കൂടിയ തുക ഒറ്റയടിക്ക് നിക്ഷേപിക്കാന്‍ സാധിക്കാത്തവര്‍ക്കും, സ്ഥിരവരുമാനം പ്രതീക്ഷിക്കുന്നവര്‍ക്കും, സമ്പാദ്യം ശീലമാക്കിയവര്‍ക്കും ആശങ്കകളില്ലാതെ നിക്ഷേപിക്കാവുന്ന നിക്ഷേപപദ്ധതിയാണ് റെക്കറിംഗ് ഡിപ്പോസിറ്റ്‌സ് (RDs).

പലിശനിരക്കുകള്‍
റെക്കറിംഗ് ഡിപ്പോസിറ്റുകളുടെ പലിശനിരക്കുകള്‍ ത്രൈമാസികമായാണ് കണക്കാക്കുന്നത്. താരതമ്യേന മറ്റു സ്ഥിരനിക്ഷേപങ്ങളെ അപേക്ഷിച്ച് മികച്ച പലിശനിരക്കാണുള്ളത്. കൂട്ടുപലിശക്രമം ദീക്ഷിക്കുന്നതിനാല്‍ നിക്ഷേപകന് ഇരട്ടിനേട്ടം ലഭിക്കുന്നു.

റെക്കറിംഗ് ഡിപ്പോസിറ്റുകളുടെ മെച്ചങ്ങള്‍.

ആദായ നികുതി

RD കളില്‍ നിന്നു ലഭിക്കുന്ന പലിശവരുമാനം താഴ്ന്ന വരുമാനക്കാരനെ സംബന്ധിച്ചിടത്തോളം നികുതിരഹിതമാണ്. ഉയര്‍ന്ന വരുമാനക്കാര്‍ നികുതിയടക്കണമെന്നു സാരം. നിങ്ങള്‍ 20% , 30% അതിനും മുകളില്‍ തുടങ്ങിയ ആദായനികുതിസ്ലാബില്പെടുന്നവരാണെങ്കില് RD നിങ്ങള്‍ക്കു യോജിച്ച നിക്ഷേപമാര്‍ഗ്ഗമായിരിക്കില്ല.
സിറ്റി യൂണിയന്‍ ബാങ്ക്, ലക്ഷ്മി വിലാസ് ബാങ്ക് മുതലായവ 9% പലിശനിരക്ക് വാഗ്ദാനം ചെയ്യുന്ന സ്വകാര്യമേഖലാ ബാങ്കുകളാണ്. കാലാവധി ഒന്നുമുതല്‍ അഞ്ചു വര്‍ഷം വരെ.

ഡവലപ്പ്‌മെന്‍റ് ക്രഡിറ്റ് ബാങ്ക്.
ഒരു വര്‍ഷ കാലാവധിക്ക് 9% വും രണ്ടു മുതല്‍ മുന്ന്് വര്‍ഷം വരെ കാലാവധിക്ക് 9.20% വും നാലു മുതല്‍ അഞ്ചു വര്‍ഷം വരെ കാലാവധിക്ക് 9.10% വും പലിശ ഡവലപ്പ്‌മെന്‍്‌റ് ക്രഡിറ്റ് ബാങ്ക് ഉറപ്പ് നല്‍കുന്നു.
രത്‌നാകര്‍ ബാങ്ക്.
ഒന്നു മുതല്‍ അഞ്ചു വര്‍ഷം വരെ കാലാവധിക്ക് 9.5% പലിശനിരക്കാണ് രത്‌നാകര്‍ ബാങ്ക് നല്‍കുന്നത്.

എച്ച്.ഡി.എഫ്.സി.

ഇന്ത്യയിലെ തന്നെ രണ്ടാമത്തെ വലിയ സ്വകാര്യ മേഖലാ ബാങ്കാണ് HDFC .പന്ത്രണ്ടു മാസം മുതല്‍ അറുപതുമാസം വരെ കാലയളവില്‍ 8.75 % പലിശനിരക്കാണ് എച്ച്.ഡി.എഫ്.സി.യുടേത്. ചുരുങ്ങിയത് 1000 രൂപ നിക്ഷേപിക്കണം. 100 ന്‍റ ഗുണിതങ്ങളായി കൂടുതലും നിക്ഷേപിക്കാം.
ഐ.സി.ഐ.സി.ഐ.
നിക്ഷപേനിയമങ്ങളില്‍ കൂടുതല്‍ വഴക്കമുള്ളതാണ് ICICI യുടെറെക്കറിംഗ് ഡിപ്പോസിറ്റ് സ്‌കിംമുകള്‍. ഇവര്‍ക്ക് iFlexi RD എന്നൊരു സ്‌കീമം തന്നെയുണ്ട്.
ആക്‌സിസ് ബാങ്ക്.
ആക്‌സിസ് ബാങ്കിനാകട്ടെ 8.9% പലിശനിരക്ക് 18 മുതല്‍ 36 മാസത്തേക്ക്. 1000 രൂപയാണ് ചുരുങ്ങിയ നിക്ഷേപത്തുക. 500 ന്‍റ ഗുണിതങ്ങളായി കൂടുതല്‍ നിക്ഷേപിക്കാവുന്നതാണ്.

Share This Article
English summary
മികച്ച പലിശവരുമാനം സാധ്യമാക്കുന്ന നിക്ഷേപം റെക്കറിങ്ങ് ഡിപ്പോസിറ്റ്‌സ് | Recurring Deposit: Banks That Offer The Best Interest Rates
Bank Recurring Deposits (RDs) are type of deposits where you need to invest an amount each month, which will help you in saving small amount at regular intervals.
Individuals who are looking for compulsive savings, RDs is an excellent approach as it will make you to go for disciplined investment. It is an way for risk averse people who look for safe and secure returns.
Story first published: Monday, February 9, 2015, 14:03 [IST]
Other articles published on
Feb 9, 2015