ക്രെഡിറ്റ് കാര്‍ഡ് നഷ്ടമായാല്‍ എന്ത് ചെയ്യണം...അറിയൂ

By Super
Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS
For Daily Alerts

ക്രെഡിറ്റ് കാര്‍ഡ് കൈവശമില്ലാത്തവര്‍ തന്നെ നമുക്കിടയില്‍ വളരെ കുറവാണ്. പര്‍ച്ചേസ് ചെയ്യാനായാലും ബില്‍ പേ ചെയ്യാനായാലും എന്തിനും നമ്മള്‍ ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിയ്ക്കാറുണ്ട്. ചുരുക്കത്തില്‍ ജീവിത്തില്‍ അവിഭാജ്യ ഘടകമായി മാറിക്കഴിഞ്ഞു. ഇനി ഈ കാര്‍ഡെങ്ങാനും നഷ്ടമായാലോ?

ഓര്‍ക്കുമ്പോള്‍ തന്നെ തലകറങ്ങുന്നുണ്ടാവും അല്ലേ? അതും വലിയ തുക ബാലന്‍സ് ഉള്ളപ്പോള്‍. എന്നാലേ ക്രെഡിറ്റ് കാര്‍ഡ് നഷ്ടമാകുന്നത് പേടി സ്വപ്‌നമായി കരുതുന്നവരോട് ചിലത് പറയാനുണ്ട്. കാര്‍ഡ് നഷ്ടമായാലും നമ്മുടെ പണം സുരക്ഷിതമായിരിയ്ക്കാന്‍ ചില വഴികളുണ്ട്. വളരെ കൂളായി നമുക്ക് കാര്‍ഡ് നഷ്ടത്തെ നേരിടാം. ഇനി ആ വഴികളെപ്പറ്റി

ക്രെഡിറ്റ് കാര്‍ഡ് നഷ്ടമായാല്‍ എന്ത് ചെയ്യണം...അറിയൂ

കാര്‍ഡ് നഷ്ടമായാല്‍ പരിഭ്രമിയ്ക്കാതെ നിങ്ങള്‍ ചെയ്യേണ്ട ചില കാര്യങ്ങള്‍

1. കാര്‍ഡ് നഷ്ടമായെന്ന് ഉറപ്പായാല്‍ ആദ്യം നിങ്ങളുടെ ബാങ്കിന്റെ കസ്റ്റമര്‍ കെയര്‍ നമ്പറില്‍ വിളിച്ച് കാര്‍ഡ് ബ്‌ളോക്ക് ചെയ്യാന്‍ ആവശ്യപ്പെടുക.. നിങ്ങളോട് അക്കൗണ്ട് നമ്പര്‍, അവസാനമായി പിന്‍വലിച്ച തുക, കാര്‍ഡ് നഷ്ടമായ തീയതി എന്നിവ ബാങ്ക് കസ്റ്റമര്‍ കെയര്‍ ഉദ്യോഗസ്ഥന് കൃത്യമായി പറഞ്ഞു കൊടുക്കുക

2. കാര്‍ഡ് ക്യാന്‍സല്‍ ചെയ്ത അറിയിപ്പ് മെയില്‍ ആയോ കത്തായോ ലഭിയ്ക്കും ഇത് സൂക്ഷിച്ച് വയ്ക്കുക.

3. നഷ്ടമായ കാര്‍ഡ് ആരെങ്കിലും ദുരുപയോഗം ചെയ്യുന്നുവെന്ന് അറിഞ്ഞാല്‍ പൊലീസില്‍ പരാതിപ്പെടുക

4. കാര്‍ഡിന് വീണ്ടും അപേക്ഷിയ്ക്കാം. ഓരോ ബാങ്കിലും ഓരോ നിരക്കാണ് ഈടാക്കുക

ക്രെഡിറ്റ് കാര്‍ഡ് നഷ്ടമാകാതിരിയ്ക്കാന്‍ ചില മുന്‍കരുതലുകള്‍

1. കാര്‍ഡ് സുരക്ഷിതമായി സൂക്ഷിയ്ക്കുക

2. കാര്‍ഡിനൊപ്പം രഹസ്യ പിന്‍ നമ്പര്‍ സൂക്ഷിയ്ക്കരുത്

3. പഴയ കാര്‍ഡുകള്‍ ഉറപ്പായും നശിപ്പിയ്ക്കണം

4. അക്കൗണ്ട് സ്റ്റേറ്റ്‌മെന്റ് കൃത്യമായും ചെക്ക് ചെയ്യണം

5. അടുത്ത് സുഹൃത്തുക്കള്‍ക്ക് പോലും നിങ്ങളുടെ ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിയ്ക്കാന്‍ നല്‍കരുത്.

English summary

Lost Your Credit Card? Here is What You Need to Do?

Losing a credit card can be a nightmare for many of us, if we do not know what should be done before hand. Lost cards cal cause huge financial loss, especially if your credit limit is high
English summary

Lost Your Credit Card? Here is What You Need to Do?

Losing a credit card can be a nightmare for many of us, if we do not know what should be done before hand. Lost cards cal cause huge financial loss, especially if your credit limit is high
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X