയോ സ്ഥാപനങ്ങളുടെയോ മാത്രം കാഴ്ചപ്പാടുകളാണ്. ഇത് Goodreturns.in-ന്റെയോ Greenium Information Technologies Private Limited-ന്റെയോ നിലപാടുകളെ പ്രതിഫലിക്കുന്നില്ല. ഈ ഉള്ളടക്കത്തിന്റെ കൃത്യത, പൂർണ്ണത, അല്ലെങ്കിൽ വിശ്വാസ്യത എന്നിവയ്ക്ക് ഞങ്ങൾ യാതൊരു ഉറപ്പും നൽകുന്നില്ല, മാത്രമല്ല അതിന് ഉത്തരവാദിത്തം ഏറ്റെടുക്കുന്നുമില്ല.
ഞങ്ങൾ ഏതെങ്കിലും തരത്തിലുള്ള നിക്ഷേപ ഉപദേശങ്ങൾ നൽകുകയോ, ഓഹരികൾ വാങ്ങാനോ വിൽക്കാനോ ശുപാർശ ചെയ്യുകയോ ചെയ്യുന്നില്ല. ഈ വിവരങ്ങൾ വിജ്ഞാനപ്രദമായ ആവശ്യങ്ങൾക്ക് മാത്രമുള്ളതാണ്. അതിനാൽ, ഏതെങ്കിലും നിക്ഷേപ തീരുമാനങ്ങൾ എടുക്കുന്നതിന് മുൻപ്, ലൈസൻസുള്ള ഒരു സാമ്പത്തിക ഉപദേഷ്ടകനുമായി കൂടിയാലോചിക്കുന്നത് നിർബന്ധമാണ്.
More From GoodReturns

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം

ദുബായിൽ സ്വർണവിലയിൽ മാറ്റം; നാട്ടിലെ വിലയുമായി താരതമ്യം ചെയ്യുമ്പോൾ ലാഭമാണോ? ഇന്നത്തെ നിരക്കും കസ്റ്റംസ് നിയമങ്ങളും

സ്വർണവിലയിൽ വൻ മാറ്റം, ഇന്ന് വാങ്ങാൻ പറ്റിയ സമയമാണോ? പ്രധാന നഗരങ്ങളിലെ നിരക്കുകൾ ഇതാ

സ്വർണവില കുതിച്ചുയരുന്നു; ഇന്ന് വാങ്ങാൻ പ്ലാനുണ്ടോ? ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

തിങ്കളാഴ്ച വിപണിയിൽ കുതിക്കാൻ സാധ്യതയുള്ള 2 ഓഹരികൾ; ബ്രോക്കറേജ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ ഇതാ

ബെംഗളൂരു യാത്രക്കാർ ശ്രദ്ധിക്കുക; ഫ്ലൈഓവർ നിയന്ത്രണങ്ങൾ കർശനമാക്കി, പിഴ ഒഴിവാക്കാൻ ഈ വഴികൾ നോക്കൂ

ബംഗളൂരു-മംഗളൂരു വന്ദേ ഭാരത്: ട്രയൽ റൺ വൻ വിജയം, ഇനി യാത്ര എളുപ്പം; അറിയേണ്ടതെല്ലാം

സ്വർണവിലയിൽ നേരിയ കുറവ്; ഇന്ന് വാങ്ങാൻ പദ്ധതിയുണ്ടോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ

സ്വർണവിലയിൽ മാറ്റമില്ല, വെള്ളിക്ക് വൻ കുതിപ്പ്; സെപ്റ്റംബർ 7-ലെ ഇന്നത്തെ നിരക്കുകൾ ഇങ്ങനെ



Click it and Unblock the Notifications
