തട്ടിപ്പിന്റെയും വെട്ടിപ്പിന്റെയും കാലമാണ്, എവിടെയാണ് പണം സുരക്ഷിതമായി സൂക്ഷിക്കുക. സുരക്ഷിത നിക്ഷേപത്തിന് എന്തൊക്കെ കാര്യങ്ങളാണ് പരിഗണിക്കേണ്ടത്. നിക്ഷേപത്തിന്റെ കാലാവധി തന്നെയാണ് ഏറ്റവും പ്രധാനപ്പെട്ട സംഗതി. പിന്നെ, പണമാക്കി മാറ്റാനുള്ള സൗകര്യം, നികുതി സംബന്ധമായ ബാധ്യതകള്‍ എന്നിവയും പരിഗണിക്കേണ്ടതുണ്ട്.
ബാങ്ക് ഫിക്സഡ് ഡിപ്പോസിറ്റ്
7.5 മുതല്‍ 9 ശതമാനം വരെ പലിശ കിട്ടും. പക്ഷേ, ലഭിക്കുന്ന വരുമാനത്തിന് നികുതി
കൊടുക്കാനുള്ള ബാധ്യതയുണ്ട്. അത് ഓരോ വ്യക്തിയുടെയും ടാക്സ് സ്ലാബിനനുസരിച്ച് മാറി കൊണ്ടിരിക്കും.
റിക്കറിങ് ഡിപ്പോസിറ്റ്
എല്ലാ മാസവും ഒരു തുക കൃത്യമായി നിക്ഷേപിക്കുന്ന രീതിയാണിത്. കാലാവധി പൂര്‍ത്തിയാകുമ്പോള്‍ നല്ലൊരു തുക കൈയിലെത്തുമെന്ന മെച്ചമുണ്ട്. ഇത്തരം നിക്ഷേപങ്ങളിലൂടെ ലഭിക്കുന്ന പലിശയ്ക്ക് ടിഡിഎസ് ചുമത്താന്‍ തീരുമാനമായിട്ടുണ്ട്.
പബ്ലിക് പ്രൊവിഡന്റ് ഫണ്ട്
ശമ്പളം വാങ്ങുന്നവര്‍ക്ക് ഏറ്റവും അനുയോജ്യമായ നിക്ഷേപമാര്‍ഗ്ഗമാണിത്. നിക്ഷേപത്തോടൊപ്പം നികുതി ലാഭവും ഇതിലൂടെ സാധിക്കും.
പോസ്റ്റ് ഓഫിസ് നിക്ഷേപം
സര്‍ക്കാറിന്റെ നേരിട്ടുള്ള നിയന്ത്രണത്തിലായതിനാല്‍ പോസ്റ്റ് ഓഫിസുകളില്‍ നടത്തുന്ന നിക്ഷേപങ്ങള്‍ ഏറെ സുരക്ഷിതമാണ്.
സീനിയര്‍ സിറ്റിസണ്‍സ് സേവിങ്സ് സ്കീം
മുതിര്‍ന്ന പൗരന്മാരുടെ സുരക്ഷിത ജീവിതം ജീവിതം ഉറപ്പാക്കാന്‍ സര്‍ക്കാറിന്റെ നേതൃത്വത്തില്‍ ഒട്ടേറെ പദ്ധതികള്‍ ആവിഷ്കരിച്ചിട്ടുണ്ട്. ഇത്തരം പെന്ഷന് പദ്ധതികളില്‍ കണ്ണുമടച്ചു ചേരാം.
സുകന്യാ സമൃദ്ധി എക്കൗണ്ട്
പെണ്‍കുട്ടികളുടെ ഉന്നത വിദ്യാഭ്യാസത്തിനോ വിവാഹത്തിനോ ഉള്ള തുക ഉറപ്പാക്കാവുന്ന കേന്ദ്രഗവണ്മെന്റ് സ്കീമാമ് സുകന്യ സമൃദ്ധി. ഒട്ടുമിക്ക ദേശസാത്കൃത ബാങ്കുകളും ഈ സ്കീം നല്‍കുന്നുണ്ട്
ഡെബ്റ്റ് മ്യൂച്ചല്‍ ഫണ്ട്
ബാങ്ക് ഡിപ്പോസിറ്റുകളേക്കാള്‍ വരുമാനം ലഭിക്കുന്ന ഡെബ്റ്റ് മ്യൂച്ചല്‍ ഫണ്ടുകള്‍ കൂടുതല്‍ ലാഭകരമാണ്. വളരെ കുറച്ച് പണം മാത്രമേ ഇത്തരം ഫണ്ട് ഹൗസുകള്‍ ഓഹരി വിപണിയില്‍ നിക്ഷേപിക്കൂ. അതുകൊണ്ട് റിസ്ക് കുറവാണ്.
ടാക്സ് സേവിങ് ഫിക്സഡ് ഡിപ്പോസിറ്റ്
നികുതി നിയമത്തിലെ 80 സി ആനുകൂല്യം അനുവദിക്കുന്ന ഒട്ടേറെ നിക്ഷേപ പദ്ധതികള്‍ പല ബാങ്കുകളും മുന്നോട്ടു വെയ്ക്കുന്നുണ്ട്. പലപ്പോഴും സര്‍ക്കാര്‍ തന്നെയായിരിക്കും ഇത്തരം സ്കീമുകള്‍ക്ക് മുന്‍കൈ എടുക്കുക.
More From GoodReturns

എൽഐസിയുടെ പുതിയ പ്ലാനുകൾ: ഭീമാ പ്ലാറ്റിനം, ജീവൻ രക്ഷ; പിപിഎഫിനേക്കാൾ ലാഭകരമാണോ? അറിയേണ്ടതെല്ലാം

10 രൂപയിൽ താഴെയുള്ള പെന്നി ഓഹരികൾ: നിക്ഷേപകർ അറിയേണ്ട സുപ്രധാന മുന്നറിയിപ്പുകളും ട്രേഡിംഗ് ടിപ്പുകളും!

ദുബായിൽ സ്വർണം വാങ്ങാൻ പ്ലാനുണ്ടോ? ഇന്ത്യയെക്കാൾ ലാഭം എങ്ങനെ നേടാം, ഇന്നത്തെ നിരക്കുകളും ശ്രദ്ധിക്കേണ്ട കാര്യങ്ങളും അറിയാം

എൽഐസിയുടെ പുതിയ പ്ലാനുകൾ: ഭീമാ പ്ലാറ്റിനം, ജീവൻ രക്ഷ; പിപിഎഫിനേക്കാൾ ലാഭകരമാണോ? അറിയേണ്ടതെല്ലാം

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!



Click it and Unblock the Notifications
