നിങ്ങളുടെ സാമ്പത്തിക ഭാവി ഭദ്രമാക്കാന്‍ അഞ്ചു കാര്യങ്ങള്‍

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS
For Daily Alerts

സാമ്പത്തിക ഭദ്രതയുള്ള ഒരു ഭാവി ആരാണ് സ്വപ്‌നം കാണാത്തത്. റിട്ടയര്‍ ആയി കഴിഞ്ഞാല്‍ പെന്‍ഷന്‍ കിട്ടും എന്നതുകൊണ്ടു മാത്രം നിങ്ങള്‍ സുരക്ഷിതമായെന്ന് ചിന്തിക്കരുത്.
ജീവിതത്തിന്റെ തുടക്കത്തില്‍ സാമ്പത്തിക ആവശ്യങ്ങള്‍ താരതമ്യേന കുറവായിരിക്കും. അതുകൊണ്ടു തന്നെ നിങ്ങളുടെ സാമ്പത്തിക ആവശ്യങ്ങള്‍ക്കനുസരിച്ചുള്ള ആസൂത്രണം എത്രയും വേഗം തുടങ്ങേണ്ടതുണ്ട്. സാമ്പത്തിക ആസൂത്രണത്തിന്റെ ഭാഗമായി നിങ്ങള്‍ ചെയ്യേണ്ട അഞ്ചു കാര്യങ്ങള്‍.

നിങ്ങളുടെ സാമ്പത്തിക ഭാവി ഭദ്രമാക്കാന്‍ അഞ്ചു കാര്യങ്ങള്‍

ഇന്‍ഷുറന്‍സ്

കുടുംബനാഥന്‍ ഇന്‍ഷുറന്‍സ് പരിരക്ഷയ്ക്കുള്ളിലായിരിക്കേണ്ടത് അത്യാവശ്യമാണ്. ലൈഫ് ഇന്‍ഷുറന്‍സ് തന്നെയാണ് ആദ്യ പടി. പറ്റുമെങ്കില്‍ നിങ്ങളുടെ വീടും വാഹനങ്ങളും ബിസിനസ്സും ഇന്‍ഷുര്‍ ചെയ്യാന്‍ ശ്രമിക്കണം.

ദീര്‍ഘവീക്ഷണത്തോടെയുള്ള നീക്കങ്ങള്‍

വളരെ വര്‍ഷങ്ങള്‍ക്കു ശേഷം വരുന്ന സാമ്പത്തിക ആവശ്യങ്ങള്‍ക്ക് ഇപ്പോള്‍ തന്നെ നിക്ഷേപിച്ചു തുടങ്ങണം, മ്യൂച്ചല്‍ ഫണ്ടുകള്‍, ഓഹരികള്‍, മണി ടേം പോളിസികള്‍, പോസ്റ്റ് ഓഫീസ് നിക്ഷേപങ്ങള്‍ എന്നിവയില്‍ പണം നിക്ഷേപിക്കാം. ഓഹരി അടിസ്ഥാനമാക്കിയ നിക്ഷേപമാണെങ്കില്‍ സൂഷ്മമായി നിരീക്ഷിച്ചു കൊണ്ടിരിക്കണം. ഉദാഹരണത്തിന് മകള്‍ക്ക് ഇപ്പോള്‍ രണ്ടു വയസ്സാണെങ്കില്‍ ഇരുപത് വര്‍ഷം കഴിഞ്ഞ് വരുന്ന ചെലവുകള്‍ക്ക് ഇപ്പോള്‍ തന്നെ ചെറിയ തുക നിക്ഷേപിച്ചു തുടങ്ങാം.

റിട്ടയര്‍മെന്റ് പ്ലാന്‍
പണത്തിന്റെ മൂല്യത്തില്‍ വരും കാലങ്ങളില്‍ ഇനിയും ഇടിവ് സംഭവിക്കും. ഇപ്പോള്‍ വരുന്ന ചെലവിന്റെ നാലും അഞ്ചും മടങ്ങ് വേണ്ടി വരും വാര്‍ധക്യകാലത്ത്. അതുകൊണ്ട് ഇതിനായി ഒരു റിട്ടയര്‍മെന്റ് ഫണ്ട് ഇപ്പോള്‍ തന്നെ സ്വരുകൂട്ടി തുടങ്ങണം.

കടം ഒഴിവാക്കണം

കടമുണ്ടെങ്കില്‍ ഒരാള്‍ക്ക് ഒരിക്കലും ജീവിതത്തില്‍ രക്ഷപ്പെടാനാകില്ല. അതുകൊണ്ടു തന്നെ എത്രയും വേഗം കടം വീട്ടാനാണ് ശ്രമിക്കേണ്ടത്. ക്രെഡിറ്റ് കാര്‍ഡ് ബില്ലുകള്‍, ലോണ്‍ അടവുകള്‍ എന്നിവ കൃത്യസമയത്ത് അടയ്ക്കാന്‍ ശ്രമിക്കുക.

എമര്‍ജന്‍സി ഫണ്ട്

കൈയില്‍ എപ്പോഴും ഒരു തുക കരുതാന്‍ മറക്കരുത്. പണം പല തരത്തില്‍ നിക്ഷേപിക്കുമ്പോഴും എപ്പോഴും ഉപയോഗിക്കാന്‍ കഴിയുന്ന തരത്തില്‍ ഇത്തിരി പണം മാറ്റി വെയ്ക്കണമെന്ന് ചുരുക്കം.

English summary

Five Ways To Financially Secure Your Future

Planning your financial future is very important and your main motive should not only be retirement planning but also to make a financially secure future.
English summary

Five Ways To Financially Secure Your Future

Planning your financial future is very important and your main motive should not only be retirement planning but also to make a financially secure future.
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X