ക്രിപ്റ്റോകറന്‍സി വിപണി ഒക്ടോബറിന് ശേഷമുള്ള കനത്ത ഇടിവിന് സാക്ഷ്യം വഹിച്ചു. ബിറ്റ് കോയിന്, മൂല്യത്തിന്റെ ഏകദേശം 28 ശതമാനവും രണ്ടാമത്തെ വലിയ ക്രിപ്റ്റോകറന്‍സിയായ ഈഥര്‍, മൂല്യത്തിന്റെ 13 ശതമാനവും പൊഴിച്ചു. ആഗോളനിക്ഷേപകര്‍ നേരിട്ട നഷ്ടം, ഇതോടെ, 2 ട്രില്ല്യണ്‍ ഡോളറായി.

ലോഹങ്ങളുടേയും ടെക്ക് ഓഹരികളിലെയും ഇടിവ്, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്റ്സ് ഓഹരികളുടെ തണുപ്പന്‍ പ്രകടനം, ഫെഡ് റിസര്‍വ് ചെയറായുള്ള കെവിന് വാര്‍ഷിന്റെ നിയമനം, എന്നീ ഘടകങ്ങളാണ് ഇടിവിന് കാരണം.
ക്രിപ്റ്റോകറന്‍സികളുടെ പ്രകടനം സാങ്കേതിക വിദ്യ ഓഹരികളുമായി ബന്ധപ്പെട്ടിരിക്കുന്നു.
കൂടാതെ,ഡോളര്‍ ശക്തിപ്പെടുന്നത് ക്രിപ്റ്റോകളെ ബാധിക്കും.
നിക്ഷേപകരുടെ സമീപനം
വിപണി 'ഒരു കീഴടങ്ങല്‍ മോഡിലാണെന്ന്' കോയിന് ബ്യൂറോ സഹ സ്ഥാപകന്‍ നിക്ക് പക്രിന് പറഞ്ഞു. ഏത് വിലയ്ക്ക് വില്‍ക്കാനും നിക്ഷേപര്‍ തയ്യാറാണ്. ഈ പരിവര്‍ത്തന ഘട്ടം, ആഴ്ചകളല്ല മാസങ്ങള്‍ വരെ നീണ്ടേയ്ക്കാം. വിലകള്‍ ഇടിഞ്ഞുകൊണ്ടിരുന്നാല്‍ നിര്‍ബന്ധിത വില്പനയ്ക്ക് മൈനര്‍മാര്‍ തയ്യാറാകുമെന്ന് ജെഫറീസ് തന്ത്രജ്ഞന്‍ മോഹിത് കുമാര്‍ മുന്നറിയിപ്പ് നല്കി.
ക്രിപ്റ്റോ എവിടേക്കാണ് നീങ്ങുന്നത്?
2022 ലെ തകര്‍ച്ചയ്ക്ക് ശേഷമുള്ള ഏറ്റവും വലിയ പരീക്ഷണമാണ് ക്രിപ്റ്റോകറന്‍സികള്‍ നേരിടുന്നത്.വിപണി പരിഭ്രാന്തിയിലാണ്. ടെക് സ്റ്റോക്കുകളില്‍ ആത്മവിശ്വാസം തിരിച്ചുവരുകയും പണമൊഴുക്ക് മെച്ചപ്പെടുന്നതും വരെ ഒരു വീണ്ടെടുപ്പ് പ്രതീക്ഷിക്കപ്പെടുന്നില്ല. ബിറ്റ്കോയിന് 75,000-90,000 ഡോളറിലും എഥെറിയം 2000-2300 ഡോളറിലും വ്യാപാരം നടത്തുമെന്ന് വിദഗ്ധര്‍ കരുതുന്നു.
ഇടിഎഫില്‍ നിന്നുള്ള പിന്‍വലിക്കലും മൈനര്‍മാരുടെ നിര്‍ബന്ധിത വില്പനയും തുടര്‍ന്നാല്‍ ബിറ്റ്കോയിന് വീണ്ടും 70,000 ഡോളറിലേയ്ക്കും എഥേറിയം 2000 ഡോളറിലേയ്ക്കും വീഴും. അതേസമയം ലിക്വിഡിറ്റി മെച്ചപ്പെടുകയും ടെക് സ്റ്റോക്കുകള്‍ വീണ്ടെടുപ്പ് നടത്തുകയും ചെയ്താല്‍ ബിറ്റ് കോയിന് 90,000 ഡോളറിലേയ്ക്കും ഏഥേറിയം 2400 ഡോളറിലേയ്ക്കും മുന്നേറാം.
അറിയിപ്പ്: ഇവിടെ പ്രകടിപ്പിച്ചിട്ടുള്ള അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും വ്യക്തിഗത വിശകലന വിദഗ്ദ്ധരുടെയോ സ്ഥാപനങ്ങളുടെയോ മാത്രം കാഴ്ചപ്പാടുകളാണ്. ഇത് Goodreturns.in-ന്റെയോ Greenium Information Technologies Private Limited-ന്റെയോ നിലപാടുകളെ പ്രതിഫലിക്കുന്നില്ല. ഈ ഉള്ളടക്കത്തിന്റെ കൃത്യത, പൂര്‍ണ്ണത, അല്ലെങ്കില്‍ വിശ്വാസ്യത എന്നിവയ്ക്ക് ഞങ്ങള്‍ യാതൊരു ഉറപ്പും നല്‍കുന്നില്ല, മാത്രമല്ല അതിന് ഉത്തരവാദിത്തം ഏറ്റെടുക്കുന്നുമില്ല.ഞങ്ങള്‍ ഏതെങ്കിലും തരത്തിലുള്ള നിക്ഷേപ ഉപദേശങ്ങള്‍ നല്‍കുകയോ, ഓഹരികള്‍ വാങ്ങാനോ വില്‍ക്കാനോ ശുപാര്‍ശ ചെയ്യുകയോ ചെയ്യുന്നില്ല. ഈ വിവരങ്ങള്‍ വിജ്ഞാനപ്രദമായ ആവശ്യങ്ങള്‍ക്ക് മാത്രമുള്ളതാണ്. അതിനാല്‍, ഏതെങ്കിലും നിക്ഷേപ തീരുമാനങ്ങള്‍ എടുക്കുന്നതിന് മുന്‍പ്, ലൈസന്‍സുള്ള ഒരു സാമ്പത്തിക ഉപദേഷ്ടകനുമായി കൂടിയാലോചിക്കുന്നത് നിര്‍ബന്ധമാണ്.
More From GoodReturns

സ്വാതന്ത്ര്യദിനം: ബാങ്ക് അവധിയിൽ പണമിടപാടുകൾ തടസ്സപ്പെടുമോ? അറിയേണ്ടതെല്ലാം

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

ഐആർസിടിസി ഫലം പുറത്ത്: റെയിൽവേ ഓഹരികളിൽ വൻ മാറ്റത്തിന് സാധ്യത, നിക്ഷേപകർ ശ്രദ്ധിക്കുക!

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: ഉദ്ഘാടനം വൈകുമോ? യാത്രക്കാർക്ക് കാത്തിരിപ്പ് നീളുന്നു

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

ദുബായിൽ സ്വർണം വാങ്ങുമ്പോൾ ₹12,800 ലാഭം; കേരളത്തിലെയും യുഎഇയിലെയും വില വ്യത്യാസം ഇങ്ങനെ!

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം



Click it and Unblock the Notifications