നിങ്ങളുടെ സ്വപ്ന ഭവനം സ്വന്തമാക്കുന്നത് ഉടൻ യാഥാർത്ഥ്യമാകും. ഇന്ത്യയിലെ മുൻനിര ബാങ്കുകളായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്‌ബിഐ), കൊട്ടക് മഹീന്ദ്ര ബാങ്ക്, ബാങ്ക് ഓഫ് ബറോഡ, ആക്സിസ് ബാങ്ക് എന്നിവ അടുത്തിടെ ഭവനവായ്പ പലിശനിരക്ക് കുറച്ചു. എക്കാലത്തെയും കുറഞ്ഞ പലിശ നിരക്കിനുപുറമെ, പ്രോസസ്സിംഗ് ഫീസിലെ കിഴിവുകൾ അല്ലെങ്കിൽ വീട് വാങ്ങുന്നവരെ ആകർഷിക്കുന്നതിനായി വനിത അപേക്ഷകർക്ക് പ്രത്യേക ആനുകൂല്യങ്ങൾ ഉൾപ്പെടെ നിരവധി ഓഫറുകൾ ഉണ്ട്.
15 വർഷത്തെ ഏറ്റവും താഴ്ന്ന പലിശ
ഭവനവായ്പ പലിശനിരക്ക് 15 വർഷത്തെ ഏറ്റവും താഴ്ന്ന നിലയിലാണ്. വസ്തു വിലകളും ഡെവലപ്പർമാരുടെ അധിക കിഴിവുകളും ഓഫറുകളും സഹിതം, ജീവിതത്തിലെ ഏറ്റവും വലിയ സ്വപ്നം ഏറ്റവും ചെലവ് കുറഞ്ഞ നിരക്കിൽ സ്വന്തമാക്കാൻ ലഭിക്കുന്ന അവസരമാണ് നിലവിലത്തേതെന്ന് സാമ്പത്തിക വിദഗ്ധർ പറയുന്നു. വിവിധ ബാങ്കുകൾ വാഗ്ദാനം ചെയ്യുന്ന ഭവനവായ്പ പലിശ നിരക്കുകൾ പരിശോധിക്കാം.
സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ
ഇന്ത്യയിലെ ഏറ്റവും വലിയ ബാങ്കായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ഇപ്പോൾ 30 ലക്ഷം രൂപ വരെയുള്ള ഭവനവായ്പയ്ക്ക് 6.90 ശതമാനം മുതൽ 30 ലക്ഷത്തിന് മുകളിലുള്ള വായ്പയ്ക്ക് 7% പലിശനിരക്കും വാഗ്ദാനം ചെയ്യുന്നു. 75 ലക്ഷം രൂപയ്ക്ക് മുകളിലുള്ള ഭവനവായ്പയ്ക്ക് ബാങ്ക് 25 ബിപിഎസ് പലിശ ഇളവ് നൽകും. സിബിൽ സ്കോർ അടിസ്ഥാനമാക്കിയാണ് ഇളവ് നൽകുക. അടുത്തിടെ പ്രഖ്യാപിച്ച ഉത്സവ ഓഫറുകളുടെ വിപുലീകരണത്തിൽ, എസ്‌ബിഐ ക്രെഡിറ്റ് സ്കോർ അധിഷ്ഠിത ഇളവ് 20 ബിപിഎസ് വരെ വാഗ്ദാനം ചെയ്യുന്നുണ്ട്.
കൊട്ടക് മഹീന്ദ്ര ബാങ്ക്
കൊട്ടക് മഹീന്ദ്ര ബാങ്കിൽ ഈ ഉത്സവ സീസണിൽ പ്രതിവർഷം 6.9 ശതമാനം മുതൽ പലിശ നിരക്കിൽ ഭവന വായ്പകൾ ഉപഭോക്താക്കൾക്ക് നൽകും. മറ്റൊരു ബാങ്കിൽ നിന്ന് വായ്പയെടുക്കുന്നവർ വായ്പ അക്കൗണ്ട് കൊട്ടക് മഹീന്ദ്ര ബാങ്കിലേക്ക് മാറ്റുകയാണെങ്കിൽ, 20 ലക്ഷം രൂപ വരെ ലാഭിക്കാൻ അർഹതയുണ്ടെന്ന് ബാങ്ക് അറിയിച്ചു. മാത്രമല്ല, വനിതാ അപേക്ഷകർക്ക് വായ്പാ ഉൽപ്പന്നങ്ങളിലുടനീളം പ്രത്യേക ഇളവുകൾ നേടാനാകും.
ബാങ്ക് ഓഫ് ബറോഡ
ഭവന വായ്പകൾക്കുള്ള റിപ്പോ-ലിങ്ക്ഡ് വായ്പാ നിരക്കിൽ 15 ബേസിസ് പോയിൻറ് കുറയ്ക്കുന്നതായി ബാങ്ക് ശനിയാഴ്ച പ്രഖ്യാപിച്ചു. ബാങ്ക് ഓഫ് ബറോഡയിലെ ഭവനവായ്പ നിരക്ക് ഞായറാഴ്ച മുതൽ 6.85 ശതമാനത്തിൽ ആരംഭിക്കും.
യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യ
ഭവനവായ്പയ്ക്ക് 30 ലക്ഷം രൂപയ്ക്ക് മുകളിലുള്ള പലിശ നിരക്ക് 10 ബേസിസ് പോയിൻറ് കുറച്ചതായി ബാങ്ക് പറഞ്ഞു. മാത്രമല്ല, വനിതാ വായ്പക്കാർക്ക് പലിശ നിരക്കിൽ 5 ബേസിസ് പോയിൻറുകൾ കൂടുതൽ ഇളവ് ലഭിക്കും. യൂണിയൻ ബാങ്കിലെ ഭവനവായ്പ 7% പലിശ നിരക്കിൽ ആരംഭിക്കും. ഡിസംബർ 31 വരെ ഭവനവായ്പയ്ക്ക് പ്രോസസ്സിംഗ് ഫീസ് ഉണ്ടാവില്ലെന്ന് ബാങ്ക് സൂചിപ്പിച്ചു.
ആക്സിസ് ബാങ്ക്, എച്ച്ഡിഎഫ്സി ബാങ്ക്, ഐസിഐസിഐ ബാങ്ക്
പ്രതിവർഷം 6.9 ശതമാനം മുതൽ പലിശ നിരക്കിൽ ഭവനവായ്പ വാഗ്ദാനം ചെയ്യുന്നു. എച്ച്ഡിഎഫ്സി ബാങ്കിൽ നിന്ന് പ്രതിവർഷം 6.9 ശതമാനം മുതൽ ഭവന വായ്പകൾ ഉപഭോക്താക്കൾക്ക് ലഭിക്കും. എച്ച്ഡിഎഫ്സി ബാങ്ക് വായ്പ തുകയുടെ 0.5% പ്രോസസ്സിംഗ് ഫീസായി ഈടാക്കും. എന്നിരുന്നാലും, ഫീസ് പരമാവധി 3,000 രൂപയാണ്. ഐസിഐസിഐ ബാങ്ക് 6.95% പലിശ നിരക്കിൽ ഭവന വായ്പ വാഗ്ദാനം ചെയ്യുന്നു. ബാങ്കിന്റെ ഏറ്റവും ഉയർന്ന പലിശ നിരക്ക് 7.95% വരെയാണ്
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
