കുടുംബത്തിന്റ സാമ്പത്തിക സ്ഥിതി പൂര്‍ണ്ണമായും നമ്മുടെ നിയന്ത്രണത്തിലായിരിക്കില്ല. ബന്ധുക്കളും കൂട്ടുകാരും നാട്ടുകാരും താരതമ്യങ്ങളുമാണല്ലോ നമ്മുടെ ആവശ്യങ്ങളും അനാവശ്യങ്ങളും നിശ്ചയിക്കുന്നത്, പലപ്പോഴും. അപ്രതീക്ഷിതമായി വല്ല അസുഖമോ മറ്റോ വന്നാല്‍ എല്ലാ കണക്കുകളും തെറ്റും. എന്നാലും ചില കരുതലുകളുണ്ടെങ്കില്‍ ജീവിതം വല്ലാതെ പിടിവിട്ടുപോകില്ല. ഒന്നു ശ്രമിച്ചു നോക്കാം.

ഒരു കടലാസിനെ രണ്ടായി പകുത്ത് ഇടതുവശത്ത് നിങ്ങളുടെ ഈ വരുന്ന സാമ്പത്തിക
വര്‍ഷത്തെ പ്രതീക്ഷിക്കുന്ന വരുമാനങ്ങള്‍ മുഴുവന്‍ എഴുതുക. വലതുവശത്ത് പ്രതീക്ഷിക്കുന്ന ചെലവുകളും. ആകെത്തുകകള്‍ തമ്മില്‍ വല്ല പൊരുത്തവുമുണ്ടോ? ഇല്ലെങ്കില്‍ ചെലവുകളെ ഓരോന്നായി വെട്ടിച്ചുരുക്കുക. അത്യാവശ്യം, ആവശ്യം, ആര്‍ഭാടം, പൊങ്ങച്ചം എന്നിങ്ങനെ ഓരോന്നിന്റയും റോള്‍ എന്താണെന്നു വീട്ടുകാര്‍ ഒന്നാകെ കൂട്ടായി ആലോചിച്ചു വേണം ഈ ചടങ്ങ് ആര്‍ഭാടപൂര്‍വ്വം നടത്താന്‍.
ഈ കണക്കെഴുത്തിലും ചില കാര്യങ്ങള്‍ ശ്രദ്ധിക്കണം.
പ്രതീക്ഷിക്കുന്ന വരുമാനം എന്നു പറയുമ്പോള്‍ വാനോളം പൊക്കത്തില്‍ കെട്ടിപ്പൊക്കുന്ന സ്വപ്നം എന്ന പ്രതീക്ഷയല്ല. ജോലിക്കാരാണെങ്കില്‍ ശമ്പളം, കൃഷിക്കാരാണെങ്കില്‍ മുന്‍വര്‍ഷങ്ങളിലെ അനുഭവം വച്ച് യാഥാര്‍ഥ്യ ബോധത്തോടെ പ്രതീക്ഷിക്കാവുന്ന തുക, കച്ചവടക്കാരാണെങ്കിലും സ്വയംതൊഴില്‍ ചെയ്യുന്നവരാണെങ്കിലും അതുപോലെ തന്നെ മുന്‍കാലയളവിലെ വരവുകണക്കുകള് വച്ച് യാഥാര്‍ഥ്യബോധത്തോടെയുള്ള കണക്കുകൂട്ടല്‍ വേണം.

പ്രതീക്ഷിക്കുന്ന ചെലവ് എന്നു പറയുമ്പോള്‍ വീട്ടിലേക്ക് വേണ്ട സാധനങ്ങള്‍ വാങ്ങാനുള്ള ചെലവ്, വാടക, പെട്രോള്‍, കറന്‍്റ്-വെള്ളം-ഫോണ്‍ ഇത്യാദി ബില്ലുകള്‍, ഇന്‍ഷുറന്‍സ് പോളിസി പ്രീമിയങ്ങള്‍, സ്കൂള്‍ ഫീസ്, ട്യൂഷന് ഫീസ്, വണ്ടികളുടെ സര്‍വീസ് ചാര്‍ജുകള്‍, മത-രാഷ്ട്രീയ-സംഘടനാ പിരിവുകള്‍... അങ്ങനെ മുന്കൂട്ടിക്കാണാന് കഴിയുന്നതെല്ലാം ആലോചിച്ചെടുക്കണം. ഇതിനൊക്കെയപ്പുറം മാസാമാസം ഒരു നിശ്ചിത തുക സമ്പാദ്യത്തിലേക്കു കരുതിവയ്ക്കാനുള്ളതും പെടുത്തണം. എല്ലാ ചെലവും കഴിഞ്ഞു മിച്ചമുണ്ടെങ്കില്‍ സമ്പാദ്യം തുടങ്ങാം എന്നു കരുതരുത്. സമ്പാദ്യത്തിനുള്ളതു മാറ്റിവച്ചിട്ടു മതി ചില ചെലവുകള്‍ എന്നുവേണം തീരുമാനിക്കാന്‍.
നാളെയെക്കുറിച്ച് വലിയ ആശങ്കകളില്ലാതെ ജീവിക്കണമെങ്കില്‍ സമ്പാദ്യം അത്യാവശ്യസംഗതിയാണ്. മിച്ചമുണ്ടായിട്ട് സമ്പാദിക്കാന്‍ നിക്കാതെ ഉള്ളതില്‍ നിന്ന് മിച്ചം വെക്കാന്‍ ശീലിക്കൂ. കരുതല്‍ ധനശേഖരം റിസര്‍വ് ബാങ്കിനു മാത്രം പോരാ 'വ്യക്തിബാങ്കു'കള്‍ക്കും വേണം.

More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം

സ്വർണവിലയിൽ വൻ മാറ്റം, ഇന്ന് വാങ്ങാൻ പറ്റിയ സമയമാണോ? പ്രധാന നഗരങ്ങളിലെ നിരക്കുകൾ ഇതാ

സ്വർണവില കുതിച്ചുയരുന്നു; ഇന്ന് വാങ്ങാൻ പ്ലാനുണ്ടോ? ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

തിങ്കളാഴ്ച വിപണിയിൽ കുതിക്കാൻ സാധ്യതയുള്ള 2 ഓഹരികൾ; ബ്രോക്കറേജ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ ഇതാ

ബെംഗളൂരു യാത്രക്കാർ ശ്രദ്ധിക്കുക; ഫ്ലൈഓവർ നിയന്ത്രണങ്ങൾ കർശനമാക്കി, പിഴ ഒഴിവാക്കാൻ ഈ വഴികൾ നോക്കൂ

ദുബായിൽ സ്വർണവിലയിൽ മാറ്റം; നാട്ടിലെ വിലയുമായി താരതമ്യം ചെയ്യുമ്പോൾ ലാഭമാണോ? ഇന്നത്തെ നിരക്കും കസ്റ്റംസ് നിയമങ്ങളും

സ്വർണവിലയിൽ മാറ്റമില്ല, വെള്ളിക്ക് വൻ കുതിപ്പ്; സെപ്റ്റംബർ 7-ലെ ഇന്നത്തെ നിരക്കുകൾ ഇങ്ങനെ

Click it and Unblock the Notifications