പുതിയ സാമ്പത്തിക വര്‍ഷം ആരംഭിക്കുമ്പോള്‍ തന്നെ ഇനീഷ്യല്‍ പബ്ലിക് ഓഫറുമായി (ഐപിഒ) എത്തുന്നത് പതിനഞ്ചോളം കമ്പനികളെന്ന് റിപ്പോര്‍ട്ടുകള്‍. നിരവധി കമ്പനികളാണ് ഈ സാമ്പത്തിക വര്‍ഷത്തിലും പ്രാഥമിക ഓഹരി വില്പനയുമായി എത്തുന്നത്.
പുതിയ സാമ്പത്തിക വര്‍ഷം ആരംഭിക്കുമ്പോള്‍ തന്നെ ഇനീഷ്യല്‍ പബ്ലിക് ഓഫറുമായി (ഐപിഒ) എത്തുന്നത് പതിനഞ്ചോളം കമ്പനികളെന്ന് റിപ്പോര്‍ട്ടുകള്‍. നിരവധി കമ്പനികളാണ് ഈ സാമ്പത്തിക വര്‍ഷത്തിലും പ്രാഥമിക ഓഹരി വില്പനയുമായി എത്തുന്നത്. ഏപ്രില്‍ മാസം മുതല്‍ ജൂണ്‍ മാസം വരെയുള്ള പാദത്തില്‍ മാത്രം പതിനഞ്ചോളം കമ്പനികളെങ്കിലും ഓഹരി വിപണിയില്‍ ലിസ്റ്റ് ചെയ്യുമെന്നാണ് റിപ്പോര്‍ട്ടുകള്‍. അതില്‍ ആറോളം കമ്പനികള്‍ ഈ ഏപ്രില്‍ മാസത്തില്‍ തന്നെ ഐപിഒ പ്രഖ്യാപിച്ചേക്കും. ഏപ്രിലില്‍ ഐപിഒയുമായി ആദ്യമെത്തുന്ന കമ്പനി റിയല്‍ എസ്റ്റേറ്റ് കമ്പനിയായ മാക്രോടെക് ഡവലപ്പേഴ്സാണ്. 2,500 കോടി രൂപയാണ് മാക്രോടെക് ഡവലപ്പേഴ്സ് ഐപിഒയിലൂടെ സമാഹരിക്കുക. ഏപ്രില്‍ ഏഴു മുതല്‍ ഒമ്പതു വരെ ഐപിഒയ്ക്കായി അപേക്ഷിക്കാം.
18,000 കോടി രൂപയാണ് ഏപ്രില്‍ മാസം സമാഹരിക്കുക
ഹൈദരാബാദ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ദോഡ്ല ഡയറി, കിംസ്, ഇന്ത്യ പെസ്റ്റിസൈഡ്സ്, സോന ബിഎസ്ഡബ്ല്യു ഫോര്‍ജിങ്സ്, അധാര് ഹൗസിങ് ഫിനാന്‍സ് തുടങ്ങിയ കമ്പനികളും ഐപിഒയുമായി രംഗത്തുണ്ട്. എല്ലാ കമ്പനികളും കൂടി 18,000 കോടി രൂപയാണ് ഏപ്രില്‍ മാസം തന്നെ സമാഹരിക്കുക. ജൂലായ് മുതല്‍ മാര്‍ച്ച് വരെയുള്ള കാലയളവില്‍ പൊതുമേഖല സ്ഥാപനമായ എല്‍ഐസി ഉള്‍പ്പടെ എട്ടോളം കമ്പനികള്‍ വിപണിയിലെത്തും. 70,000-80,000 കോടി രൂപയാകും എല്‍ഐസി വിപണിയില്‍നിന്ന് സമാഹരിക്കുക. നടപ്പ് സാമ്പത്തികവര്‍ഷം ഓഹരി വിറ്റഴിച്ച് 1.75 ലക്ഷംകോടി രൂപ സമാഹരിക്കാനാണ് കേന്ദ്ര സര്‍ക്കാറിന്റെ ലക്ഷ്യം. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ 30ലേറെ കമ്പനികള്‍ 39,000 കോടി രൂപയാണ് ഐപിഒ ഇഷ്യൂ വഴി സമാഹരിച്ചത്.
സൊമാറ്റോയും ഐപിഓയ്ക്ക്
ഈ വര്‍ഷം രാജ്യത്തെ പ്രമുഖ ഓണ്‍ലൈന്‍ ഭക്ഷണ വിതരണ കമ്പനിയായ സൊമാറ്റോയും ഐപിഓയ്ക്ക് ഇറങ്ങുമെന്നാണ് സൂചന. പ്രാഥമിക ഓഹരി വില്‍പ്പനയിലൂടെ 750 മില്യണ്‍ മുതല്‍ 1 ബില്യണ്‍ ഡോളര്‍ വരെ സമാഹരിക്കുകയാണ് സൊമാറ്റോയുടെ ലക്ഷ്യം. ഇതേസമയം, സാധാരണ ഐപിഓ പോലെ നിലവിലുള്ള നിക്ഷേപകര്‍ കമ്പനിയുടെ ഓഹരി വിറ്റ് പിന്മാറാന് സാധ്യതയില്ല.
നിലവിലെ നിക്ഷേപകര്‍ ആരും കൈവശമുള്ള ഓഹരി വില്‍ക്കില്ല. അടുത്ത 5 വര്‍ഷം കൊണ്ട് 50 ബില്യണ്‍ ഡോളര്‍ കമ്പനിയായാണ് സൊമാറ്റോയെ വിപണി കാണുന്നത്. അതുകൊണ്ട് കയ്യിലുള്ള ഓഹരികള്‍ വിട്ടുകൊടുക്കുന്നത് ശരിയായ തീരുമാനമായിരിക്കില്ല', സൊമാറ്റോയുടെ സഹസ്ഥാപകനും ചീഫ് എക്സിക്യൂട്ടീവ് ഓഫീസറുമായ ദീപിന്ദര്‍ ഗോയല്‍ അടുത്തിടെ പറഞ്ഞു. ഇന്‍ഫോ എഡ്ജ് (ഇന്ത്യ), സെക്കോയ ക്യാപിറ്റല്‍, ടെമാസ്ക് ഹോള്‍ഡിങ്സ്, ടൈഗര്‍ ഗ്ലോബല്‍ തുടങ്ങിയ വന്‍കിട നിക്ഷേപകര്‍ക്ക് സൊമാറ്റോയില്‍ ഓഹരി പങ്കാളിത്തമുണ്ട്.
റീട്ടെയില്‍ നിക്ഷേപകര്‍
റീട്ടെയില്‍ നിക്ഷേപകര്‍ ഐപിഒകളില്‍ നിക്ഷേപിക്കുന്നതിനെ സാമ്പത്തിക വിദഗ്ധര്‍ പ്രോത്സാഹിപ്പിക്കാറില്ല. നിക്ഷേപകര്‍ക്ക് അതില്‍ നിന്നും ലഭിക്കുന്ന ആദായം വളരെ കുറഞ്ഞതായത് തന്നെ കാരണം. കൂടാതെ റീട്ടെയില്‍ നിക്ഷേപകനായത് കൊണ്ടുതന്നെ നിങ്ങള്‍ക്ക് നിക്ഷേപിക്കാന്‍ സാധിക്കുന്ന തുകയും വളരെ ചെറിയ സംഖ്യയായിരിക്കും അതിനാല്‍ത്തന്നെ തിടുക്കപ്പെട്ട് ഐപിഒകളില്‍ നിക്ഷേപം നടത്തരുതെന്നും വിദഗ്ധര്‍ പറയുന്നു. നിക്ഷേപിക്കാനൊരുങ്ങുന്ന കമ്പനി സാമാന്യം നല്ല കമ്പനിയാണെങ്കില്‍ ഐപിഒ ഓവര്‍ സബ്സ്ക്രൈബ് ചെയ്യപ്പെടാനുള്ള സാധ്യതയുണ്ട്. അപ്പോള്‍ നിങ്ങള്‍ക്ക് അലോട്മെന്റ് ലഭിക്കാതിരിക്കുകയോ അല്ലെങ്കില്‍ വളരെ ചെറിയ അലോട്ട്മെന്റ് ലഭിക്കുകയോ ചെയ്യാം. അത് നിങ്ങള്‍ക്ക് സമയനഷ്ടമുണ്ടാക്കുമെന്നല്ലാതെ മറ്റൊരു പ്രയോജനവും നേടിത്തരികയില്ല.
യുക്തിഭദ്രമല്ലാത്ത കണക്കുകൂട്ടലുകളും പ്രതീക്ഷകളും പാടില്ല
വായ്പ വാങ്ങി സ്വരൂക്കൂട്ടിയ പണം ഒരിക്കലും ഐപിഒകളില്‍ നിക്ഷേപിക്കരുത് എന്നതാണ് ഏറ്റവും പ്രധാനപ്പെട്ട കാര്യം. ഒപ്പം ആദായത്തെ സംബിന്ധിച്ച് യുക്തിഭദ്രമല്ലാത്ത കണക്കുകൂട്ടലുകളും പ്രതീക്ഷകളും പാടില്ല. പരസ്യങ്ങള്‍ കണ്ടോ, മറ്റ് ഉപദേശ പ്രേരണകള്‍ക്ക് വഴങ്ങിയോ അടിസ്ഥാന രഹിതമായ വാര്‍ത്തകള്‍ വിശ്വസിച്ചോ ഐപിഒകളില്‍ നിക്ഷേപിക്കുവാനായി ഇറങ്ങിപ്പുറപ്പെടരുത്.
ഓഫര്‍ ഡോക്യുമെന്റ് വായിക്കാതെ ഐപിഒ നിക്ഷേപത്തിന് ഇറങ്ങിപ്പുറപ്പെടുന്നതാണ് ഒരു റീട്ടെയില്‍ നിക്ഷേപകന് സംഭവിക്കാവുന്ന വലിയ അബദ്ധം. ഐപിഒ പുറത്തിറക്കുന്ന കമ്പനിയുടെ വാഗ്ദാനങ്ങളും യാഥര്‍ഥ വിവരങ്ങളും അടങ്ങിയതാണ് ഓഫര്‍ ഡോക്യുമെന്റ്. ഒരു ഇഷ്യൂവില്‍ നിക്ഷേപിക്കണോ വേണ്ടയോ എന്ന് നിക്ഷേപകന് അന്തിമ തീരുമാനം എടുക്കുന്നത് ഓഫര്‍ ഡോക്യുമെന്റ് വായിച്ചു വിലയിരുത്തി അതിന്റെ അടിസ്ഥാനത്തിലായിരിക്കണം.
More From GoodReturns

പശ്ചിമേഷ്യന്‍ പ്രതിസന്ധി: കയറ്റുമതി മുടങ്ങി, ഗള്‍ഫ് മലയാളികള്‍ അമിത വിലയ്ക്ക് പച്ചക്കറി വാങ്ങേണ്ടിവരും

ബെംഗളൂരു മലയാളികൾ ശ്രദ്ധിക്കണം, വരാനിരിക്കുന്നത് വൻപ്രതിസന്ധികൾ, ഇക്കാര്യങ്ങൾ അറിഞ്ഞില്ലെങ്കിൽ പണി കിട്ടും

ബെംഗളൂരു മലയാളികൾക്ക് കോളടിച്ചു, ഇനി കുറഞ്ഞ ചിലവിൽ ഭക്ഷണം കിട്ടും, അതും ഏറ്റവും വേഗത്തിൽ

ഒരു മാസം തട്ടിയും മുട്ടിയും പോകാൻ 1.43 ലക്ഷം; ബെംഗളൂരുവിൽ യുവതിയുടെ ചെലവ് കേട്ട് ഞെട്ടി സോഷ്യൽ മീഡിയ

വായ്പയെടുക്കാൻ പ്ലാനുണ്ടോ? ശമ്പളത്തേക്കാൾ പ്രധാനം ശമ്പളം വരുന്ന അക്കൗണ്ടാണ്

ബെംഗളൂരു മലയാളികളുടെ ശ്രദ്ധയ്ക്ക്; വന്ദേ ഭാരത് സമയക്രമത്തില്‍ മാറ്റം, വിശദാംശങ്ങള്‍

മംഗലാപുരം-രാമേശ്വരം ട്രെയിന്‍: പാമ്പന്പാലത്തിലൂടെയൊരു അപൂര്‍വ്വ തീര്‍ത്ഥയാത്ര, കേരളത്തിലെ സ്റ്റോപ്പുകളിതാ

മഴയും വെയിലും ഉറപ്പാണ്, രണ്ടായാലും കുട കയ്യിൽ എടുക്കാൻ മറക്കരുത്, അറിയാം ഇന്നത്തെ കാലാവസ്ഥ

എഫ്ഡിയ്ക്ക് കൂട്ടുപലിശ; സ്ഥിര നിക്ഷേപം തിരഞ്ഞെടുക്കുന്നതിന് മുൻപ് ഇക്കാര്യങ്ങൾ അറിഞ്ഞിരിക്കാം

സ്ത്രീകൾക്ക് സൗജന്യ ബസ് യാത്രയ്ക്കായി ഡൽഹി പിങ്ക് സഹേലി സ്മാർട്ട് കാർഡ് പുറത്തിറക്കി

പവന് കുറഞ്ഞത് 7000 രൂപ, ജ്വല്ലറികളിൽ സ്വർണം വാങ്ങാൻ തിരക്കേറുന്നു, ആഭരണം വാങ്ങാൻ 1.5 ലക്ഷം വേണ്ട



Click it and Unblock the Notifications