എല്‍.ഐ.സി. വരിക്കാര്‍ക്ക് വ്യാജ ഫോണ്‍കോള്‍ വന്നാല്‍ ?

By Super
Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS
For Daily Alerts

ഇന്‍ഷുറന്‍സ് കമ്പനികളുമായി യാതൊരു ബന്ധമില്ലാത്തവരില്‍ നിന്നും ഫോണ്‍കോള്‍ തേടിയെത്തുമ്പോള്‍ കരുതിയിരിക്കണമെന്ന് കാലങ്ങളായി ലൈഫ് ഇന്‍ഷുറന്‍സ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ തങ്ങളുടെ വരിക്കാര്‍ക്ക് മുന്നറിയിപ്പ് നല്‍കിവരുന്നുണ്ട്.

എല്‍.ഐ.സി. വരിക്കാര്‍ക്ക് വ്യാജ ഫോണ്‍കോള്‍ വന്നാല്‍ ?

പോളിസിയുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ചോര്‍ത്തിയെടുക്കാനും മറ്റും കമ്പനി നിയോഗിക്കാത്ത പലരും വരിക്കാരെ വിളിക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട് നിരവധി പരാതികളും ഉണ്ടായിട്ടുണ്ട്. ഇത്തരത്തിലുളള വ്യാജ കോളുകളെയും സ്വാര്‍ത്ഥതാല്പര്യക്കാരെയും തടയാനായി കമ്പനി ചില മാര്‍ഗനിര്‍ദേശങ്ങള്‍ മുന്നോട്ടുവയ്ക്കുന്നുണ്ട്. അത്തരം ചില നിര്‍ദേശങ്ങളിലേക്ക്...

1. വിളിക്കുന്ന വ്യക്തിയെക്കുറിച്ചുളള വിവരങ്ങള്‍, ഐ.ആര്‍.ഡി.എ. അനുവദിച്ചിട്ടുളള ലൈസന്‍സ് എന്നിവയെക്കുറിച്ച് സൂക്ഷ്മമായി വിലയിരുത്തണം. ലൈഫ് ഇന്‍ഷുറന്‍സ് പോളിസി എടുക്കുന്നതിന് മുമ്പ് ഇക്കാര്യം പ്രത്യേകം ശ്രദ്ധിക്കണം.

2. ഏതെങ്കിലും പോളിസിയുമായി ബന്ധപ്പെട്ട് സംശയങ്ങള്‍ നിലനില്‍ക്കുന്നെങ്കില്‍ എല്‍.ഐ.സി. വെബ്‌സൈറ്റ് സന്ദര്‍ശിക്കാവുന്നതാണ്.

3. എല്ലാത്തരം പോളിസിയെക്കുറിച്ചുളള വിവരങ്ങളും എല്‍.ഐ.സി. സൈറ്റില്‍ രേഖപ്പെടുത്താവുന്നതാണ്. വ്യാജകോളുകള്‍ വരുമ്പോള്‍ തിരിച്ചറിയാന്‍ ഇത് സഹായകമായിരിക്കും.

4. സംശയാസ്പദമായ ഫോണ്‍കോളുകള്‍ വന്നാല്‍ വിവരങ്ങള്‍ co-crm-fblicindia.com എന്ന വിലാസത്തിലേക്ക് അയയ്ക്കണം.

5. നിങ്ങളുടെ പോളിസി നമ്പറും വിശദാംശങ്ങളുമൊന്നും ഒരു കാരണവശാലും പങ്കുവയ്ക്കരുത്.

6. വരവുകളെക്കുറിച്ചോ ബോണസുകളെക്കുറിച്ചോ ഉളള പ്രലോഭനങ്ങളില്‍ വീഴരുത്.

7. പോളിസി അവസാനിപ്പിക്കാന്‍ ആരെങ്കിലും ആവശ്യപ്പെട്ടാല്‍ അത് വിശ്വസിക്കരുത്. കാരണം എല്‍.ഐ.സി. ഒരിക്കലും ഇക്കാര്യം പ്രോത്സാഹിപ്പിക്കില്ല.

English summary

What LIC policy holders should do if they receive fake calls

Life Insurance Corporation of India (LIC) keeps warning individuals from time to time regarding fake calls from individuals having no association with the insurance company. There have been many complaints where details have been sought regarding policies
English summary

What LIC policy holders should do if they receive fake calls

Life Insurance Corporation of India (LIC) keeps warning individuals from time to time regarding fake calls from individuals having no association with the insurance company. There have been many complaints where details have been sought regarding policies
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X