മ്യൂച്വല്‍ ഫണ്ട് നിക്ഷേപങ്ങള്‍ അപകടരഹിതമാണോ ?

By Super
Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS
For Daily Alerts

മ്യൂച്വല്‍ ഫണ്ടുകളില്‍ പണം നിക്ഷേപിക്കുന്നവര്‍ക്കും ഓഹരികള്‍ വാങ്ങുകയോ വില്ക്കുകയോ ചെയ്യുന്നവര്‍ക്കും മ്യൂച്വല്‍ ഫണ്ടിലെ വെല്ലുവിളികളെക്കുറിച്ച് വ്യക്തമായ ധാരണയുണ്ടായിരിക്കും.

എന്നാല്‍ മുന്‍പരിചയം ഇല്ലാത്തവരെ സംബന്ധിച്ചെടുത്തോളം മ്യൂച്വല്‍ ഫണ്ട് നിക്ഷേപത്തിലെ അപകടസാധ്യതകള്‍ മനസ്സിലാക്കിവയ്‌ക്കേണ്ടത് അത്യാവശ്യമാണ്. വെല്ലുവിളികള്‍ പ്രധാനമായും നമ്മുടെ നിക്ഷേപത്തെ ആശ്രയിച്ചിരിക്കും.

മ്യൂച്വല്‍ ഫണ്ട് നിക്ഷേപങ്ങള്‍ അപകടരഹിതങ്ങളോ ?

അപകടസാധ്യതയില്ലാത്ത മ്യൂച്വല്‍ ഫണ്ടുകള്‍ ?

ഡെബ്റ്റ് ഫണ്ടുകളുടെ കാര്യത്തില്‍ ഒരുപരിധി വരെ അപകട സാധ്യത കുറവാണെന്ന് പറയാം. സര്‍ക്കാര്‍ സുരക്ഷ ഉറപ്പാക്കുന്നതിനാല്‍ ഗില്‍റ്റ് ഫണ്ടുകളെ യാതൊരു കാരണവശാലും പേടിക്കേണ്ടതില്ല. അതീവ സുരക്ഷയോടെ നിക്ഷേപിക്കുന്ന ഡെബ്റ്റ് ഫണ്ടുകളും അപകടസാധ്യതകളില്ലാത്തവയാണ്. റിസ്‌ക്ക് എടുക്കാന്‍ താല്‍പ്പര്യമില്ലാത്ത നിക്ഷേപകര്‍ ഇവയിലേതെങ്കിലും തിരഞ്ഞെടുക്കാറാണ് പതിവ്.

ഇക്വിറ്റി മ്യൂച്വല്‍ ഫണ്ടുകളെക്കുറിച്ച് ?

ഇക്വിറ്റി മ്യൂച്വല്‍ ഫണ്ടുകള്‍ അപകടരഹിതല്ല. ഇവ പ്രധാനമായും ഓഹരി, സ്റ്റോക്ക് എന്നിവയിലധിഷ്ഠിതമാണ്. അതുകൊണ്ടുതന്നെ അപകടസാധ്യതകളും കൂടുതലാണ്. എന്നാല്‍ കഴിഞ്ഞ അഞ്ചുവര്‍ഷത്തെ കണക്കെടുക്കുകയാണെങ്കില്‍ ഇന്ത്യയില്‍ ഇവ വിജയമായതായി കണക്കാക്കാം.

എന്നാല്‍ ആക്‌സിസ് ഇക്വിറ്റി ഫണ്ട്, ഐസിഐസിഐ പ്രുഡെന്‍ഷ്യല്‍ ടാര്‍ജറ്റ് റിട്ടേണ്‍സ് ഫണ്ട് എന്നിവയുടെ കാര്യം നേരെ തിരിച്ചാണ്. ഇവയ്ക്ക് വെറും 20 ശതമാനം ലാഭം കൈവരിക്കാനേ സാധിച്ചിട്ടുളളൂ. ഇക്വിറ്റി മ്യൂച്വല്‍ ഫണ്ടുകള്‍ തിരഞ്ഞെടുക്കുമ്പോള്‍ നിക്ഷേപകര്‍ ഏറെ ശ്രദ്ധിക്കേണ്ടതുണ്ട്.

നിക്ഷേപം ഏറെ ശ്രദ്ധയോടെ മാത്രം...

ഏത് മ്യൂച്വല്‍ ഫണ്ടില്‍ നിക്ഷേപിക്കുന്നതാണ് നിങ്ങള്‍ക്ക് ഉത്തമമെന്ന് പറയുക പ്രയാസമാണ്. ചെറുപ്പക്കാരെ സംബന്ധിച്ചെടുത്തോളം ഇക്വിറ്റി മ്യൂച്വല്‍ ഫണ്ടുകള്‍ ഒരു വെല്ലുവിളിയായി വേണമെങ്കില്‍ തിരഞ്ഞെടുക്കാം. അതേസമയം ജോലിയില്‍ നിന്ന് വിരമിക്കാറായ വ്യക്തിയാണ് നിങ്ങളെങ്കില്‍ ഡെബ്റ്റ് മ്യൂച്വല്‍ ഫണ്ടുകള്‍ തിരഞ്ഞെടുക്കുന്നതാണ് അഭികാമ്യം.

English summary

Are mutual fund investments risk free

Those who have been investing in mutual funds or have been buying and selling shares, the risk associated with mutual funds may be well known. But for the uninitiated, its important to remember that mutual fund investments are risky.
English summary

Are mutual fund investments risk free

Those who have been investing in mutual funds or have been buying and selling shares, the risk associated with mutual funds may be well known. But for the uninitiated, its important to remember that mutual fund investments are risky.
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X