വിദേശത്തു പോകും മുന്‍പ് ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കണേ

By Kavitha Murthy
Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS
For Daily Alerts

ഹാവൂ! ആ ജോലി ശരിയായി, വിസ വന്നു, വിദേശയാത്രയ്ക്കുള്ള ഒരുക്കങ്ങള്‍ തകൃതിയായി വേണം.
പ്രിയപ്പെട്ടവരോടു യാത്രപറഞ്ഞ് വിമാനമേറി പോകുന്നതിനു മുന്‍പ് നാട്ടിലുള്ള ബാങ്ക് അക്കൗണ്ടുകളെ ഒന്നു ശ്രദ്ധിച്ചാല്‍ വീട്ടുകാര്‍ക്ക് സമാധാനം കിട്ടും. അല്ലെങ്കില്‍ പിന്നെ ബാങ്കിലേക്ക് ഓടാനും നിങ്ങളെ ഫോണ്‍ വിളിക്കാനുമേ നേരം കാണൂ അവര്‍ക്ക്.
എന്‍.ആര്‍.ഐ. സ്റ്റാറ്റസ് ലഭിക്കാന്‍ വിദേശത്ത് 181 ദിവസമെങ്കിലും ജോലിയില്‍ കഴിയണം. അപ്പോള്‍ എന്‍.ആര്‍.ഐ. അക്കൗണ്ട് തുറക്കാനോ? വിദേശജോലിക്ക് ആദ്യമായി പോകുന്നയാളാണെങ്കിലും 181 ദിവസത്തില്‍ കൂടുതല്‍ അവിടെ ജോലി ചെയ്യാന്‍ പോകുകയാണെന്നു തെളിയിക്കുന്ന നിയമന ഉത്തരവുണ്ടെങ്കില്‍ എന്‍.ആര്‍.ഐ. അക്കൗണ്ട് തുറക്കാം.
അപ്പോള്‍, നാട്ടില്‍ നേരത്തേയുള്ള മറ്റ് അക്കൗണ്ടുകളുടെയും നിക്ഷേപങ്ങളുടെയും കാര്യമോ? അവയ്‌ക്കെന്തു സംഭവിക്കും?

വിദേശത്തു പോകും മുന്‍പ് ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കണേ

അക്കൗണ്ടുകള്‍
നിങ്ങളുടെ സ്റ്റാറ്റസ് മാറ്റം ബാങ്കുകളെ അറിയിച്ചാലുടന്‍ നാട്ടില്‍ നിങ്ങളുടെ പേരിലുള്ള അക്കൗണ്ടുകളെല്ലാം എന്‍.ആര്‍.ഒ. (നോണ്‍ റെസിഡന്റ് ഓര്‍ഡിനറി) അക്കൗണ്ടുകളായി മാറ്റും. പലിശവരുമാനത്തിന്‍മേലുള്ള നികുതിനിരക്കിലാണ് കാര്യമായ വ്യത്യാസം. എന്‍.ആര്‍.ഒ. അക്കൗണ്ടുകളിലെ തുകയുടെ മേല്‍ ലഭിക്കുന്ന പലിശയ്ക്ക് 30.9% നികുതി നല്‍കണം.

ജോയിന്റ് അക്കൗണ്ടുകള്‍
നിങ്ങളുടെയും ഭാര്യയുടെയും പേരില്‍ ജോയിന്റ് അക്കൗണ്ട് ഉണ്ടെങ്കില്‍ നിങ്ങളാണ് ഫസ്റ്റ് ഹോള്‍ഡര്‍ എങ്കില്‍ മുന്‍പറഞ്ഞ അതേ വ്യവസ്ഥകളോടെ അത് എന്‍.ആര്‍.ഒ. അക്കൗണ്ട് ആയി മാറ്റും.
ഭാര്യയാണ് ഫസ്റ്റ് ഹോള്‍ഡറെങ്കില്‍ 'ഫോര്‍മര്‍ ഓര്‍ സര്‍വൈവര്‍' എന്നു ബാങ്കുകാര്‍ ഓമനപ്പേരിട്ടു വിളിക്കുന്ന വ്യവസ്ഥയിലാകും പ്രവര്‍ത്തനം. ഭാര്യയുടെ മരണം വരെ അവര്‍ക്കു മാത്രമേ അക്കൗണ്ട് ഓപ്പറേറ്റ് ചെയ്യാന്‍ അനുവാദമുള്ളൂ എന്നു സാരം.

ബാങ്ക് ഡെപ്പോസിറ്റുകള്‍
നിലവിലുള്ള നിക്ഷേപങ്ങള്‍ എന്‍.ആര്‍.ഒ. നിക്ഷേപങ്ങളായി മാറും. പലിശനിരക്കിലൊന്നും മാറ്റമില്ല. കാതലായ മാറ്റം പലിശവരുമാനത്തിന്‍മേലുള്ള നികുതിയിലാണ്. 30.9% നികുതി നല്‍കേണ്ടിവരും.

പി.പി.എഫ്. അക്കൗണ്ടുകള്‍
നിലവിലുള്ള പി.പി.എഫ്. അക്കൗണ്ടുകളില്‍ തുടര്‍ന്നും നിക്ഷേപിച്ചുകൊണ്ടിരിക്കാം. 2003 വരെ ഈ സൗകര്യമില്ലായിരുന്നു. 25.7.2003ലെ ഉത്തരവു പ്രകാരമാണ് ഈ സൗകര്യം വിദേശ ഇന്ത്യക്കാര്‍ക്കു ലഭ്യമാക്കിയത്. എന്‍.ആര്‍.ഇ. അക്കൗണ്ടിലെയോ എന്‍.ആര്‍.ഒ. അക്കൗണ്ടിലെയോ പണം കൊണ്ട് ഈ നിക്ഷേപം നടത്താം.

ഡിമാറ്റ്, സ്റ്റോക്ക്
എന്‍.ആര്‍.ഐകളുടെ ഷെയര്‍ വാങ്ങലുകളും വില്‍ക്കലുകളുമൊക്കെ പി.ഐ.എസ്. (പോര്‍ട്‌ഫോളിയോ ഇന്‍വെസ്റ്റ്‌മെന്റ് സര്‍വീസസ്) അക്കൗണ്ട് വഴിയേ പാടുള്ളൂ. നിലവില്‍ ഷെയറുകള്‍ കൈവശമുണ്ടെങ്കില്‍ നിങ്ങളൊരു പി.ഐ.എസ്. അക്കൗണ്ട് തുടങ്ങണം. ആ വിവരം ബാങ്കിനെ അറിയിക്കുമ്പോള്‍ അവര്‍ അതിനു കീഴിലേക്കു മാറ്റിക്കൊള്ളും.

എന്‍.ആര്‍.ഇ. അക്കൗണ്ട് തുറക്കുക, മാന്‍ഡേറ്റ് ഹോള്‍ഡറെ വയ്ക്കുക
വിദേശത്തേക്കു പോകുന്നതിനു മുന്‍പ് ഒരു എന്‍.ആര്‍.ഇ. അക്കൗണ്ട് തുറക്കുക. അതിനൊരു മാന്‍ഡേറ്റ് ഹോള്‍ഡറെ വയ്ക്കുകയും ചെയ്യുക. അപ്പോള്‍ നിങ്ങള്‍ക്കു വേണ്ടി നാട്ടിലുള്ള തിരിച്ചടവുകളും നിക്ഷേപങ്ങളുമൊക്കെ അയാള്‍ക്കു കൈകാര്യം ചെയ്യാന്‍ കഴിയും.

English summary

A few things NRIs should do before going abroad?

That new job is cracked, visa has come in and preparations for your overseas travel are on! Before you board that plane and bid your good-byes to loved ones, you should do a quick check on your bank accounts.
English summary

A few things NRIs should do before going abroad?

That new job is cracked, visa has come in and preparations for your overseas travel are on! Before you board that plane and bid your good-byes to loved ones, you should do a quick check on your bank accounts.
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X