ഭവന വായ്പയെടുക്കാൻ ആഗ്രഹിക്കുന്നുണ്ടോ? പല ബാങ്കുകളും ഉയർന്ന പലിശ നിരക്കിലാണ് ഭവന വായ്പ നൽകുന്നത്. ഭവന വായ്പ എടുക്കുമ്പോൾ പലരും ഭയപ്പെടുന്ന കാര്യം ഈ ഉയർന്ന പലിശ തന്നെയാണ്. എങ്കിലും മിതമായ പലിശ വാഗ്ദാനം ചെയ്യുന്ന ബാങ്കുകളും നിലവിലുണ്ട്. ദീർഘകാല അടിസ്ഥാനത്തിലാണ് ഭവന വായ്പയുടെ കാലാവധി നിർണയിക്കുന്നത്.
വായ്പയെടുക്കുന്നവർ പലപ്പോഴും ഏകദേശം 15-30 വർഷം വരെയാണ് തിരിച്ചടവ് നടത്തുന്നത്. എന്നാൽ ഇപ്പോൾ നിങ്ങൾക്ക് ഇ.എം.ഐ ഓപ്ഷൻ ഉള്ളതിനാൽ കാലയളവ് നിങ്ങൾക്ക് തിരഞ്ഞെടുക്കാൻ സാധിക്കും. വായ്പാ കാലാവധി തിരഞ്ഞെടുക്കുന്നതിൽ അബദ്ധം സംഭവിക്കരുത്. അത് നിങ്ങളുടെ പലിശ നിരക്കിനേയും ബാധിക്കും.
വായ്പാ കാലാവധി പലിശ ഭാരം വർദ്ധിപ്പിക്കുന്നു
പലപ്പോഴും ആളുകൾക്ക് അബദ്ധം സംഭവിക്കുന്നത് വായ്പയുടെ കാലാവധി തിരഞ്ഞെടുക്കുന്നതിലാണ്. ഉദാഹരണത്തിന് ഒരാൾ 30 വർഷത്തേക്ക് 9.5 ശതമാനം പലിശ നിരക്കിൽ 75 ലക്ഷം രൂപ വായ്പയെടുത്താൽ അവർക്ക് 1,52,03,064 രൂപയാണ് പലിശയായി കണക്കാക്കുക. എന്നാൽ അതേ വായ്പ 25 വർഷത്തേക്ക് എടുത്താൽ പലിശ തുക 1,21,58,175 രൂപയായി മാറും. ഇതാണ് പ്രധാന വ്യത്യാസം. അതായത് തിരിച്ചടവിൽ ഏകദേശം 30.50 ലക്ഷം രൂപ ലാഭിക്കാം.
ഇനി 10.50 ശതമാനം പലിശ നിരക്കിൽ 25-ഉം 20-ഉം വർഷത്തെ കാലാവധിയിലേക്ക് 60 ലക്ഷം രൂപയുടെ ഭവന വായ്പയെടുത്താൽ 25 വർഷത്തിനുള്ളിൽ 1,09,95,271 രൂപ പലിശ ഉറപ്പാക്കാം. പക്ഷേ 20 വർഷത്തിനുള്ളിൽ ഇത് 83,76,670 രൂപയാകും. അതായത് 25 വർഷത്തിൽ നിന്നും 20 വർഷത്തെ കുറഞ്ഞ കാലാവധി എടുക്കുമ്പോൾ 26,18,601 രൂപ വ്യത്യാസം വരുന്നുണ്ട്. അതിനാലാണ് കാലാവധി നോക്കി വായ്പ തിരഞ്ഞെടുക്കണമെന്ന് പറയുന്നത്.

ഭവന വായ്പയുടെ പലിശ കുറയ്ക്കാൻ സാധിക്കുമോ?
ഭവന വായ്പയുടെ പലിശ കുറക്കാൻ സാധിക്കുമോ? എല്ലാവരുടേയും മനസിലുള്ള ചോദ്യമാണിത്. നിങ്ങൾ ആദ്യം ഒരു ഭവന വായ്പ എടുക്കുന്നതിനു മുന്നേ നിങ്ങളുടെ സിബിൽ സ്കോർ മെച്ചപ്പെടുത്തുക. അതാണ് ആദ്യം ചെയ്യേണ്ട കാര്യം. ഉയർന്ന ക്രെഡിറ്റ് സ്കോർ ഉണ്ടെങ്കിൽ നിങ്ങൾക്ക് കുറഞ്ഞ നിരക്കിൽ ഭവനവായ്പ ഉറപ്പാക്കാം. മാത്രമല്ല ഇതുവഴി തിരിച്ചടവ് സമയത്ത് വലിയ ലാഭവും നേടാം. വായ്പ എടുക്കുമ്പോൾ വലിയ തുക ഡൗൺ പേയ്മെന്റായി അടച്ചാൽ നിങ്ങൾക്ക് പിന്നീട് കുറഞ്ഞ പലിശ നിരക്കിൽ തിരിച്ചടവ് നടത്താമെന്നും മനസിലാക്കുക. വായ്പാ കാലയളവിൽ വലിയ തുക ഒരുമിച്ച് അടക്കാൻ സാധിക്കും. ഇതിലൂടെ നിങ്ങളുടെ വായ്പാ കാലാവധി കുറയ്ക്കാൻ കഴിയും.
50 ലക്ഷം രൂപയുള്ള ഭവന വായ്പയിൽ 20 ലക്ഷം ലാഭിക്കാം......
50 ലക്ഷം രൂപയുടെ ഭവന വായ്പ എടുത്താൽ 10% പലിശ നിരക്ക് പ്രതീക്ഷിക്കാം. ഈ വായ്പയുടെ കാലാവധി 20 അല്ലെങ്കിൽ 25 വർഷം ആയിരിക്കും. ഈ രണ്ട് കാലാവധിയിലും പരിശോധിച്ചാൽ എത്ര രൂപ ലാഭിക്കാമെന്ന് നോക്കാം.
- 25 വർഷത്തേക്ക്...
ഈ വായ്പയുടെ ഇ.എം.ഐ 48,251 രൂപയും പലിശ തുക 65,80,260 രൂപയും തിരിച്ചടവ് തുക 1,15,80,260 രൂപയും ആയിരിക്കും.
- 20 വർഷത്തേക്ക്
ഈ വായ്പയുടെ ഇ.എം.ഐ 45,435 രൂപയും പലിശ 86,30,511 രൂപയും തിരിച്ചടവ് തുക 1,36,30,511 രൂപയും ആയിരിക്കും.
ഈ രണ്ട് കാലാവധിയും പരിശോധിച്ചാൽ 25 വർഷത്തെ കാലാവധിക്ക് പകരം 20 വർഷത്തെ ഭവന വായ്പ എടുത്താൽ 20,50,251 രൂപ ലാഭിക്കാം.
ആ തുക എസ്.ഐ.പിയിൽ നിക്ഷേപിച്ചാലോ?
20 വർഷം കൊണ്ട് ലാഭിച്ച 20 ലക്ഷം ഒരു ഇക്വിറ്റി മ്യൂച്വൽ ഫണ്ട് വഴി എസ്.ഐ.പിയിൽ നിക്ഷേപിച്ചാൽ നിക്ഷേപകന് 12 ശതമാനം വാർഷിക പലിശയുണ്ട്. 20 വർഷത്തിനുള്ളിൽ നിങ്ങളുടെ നിക്ഷേപം 85,35,721 രൂപയായി ലഭിക്കും.
More From GoodReturns

സ്വർണ്ണവില കുതിക്കുന്നു; നിക്ഷേപകർ അറിയേണ്ട ഞെട്ടിക്കുന്ന പുതിയ വിവരങ്ങൾ

ബംഗളൂരു ട്രെയിൻ യാത്രക്കാർക്ക് ഇന്ന് വലിയ തിരിച്ചടി; ശ്രദ്ധിക്കുക

ക്രെഡിറ്റ് കാർഡ് റിവാർഡ് മാറ്റങ്ങൾ നിങ്ങളുടെ പോക്കറ്റ് കാലിയാക്കുന്നുണ്ടോ?

ബംഗളൂരു മഴ: നഗരത്തെ കാത്തിരിക്കുന്നത് വലിയ ഗതാഗതക്കുരുക്കോ?

ടിസിഎസ് ഫലങ്ങൾ വിപണിയിൽ വൻ മാറ്റങ്ങൾ വരുത്തുമോ?

സ്വർണ നിക്ഷേപം: ലാഭം കൊയ്യാൻ ഈ വഴികൾ പരീക്ഷിക്കൂ

സ്വർണവില ഇന്ന് മാറ്റമില്ലാതെ; ആഭരണങ്ങൾ വാങ്ങാൻ പറ്റിയ സമയമോ?

സ്വർണവില കുതിക്കുന്നു; നിക്ഷേപകർ അറിയേണ്ട നിർണായക മാറ്റങ്ങൾ ഇതാ

ഓഹരി വിപണിയിൽ വൻ മാറ്റങ്ങൾ; തിങ്കളാഴ്ച നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

അംബേദ്കർ ജയന്തി അവധി: ബാങ്ക് ഇടപാടുകൾ മുടങ്ങാതെ നോക്കാം ഇങ്ങനെ

നിഫ്റ്റി 24,000 കടന്നോ? വിപണിയിലെ അപ്രതീക്ഷിത നീക്കങ്ങൾ നിക്ഷേപകരെ ഞെട്ടിക്കുന്നു



Click it and Unblock the Notifications