ആദായനികുതി റിട്ടേണിനെക്കുറിച്ചും ഇളവുകളെക്കുറിച്ചും ചര്‍ച്ച ചെയ്യുമ്പോഴൊക്കെ കടന്നുവരുന്നതാണ് സെക്ഷന്‍ 80. 80സി ആണ് കൂടുതലും കേള്‍ക്കാനുണ്ടാകുക. 80സിസിസി, 80സിസിഡി എന്നിങ്ങനെ വേറെയും ഒരുപാട് ഉപവകുപ്പുകള്‍. ഇതിലൊക്കെ എന്താണാവോ ഉള്ളത്. ഒന്നു പരിശോധിക്കാം.

80സി, സിസിസി, സിസിഡി എന്നീ മൂന്നിനത്തിലും കൂടി ആകെ പരമാവധി ഒന്നര ലക്ഷം രൂപയുടെ നികുതിയിളവു കിട്ടും. ഇതില്‍ പെടുത്താവുന്ന ഇനങ്ങള്‍:
ഭവനവായ്പയുടെ തിരിച്ചടവില്‍ മുതലിലേയ്ക്കു തിരിച്ചടച്ച തുക (പലിശയിനത്തില്‍ തിരിച്ചടച്ച തുകയ്ക്ക് സെക്ഷന്‍ 24ല്‍ ആണ് ഇളവ്. രണ്ടു ലക്ഷം രൂപ വരെ ഇളവു കിട്ടും)
ഇന്‍ഷുറന്‍സ് പ്രീമിയം (സ്വന്തം, പങ്കാളിയുടെ, മക്കളുടെ)
എംപ്‌ളോയീ പ്രോവിഡന്റ് ഫണ്ട് (ഇപിഎഫ്) നിക്ഷേപം
പബ്ലിക് പ്രോവിഡന്റ് ഫണ്ട് (പിപിഎഫ്) നിക്ഷേപം (സ്വന്തം, പങ്കാളിയുടെ, മക്കളുടെ)
പോസ്റ്റ് ഓഫീസ് സേവിങ്‌സ് ബാങ്കില്‍ 10, 15 വര്‍ഷ നിക്ഷേപങ്ങള്‍
നാഷനല്‍ സേവിങ്‌സ് സ്‌കീം, നാഷനല്‍ സേവിങ്‌സ് സര്‍ട്ടിഫിക്കറ്റ്, യുലിപ് സേവിങ്‌സ് സര്‍ട്ടിഫിക്കറ്റ് മുതലായവ
യുലിപ് ഇന്‍ഷുറന്‍സ്, മ്യൂച്വല്‍ ഫണ്ട് നിക്ഷേപങ്ങള്‍
ദേശീയ ഭവനപദ്ധതിയുടെ ഫണ്ടുകളിലെ നിക്ഷേപം
രണ്ടു കുട്ടികളുടെ പഠനത്തിനുള്ള ഫീസ്--ഇന്ത്യയിലുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ അടച്ച ഫീസ്

80സിസിസി
ഇന്‍ഷുറന്‍സ് ആന്വിറ്റി പ്ലാനില്‍ അടച്ച ഒറ്റത്തവണ പ്രീമിയം--ഒരു ലക്ഷം രൂപ വരെ

80സിസിഡി(1)
പെന്‍ഷന്‍ അക്കൗണ്ടില്‍ നിക്ഷേപിച്ച തുക--വാര്‍ഷികവരുമാനത്തിന്റെ 10% വരെ

80സിസിഡി(2)
പെന്‍ഷന്‍ അക്കൗണ്ടില്‍ തൊഴിലുടമ നിക്ഷേപിച്ച തുക--വാര്‍ഷികവരുമാനത്തിന്റെ 10% വരെ

എല്ലാം കൂടി വലിയൊരു തുക രക്ഷിച്ചെടുക്കാമെന്നു സ്വപ്‌നം കാണേണ്ട. മേല്‍പറഞ്ഞ 80സി, 80സിസിസി, 80സിസിഡി(1), 80സിസിഡി(2) എന്നീ നാല് ഇനങ്ങളിലായി പരമവധി 1.5 ലക്ഷം രൂപയേ നികുതിയിളവു ലഭിക്കൂ.
ഇനി മറ്റു ചില ഉപവകുപ്പുകള്‍ നോക്കാം

80സിസിജി: രാജീവ് ഗാന്ധി ഇക്വിറ്റി സേവിങ്‌സ് സ്‌കീം
പത്തു ലക്ഷത്തില്‍ താഴെ (ഇക്കൊല്ലം ഇതു 12 ലക്ഷമായി ഉയര്‍ത്തിയേക്കും) വരുമാനമുള്ളവര്‍ക്ക് പദ്ധതിയില്‍ നിക്ഷേപിക്കാം. നിക്ഷേപിക്കുന്നതിന്റെ പകുതി തുകയ്ക്ക് നികുതിയിളവു ലഭിക്കും.

80ഡി
മെഡിക്കല്‍ ഇന്‍ഷുറന്‍സ് പ്രീമിയം--സ്വന്തം/ പങ്കാളിയുടെ/ മക്കളുടെ ഇന്‍ഷുറന്‍സിന് പരമാവധി 15,000 രൂപ, മാതാപിതാക്കളുടെ ഇന്‍ഷുറന്‍സിന് പരമാവധി 15,000 രൂപ. സീനിയര്‍ സിറ്റിസണ്‍ ആണെങ്കില്‍ രണ്ടിനും പരമാവധി 20,000 വരെ ആകാം.

80ഡിഡി
അംഗവൈകല്യമുള്ള ബന്ധുവിന്റെ പുനരധിവാസത്തിന് 50,000 രൂപ വരെ. അംഗവൈകല്യം ഗുരുതരമാണെങ്കില്‍ ഒരു ലക്ഷം രൂപ വരെ ഈയിനത്തില്‍ ഇളവു ലഭിക്കും.

80ഡിഡിബി
ചികിത്സാച്ചെലവിനത്തില്‍ 40,000 രൂപ വരെ. സ്വന്തമോ ബന്ധുക്കളുടെയോ ചികിത്സയ്ക്ക്. ഫോം 10ഐയില്‍ റജിസ്‌റ്റേര്ഡ് ഡോക്ടറുടെ സാക്ഷ്യപത്രം വേണം. 11ഡിഡിയില്‍ പറഞ്ഞിട്ടുള്ള രോഗങ്ങളുടെ ചികിത്സയ്‌ക്കേ ലഭിക്കൂ.

80ഇ
സ്വന്തമോ ബന്ധുവിന്റെയോ ഉന്നതപഠനത്തിനുള്ള വിദ്യാഭ്യാസ വായ്പയുടെ പലിശ

80ജി
ഈ വകുപ്പിന്റെ നിബന്ധനകള്‍ക്കനുസൃതമായ സംഭാവനകള്‍ക്ക്

80ജിജി
വീട്ടുവാടകയ്ക്ക്.
യഥാര്‍ഥത്തില്‍ നല്‍കിയ വീട്ടുവാടകയില്‍ നിന്നു ശമ്പളത്തിന്റെ പത്തു ശതമാനം കുറച്ചിട്ടുള്ള തുക, ആകെ വരുമാനത്തിന്റെ നാലിലൊന്ന്, 24,000 രൂപ--ഈ മൂന്നില്‍ ഏതാണോ കുറവ് അത്രയും തുകയ്ക്ക് ഇളവു കിട്ടും.

80ജിജിഎ
ശാസ്ത്രഗവേഷണത്തിനും ഗ്രാമവികസനത്തിനും നല്‍കിയ സംഭാവനകള്‍ക്ക്

80ജിജിസി
രാഷ്ട്രീയകക്ഷികള്‍ക്കു നല്‍കിയ സംഭാവനകള്‍ക്ക്

80ക്യുക്യുബി
പേറ്റന്റുകളുടെ റോയല്‍റ്റി തുകയില്‍ മൂന്നു ലക്ഷം രൂപ വരെ

80ആര്‍ആര്‍ബി
എഴുതിയ പുസ്തകങ്ങളുടെ റോയല്‍റ്റിയായി കിട്ടുന്ന തുകയ്ക്ക് മൂന്നു ലക്ഷം രൂപ വരെ

80ടിടിഎ
സേവിങ്‌സ് ബാങ്ക് നിക്ഷേപങ്ങളുടെ പലിശയില്‍ പരമാവധി പതിനായിരം രൂപ വരെ

80യു
ശാരീരികവൈകല്യമുള്ളവര്‍ക്ക് 50,000 രൂപ വരെ. വൈകല്യം ഗുരുതരമാണെങ്കില്‍ ഒരു ലക്ഷം രൂപ വരെ. 11ഡി നിയമമാണ് ഇതിന് ആധാരം. സര്‍ക്കാര്‍ ഡോക്ടറുടെ സാക്ഷ്യപത്രം വേണം.

Share This Article
English summary
income tax deductions under various levels of 80c.
Various deductions are available under different sections of 80c in Income Tax act. Deductions under 80c are not same for all. It depends upon applicable tax rates as per the total taxable income and status of individuals .
Story first published: Saturday, February 7, 2015, 11:26 [IST]
Other articles published on
Feb 7, 2015