പുതിയ ഇന്‍ഷുറന്‍സ് നിയമത്തിന്‍റ ഗുണങ്ങള്‍

By Kavitha Murthy
Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഇന്‍ഷുറന്‍സ് മേഖലയിലെ നേരിട്ടുള്ള വിദേശനിക്ഷേപത്തിന്റെ പരിധി 26 ശതമാനത്തില്‍ നിന്ന് 49 ശതമാനമായി കേന്ദ്രസര്‍ക്കാര്‍ അടുത്തിടെ ഉയര്‍ത്തി. കൂടാതെ ഒരുപിടി മറ്റു ഭേദഗതികളുമുണ്ട്. സാങ്കേതികവിദ്യകളുടെ ഉപയോഗം, നിരവധി പുതിയ ഇനം പോളിസികള്‍, ക്ലെയിം തീര്‍പ്പാക്കുന്നതിലും സേവനങ്ങള്‍ നല്‍കുന്നതിലും കൂടുതല്‍ കാര്യക്ഷമത ഒക്കെ ഇനി പ്രതീക്ഷിക്കാം. പുതിയ ഇന്‍ഷുറന്‍സ് നിയമത്തിലെ ശ്രദ്ധേയമായ ചില മാറ്റങ്ങള്‍.

 
പുതിയ ഇന്‍ഷുറന്‍സ് നിയമത്തിന്‍റ ഗുണങ്ങള്‍

1. പോളിസിയെടുക്കാനും ക്ലെയിമുകള്‍ നേടിയെടുക്കാനും ഏജന്റുമാരെ ആശ്രയിക്കേണ്ട . സര്‍ക്കാര്‍ മേല്‍നോട്ടത്തില്‍ ഓണ്‍ലൈനായി ഇന്‍ഷുറന്‍സ് പോളിസിയെടുക്കാനും ക്ലെയിം നേടാനുമുള്ള സൗകര്യങ്ങള്‍ നിലവില്‍ വരും. ഈ സാങ്കേതികവളര്‍ച്ച ഗ്രാമീണര്‍ക്കും കൂടി ഉപകാരപ്പെടുന്ന രീതിയിലായിരിക്കും

2. ഏജന്‍റിന്‍റ പ്രതിഫലത്തിനു നിയന്ത്രണം
കൂടുതല്‍ പ്രതിഫലം ലഭിക്കുന്ന പോളിസികള്‍ വില്‍ക്കാനാണ് ഏജന്‍റുമാര്‍ എപ്പോഴും ശ്രമിക്കുക. നിങ്ങളുടെ ആവശ്യത്തിനും സാഹചര്യത്തിനും ഏറ്റവും യോജിച്ച പോളിസി അതായിക്കൊള്ളണമെന്നില്ല. പ്രതിഫലവ്യവസ്ഥകളില്‍ പുതുതായി ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ മൂലം ഇത്തരത്തില്‍ ലാഭം മാത്രം ലക്ഷ്യമാക്കി പോളിസികള്‍ അടിച്ചേല്‍പ്പിക്കുന്ന രീതിക്ക് കുറെയൊക്കെ അറുതി വരും.

3. ക്ലെയിം നിരസിക്കല്‍ അസാധ്യമാകും

പോളിസി പ്രാബല്യത്തില്‍ വന്നു കഴിഞ്ഞാലും, പോളിസിയുടമ സുപ്രധാന വിവരങ്ങള്‍ മറച്ചു വയ്ക്കുകയോ തെറ്റായ വിവരങ്ങള്‍ നല്‍കുകയോ ചെയ്തിട്ടുണ്ടെങ്കില്‍ രണ്ടു വര്‍ഷം വരെ ക്ലെയിമുകള്‍ നിരസിക്കാന്‍ കമ്പനികള്‍ക്ക് അവകാശമുണ്ട് . പുതിയ നിയമമനുസരിച്ച് ഈ കാലാവധി മൂന്നു വര്‍ഷമായി ഉയര്‍ത്തി. എന്നാല്‍ മൂന്നു വര്‍ഷത്തിനു ശേഷം കമ്പനിക്ക് ക്ലെയിം നിരസിക്കാന്‍ അവകാശമില്ല. പോളിസിയുടമ നല്‍കിയ വിവരങ്ങള്‍ പൂര്‍ണവും ശരിയുമാണെന്ന് ഈ കാലത്തിനുള്ളില്‍ ഉറപ്പാക്കേണ്ട ബാധ്യത കമ്പനിയുടേതാണ്. വിവരങ്ങള്‍ അപൂര്‍ണമോ തെറ്റോ ആണെങ്കിലും ക്ലെയിം നല്‍കിയേ മതിയാകൂ.

4. തട്ടിപ്പുകാര്‍ക്ക് വന്‍ പിഴ
ഇന്‍ഷുറന്‍സ് നിയമത്തിലെ പുതിയ ഭേദഗതിയില്‍ തട്ടിപ്പു നടത്തിയെന്നു കണ്ടാല്‍ വലിയ തുകകള്‍ പിഴയീടാക്കാനുള്ള വ്യവസ്ഥകളുണ്ട്.ഏതാണ്ട് ഒരു കോടി രൂപ വരെ പിഴ. ഇന്‍ഷുറന്‍സ് കമ്പനികള്‍ക്കും ഉപഭോക്താക്കള്‍ക്കും ഒരുപോലെ ഇതു ബാധകമാണ്.

5. പോളിസി കൈമാറ്റം ചെയ്യാം
നിലവിലുള്ള പോളിസികള്‍ മറ്റൊരാളുടെ പേരിലേക്ക് കൈമാറ്റം ചെയ്യാന്‍ പുതിയ നിയമം അനുവദിക്കുന്നു. പോളിസി പൂര്‍ണമായോ ഭാഗികമായോ കൈമാറ്റം ചെയ്യാം. കിട്ടുന്നയാള്‍ക്ക് പോളിസിയുടെ മുഴുവന്‍ ആനുകൂല്യങ്ങളുമുണ്ടാകും. വായ്‌പെടുക്കുകയോ പോളിസി സറണ്ടര്‍ ചെയ്തു പണം കൈപ്പറ്റുകയോ പോളിസിയില്‍ തുടര്‍ന്ന് ഇന്‍ഷുറന്‍സ് സംരക്ഷണം നേടുകയോ ഒക്കെ ഇഷ്ടം പോലെ ചെയ്യാം.

English summary

benefits of new insurance bill

the benefits of new insurance bill.
English summary

benefits of new insurance bill

the benefits of new insurance bill.
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X