സാധാരണ ഭവനവായ്പയെ ഒരു ദീര്‍ഘകാല വായ്പയായിട്ടാണ് കരുതുന്നത്
പത്തിരുപത് വര്‍ഷം നീണ്ടുനില്‍ക്കുന്ന തിരിച്ചടവ് ഇതിനിടെ വിപണിയുടെ ചാഞ്ചാട്ടം റിസര്‍വ് ബാങ്കിന്‍റ നയങ്ങള്‍ ഇവയെ എല്ലാം ആശ്രയിച്ച് പലിശനിരക്ക്
വ്യത്യാസപ്പെട്ടുകൊണ്ടേയിരിക്കും ഫ്‌ളോട്ടിംങ് നിരക്കിലാണ് നിങ്ങള്‍ വായ്പ തരപ്പെടുത്തിയതെങ്കില്‍ പലിശനിരക്ക് കുറഞ്ഞ സാഹചര്യം ഭവനവായ്പ പുതുക്കിയെടുക്കുന്നതിലൂടെ നിങ്ങള്‍ക്ക് ലഭിക്കുന്നതാണ്

ഇനി നിങ്ങള്‍ ഭവനവായ്പ പുതുക്കിയെടുക്കാനാഗ്രഹിക്കുന്നുവോ എങ്കില്‍താഴെ പറയുന്ന കാര്യങ്ങള്‍ നിശ്ചയമായും നിങ്ങള്‍ അറിഞ്ഞിരിക്കണം

എന്താണ് ഭവനവായ്പ പുതുക്കല്‍,

നിങ്ങളുടെ നിലവിലുള്ള വായ്പയുടെ കാലാവധിയും നിബന്ധനകളും തിരിച്ചടവുക്രമങ്ങളും പുനക്രമീകരിക്കയാണിവിടെ ചെയ്യുന്നത്.ഇതിനായി നിങ്ങള്‍ക്ക് പുതിയ ബാങ്കിനെയോ നിലവില്‍ ഭവനവായ്പ ഉള്ള ബാങ്കിനെയോ സമീപിക്കാവുന്നതാണ്.നിലവിലുള്ള ബാങ്കില്‍ നിങ്ങള്‍ സംതൃപ്തനാണെങ്കില്‍ നടപടിക്രമങ്ങള്‍ എളുപ്പമാണ്. കടലാസിജോലികള്‍ പൂര്‍ത്തിയാക്കയേ വേണ്ടൂ.പുതിയ ബാങ്കിലാണെങ്കില്‍ ആദ്യമായി വായ്പയെടുക്കുന്ന രീതിയിലുള്ള ജോലികളെല്ലാം പൂര്‍ത്തയാക്കണം. കുടിക്കടം,കൈവശാവകാശം തുടങ്ങിയ രേഖകളാണുദ്ദേശിച്ചത്.

ചിലവാകുന്ന തുകയും സാമ്പത്തികനേട്ടവും

ആദ്യമായി വായ്പ പുതിയ നിരക്കിലേക്കുവരുമ്പോള്‍ നിങ്ങള്‍ക്കുണ്ടാകുന്ന നേട്ടങ്ങള്‍ കണക്കുകൂട്ടി ഉറപ്പുവരുത്തിയ ശേഷം വേണം ഇറങ്ങിപ്പുറപ്പെടാന്‍.അധികനാളാവാത്ത ലോണാണെങ്കില്‍ കൂടുതലൊന്നും ആലോചിക്കാനില്ല തീരുമാനം നിങ്ങള്‍ക്കു ഗുണകരം തന്നെ.കാലാവധി കഴിയാറായ വായ്പയാണെങ്കില്‍ ഒറ്റനോട്ടത്തില്‍ നിങ്ങള്‍ക്ക് നേട്ടത്തിനുള്ള സാധ്യത കുറവാണ്.എങ്കിലും പൊതുവായി നേട്ടം എന്നത് നിങ്ങളുടെ EMI ബാക്കി കാലയളവ് പുതുക്കാന്‍ ചിലവാകുന്ന തുക എന്നതിനെ ആശ്രയിച്ചിരിക്കും.

എക്‌സിറ്റ് ഫീ അഥവാ പിഴ

ലോണുകള്‍ ഒരര്‍ത്ഥത്തില്‍ ബാങ്കുകളുടെ വരുമാനമാര്‍ഗ്ഗങ്ങള്‍ കൂടിയാണ്.അതിനാല്‍ പുതുക്കിയെടുക്കണമെങ്കിലും കാലാവധിക്കുമുമ്പേ അടച്ചുതീര്‍ക്കണമെങ്കിലും പുതിയതെടുക്കണമെങ്കിലും അവരുടെ പങ്ക് അവര്‍ കണക്കുപറഞ്ഞുമേടിച്ചിരിക്കും ഈ എക്‌സിറ്റ് ഫീയും അത്തരത്തിലൊന്നാണ്.കാലാവധിക്കുമുമ്പേ അടച്ചുതീര്‍ക്കണമെങ്കില്‍ ബാക്കി തുകയുടെ 2 ശതമാനം മുതല്‍ 5ശതമാനം വരെ പിഴയായി ബാങ്കിനു നല്‍കണം SBI, ICICI മുതലായ ബാങ്കുകള്‍ ഈ തീരുമാനത്തില്‍ മാറ്റം വരുത്തിയിട്ടുണ്ട്.

Processing fee അഥവാ ബാങ്ക് നടപടിക്രമങ്ങള്‍ക്കുള്ള ഫീസ്

പുതിയ ബാങ്ക് എന്നോ പഴയതു തന്നെ എന്നോ വ്യത്യാസമില്ലാതെ,ലോണ്‍ തുകയുടെ .5 ശതമാനം മുതല്‍ 1 ശതമാനം വരെ ആയിരിക്കുമിത്.ലോണ്‍ തുക വിലപേശാനുള്ള നിങ്ങളുടെ മിടുക്ക് എന്നതിനെ ആശ്രയിച്ചാണിവിടെ ഏറ്റക്കുറച്ചിലുകള്‍ ഉണ്ടാകുന്നത്.

ഭവനവായ്പ പുതുക്കല്‍, അതേ ബാങ്കില്‍ത്തന്നെ

നിങ്ങള്‍ക്കു മനസിലാകാത്ത കാരണങ്ങള്‍ പറഞ്ഞ് ചില ബാങ്കുകള്‍ നിങ്ങളെ നിരുത്സാഹപ്പെടുത്തിയേക്കും കാരണം ആത്യന്തികമായി ഇതൊരുകച്ചവടമാണ്
വരുമാനനഷ്ടം ആരും പ്രോത്സാഹിപ്പിക്കില്ലതന്നെ. നിങ്ങളുടെ വ്യവസ്ഥകളും നിബന്ധനകളും അവര്‍ അംഗീകരിക്കാത്തപക്ഷം പുതിയൊരു ബാങ്കിനെത്തേടിപ്പോകയേ നിവൃത്തിയുള്ളൂ.

ഭവനവായ്പ പുതുക്കല്‍, പുതിയ ബാങ്കില്‍

പഴയബാങ്കില്‍ നിന്നുള്ള NOC മറ്റ് അനുബന്ധരേഖകള്‍ ഇവയെല്ലാമായി വേണം നിങ്ങള്‍ പുതിയ ബാങ്കിനെ സമീപിക്കാന്‍. പലിശ ശതമാനക്കുറവ് വലുതാണെങ്കില്‍ രേഖകള്‍ സംഘടിപ്പിക്കുന്നതിലെ ബുദ്ധിമുട്ട് നിങ്ങളെ അസ്വസ്ഥനാക്കാന്‍ പാടില്ല.അല്ലെങ്കില്‍ പിന്നീട് ദു:ഖിക്കേണ്ടി വരും.സിബില്‍ റിപ്പോര്‍ട്ട് നിങ്ങള്‍ക്ക് അനുകൂലമാണെങ്കില്‍ മാത്രം പുതിയ ലോണിനു ശ്രമിക്കുക.തവണകള്‍ മുടങ്ങിയിട്ടുണ്ടെങ്കില്‍ സിബില്‍ റിപ്പോര്‍ട്ട് നിങ്ങള്‍ക്കനുകൂലമായിരിക്കില്ല.ലോണ്‍ തരാന്‍ ബാങ്ക് വിസമ്മതിക്കും.

Notifications
Settings
Clear Notifications
No New Notifications
Notifications
Use the toggle to switch on notifications
Block for 8 hours
Block for 12 hours
Block for 24 hours
Don't block
To start receiving timely alerts, as shown below click on the Green “lock” icon next to the address bar
Click it and Unblock the Notifications
Close X
Close X
To Start receiving timely alerts please follow the below steps:
Click on the Menu icon of the browser, it opens up a list of options.
Click on the “Options ”, it opens up the settings page,
Here click on the “Privacy & Security” options listed on the left hand side of the page.
Scroll down the page to the “Permission” section .
Here click on the “Settings” tab of the Notification option.
A pop up will open with all listed sites, select the option “ALLOW“, for the respective site under the status head to allow the notification.
Once the changes is done, click on the “Save Changes” option to save the changes.