ഇടയ്‌ക്കൊന്നു ജോലി മാറി; എങ്ങനെ ടാക്‌സ് റിട്ടേണ്‍ ഫയല്‍ ചെയ്യും?
Personal Finance
oi-Rincy
By Kavitha Murthy

ഏപ്രില്‍ 1 മുതല്‍ അടുത്ത മാര്‍ച്ച് 31 വരെയാണ് ഇന്ത്യയില്‍ സാമ്പത്തിക വര്‍ഷം കണക്കാക്കുന്നത്. ഈ കാലയളവില്‍ നിങ്ങള്‍ നേടിയിട്ടുള്ള വരുമാനത്തിനാണ് ആദായനികുതി നല്‍കേണ്ടത്. ഒന്നോ രണ്ടോ തവണ ജോലി മാറിയിട്ടുണ്ടെങ്കില്‍ ഓരോ ജോലിയില്‍ നിന്നും കിട്ടിയ ശമ്പളം ആദായത്തില്‍ പെടും.

ശമ്പളക്കാര്‍ സാധാരണഗതിയില്‍ റിട്ടേണ്‍ ഫയല്‍ ചെയ്യുന്നത് തൊഴിലുടമ നല്‍കുന്ന ഫോം 16 അടിസ്ഥാനമാക്കിയാണ്. ആകെ വരുമാനത്തിന്‍റയും നികുതിയിളവുള്ള ഇനങ്ങളുടെയും മുന്‍കൂര്‍ നികുതി പിടിച്ചതിന്‍റയുമെല്ലാം കണക്കുകള്‍ ഫോം 16ല്‍ ഉണ്ടാകും.
ഒന്നിലധികം സ്ഥാപനത്തില്‍ ജോലി.
ഒരു സാമ്പത്തിക വര്‍ഷത്തില്‍ രണ്ടോ അതിലധികമോ സ്ഥാപനത്തില്‍ ജോലി ചെയ്തിട്ടുണ്ടെങ്കില്‍ അവിടെനിന്നുള്ള ഫോം 16 കൈപ്പറ്റണം. ഇത് നിങ്ങള്‍ പിരിഞ്ഞുപോരുമ്പോള്‍ കിട്ടില്ല. സാമ്പത്തികവര്‍ഷം അവസാനിച്ച് ഒന്നോ രണ്ടോ മാസം കഴിഞ്ഞാവും അവര്‍ അതു തയാറാക്കുക.

ആദ്യത്തെ സ്ഥാപനത്തില്‍ നിന്നുള്ള ശമ്പളവിവരങ്ങള്‍ ഇപ്പോള്‍ ജോലി ചെയ്യുന്ന സ്ഥാപനത്തിനു കൈമാറിയാല്‍ രണ്ടുംകൂടി ചേര്‍ത്ത് ഇപ്പോഴത്തെ സ്ഥാപനം ഫോം16 തയാറാക്കി നല്‍കും (രണ്ടു സ്ഥാപനത്തിന്‍റ
യും സാമ്പത്തിക മാനേജ്‌മെന്‍റ് വിഭാഗം അത്ര നല്ലതാണെങ്കില്‍). അപ്പോള്‍ ആ ഒരു ഫോം 16 ഉപയോഗിച്ച് റിട്ടേണ്‍ സമര്‍പ്പിക്കാം. അല്ലെങ്കില്‍ രണ്ടു സ്ഥാപനത്തിന്‍റയും ഫോം 16ല്‍ ഉള്ള വിവരങ്ങള്‍ പ്രത്യേകം പ്രത്യേകമായി ചേര്‍ത്ത് റിട്ടേണ്‍ തയാറാക്കണം.

ഏതെങ്കിലും കാരണവശാല്‍ ആദ്യത്തെ സ്ഥാപനത്തില്‍ നിന്ന് ഫോം 16 കിട്ടിയില്ലെങ്കില്‍ അക്കാലത്തെ സാലറി സ്ളിപ്പില്‍ (പേ സ്ളിപ്) ഉള്ള വിവരങ്ങള്‍ ഉപയോഗിച്ച് വരുമാനം, നികുതിവിധേയവരുമാനം, മുന്‍കൂര്‍ പിടിച്ച നികുതി, മുതലായവ കണക്കുകൂട്ടിയെടുത്തിട്ട് റിട്ടേണ്‍ സമര്‍പ്പിക്കണം.