തേര്‍ഡ് പാര്‍ട്ടിക്കുണ്ടാകുന്ന നഷ്ടങ്ങള്‍ക്കും വാഹനങ്ങള്‍ക്കുണ്ടാക്കുന്ന അറ്റക്കുറ്റ പണികള്‍ക്കും ഒരു സംരക്ഷണം എന്ന നിലയിലാണ് നമ്മള് വാഹന ഇന്‍ഷുറന്‍സിനെ ഉപയോഗപ്പെടുത്തുന്നത്. അപകടത്തില്‍ തേര്‍ഡ് പാര്‍ട്ടിക്കുണ്ടാകുന്ന നാശനഷ്ടങ്ങള്‍ക്കും പരിക്കിനും ജീവനും എതിര് വാഹനത്തിന്റെ ഉടമയാണ് ഉത്തരവാദി.
വാഹന ഇന്‍ഷുറന്‍സുമായി ബന്ധപ്പെട്ട ആറു തെറ്റായ ധാരണകള്‍ എന്തൊക്കെയാണെന്നു നോക്കാം.
പുതിയ കാറിന് പ്രീമിയം കൂടും
ഇത് തെറ്റായ ധാരണയാണ്. പഴയ കാറുകള്‍ക്കാണ് കൂടുതല്‍ പ്രീമിയം നല്‍കേണ്ടി വരിക. പഴയ കാറുകളുടെ പാര്‍ട്സ് കിട്ടാന്‍ ബുദ്ധിമുട്ടായിരിക്കും. പഴക്കം കൂടുന്തോറും റിപ്പയറിങിനുള്ള സാധ്യത കൂടുകയും ചെയ്യും.
ചുവപ്പ് കളറാണെങ്കില്‍ ചാര്‍ജ് കൂടും
കാറിന്റെ കളറും പ്രീമിയവും തമ്മില്‍ യാതൊരു ബന്ധവുമില്ല. കാറിന്റെ കാലപ്പഴക്കത്തിനനുസരിച്ചാണ് പ്രീമിയം നിശ്ചയിക്കുന്നത്.
സിബില്‍ സ്കോറും ഇന്‍ഷുറന്‍സും തമ്മില്‍ ബന്ധമില്ല
കാറിന്റെ ഇന്‍ഷുറന്‍സ് പ്രീമിയം നിര്‍ണയിക്കുന്നതില്‍ സിബില്‍ സ്കോറിനും നിര്‍ണായക പങ്കുണ്ട്. അടുത്ത കാലം മുതലാണ് ഇതു നടപ്പാക്കി തുടങ്ങിയത്. കുറഞ്ഞ ക്രെഡിറ്റ് സ്കോറുള്ളവരുടെ പ്രീമിയം ഉയര്‍ന്നതായിരിക്കും.
ഇന്‍ഷുറന്‍സ് എല്ലാം കവര്‍ ചെയ്യും
വാഹനം ഓടിയ്ക്കുന്നയാള്‍ക്ക് ഡ്രൈവിങ് ലൈസന്‍സ് ഇല്ലാതിരുന്നാലോ, മദ്യപിച്ചോ മയക്കുമരുന്ന് ഉപയോഗിച്ചോ വാഹനമോടിച്ചാലോ വാഹനം നിയമവിരുദ്ധമായ കാര്യങ്ങള്‍ക്ക് ഉപയോഗിച്ചാലോ ഇന്‍ഷുറന്‍സ് ആനുകൂല്യങ്ങള്‍ ലഭിക്കില്ല.
ദുരന്തത്തിന് കവറേജ് ഇല്ല
ഭൂമികുലുക്കം, വെള്ളപ്പൊക്കം, കൊടുങ്കാറ്റ്, മണ്ണിടിച്ചില്‍ തുടങ്ങിയ പ്രകൃതി ദുരന്തങ്ങളിലും ഇന്‍ഷുറന്‍സ് പരിരക്ഷ ലഭിക്കും.
ഇന്‍ഷുറന്‍സ് കൈമാറ്റാം ചെയ്യാനാകില്ല
വണ്ടി വില്‍പ്പന നടക്കുന്നതോടൊപ്പം ഒരാളുടെ പേരിലുള്ള ഇന്‍ഷുറന്‍സ് മറ്റൊരാള്‍ക്ക് കൈമാറ്റം ചെയ്തു കൊടുക്കാനാകും. ട്രാന്‍സ്ഫര്‍ ചെയ്യുന്നതിന് ചെറിയൊരു തുക അടയ്ക്കണം എന്നു മാത്രം.
More From GoodReturns

എൽഐസിയുടെ പുതിയ പ്ലാനുകൾ: ഭീമാ പ്ലാറ്റിനം, ജീവൻ രക്ഷ; പിപിഎഫിനേക്കാൾ ലാഭകരമാണോ? അറിയേണ്ടതെല്ലാം

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?



Click it and Unblock the Notifications
