പെര്‍മനന്റ് എക്കൗണ്ട് നമ്പര്‍(പാന്‍) എപ്പോഴെല്ലാമാണ് ആവശ്യമായി വരുന്നതെന്ന് ചിന്തിച്ചിട്ടുണ്ടോ? ഓരോ ദിവസം കൂടുന്തോറും പാന്‍കാര്‍ഡിന്റെ ആവശ്യം വര്‍ധിച്ചുവരികയാണ്.
കേന്ദ്ര സര്‍ക്കാറിന്റെ നേരിട്ടുള്ള നിയന്ത്രണത്തിലുള്ള ഈ തിരിച്ചറിയല്‍ രേഖ ഇന്ത്യയിലുടനീളം സ്വീകാര്യമാണെന്നതാണ് ഏറ്റവും വലിയ പ്രത്യേകത. പാന്‍കാര്‍ഡ് ഇല്ലെങ്കില്‍ ഫോം60, അല്ലെങ്കില്‍ ഫോം 61 പൂരിപ്പിച്ചു നല്‍കേണ്ടി വരും. പാന്‍ കാര്‍ഡ് ആവശ്യമുള്ള 13 സന്ദര്‍ഭങ്ങള്‍.
ലക്ഷം രൂപ
ഒരു ലക്ഷം രൂപയ്ക്ക് മുകളിലുള്ള എന്ത് വാങ്ങലിനും വില്‍ക്കലിനും പാന്‍ കാര്‍ഡ് വേണം.
വണ്ടി വാങ്ങുമ്പോള്‍
മോട്ടോര്‍ വാഹനങ്ങള്‍, പ്രത്യേകിച്ച് കാര്‍ വാങ്ങുമ്പോള്‍ പാന്‍കാര്‍ഡ് നിര്‍ബന്ധമാക്കിയിട്ടുണ്ട്.
ബാങ്ക് എക്കൗണ്ട്
50000നു മുകളില്‍ ഏതെങ്കിലും ബാങ്കിലോ പോസ്റ്റ് ഓഫിസിലോ നിക്ഷേപിക്കുകയാണെങ്കില്‍ പാന്‍ കാര്‍ഡ് വേണ്ടി വരും.
ഫോണ്‍ കണക്ഷന്
പോസ്റ്റ് പെയ്ഡ് മൊബൈല്‍, ലാന്‍ഡ് ഫോണ്‍ കണക്ഷന് എടുക്കുമ്പോള്‍ ചില കമ്പനികള്‍ പാന്‍കാര്‍ഡ് ചോദിക്കുന്നുണ്ട്.
ഡ്രാഫ്റ്റ്
ബാങ്കില്‍ നിന്നും ഡ്രാഫ്റ്റോ പെ ഓര്‍ഡറോ വാങ്ങുമ്പോള്‍ പാന്‍ കാര്‍ഡ് നിര്‍ബന്ധമായും രേഖപ്പെടുത്തണം.
സെക്യൂരിറ്റീസ്
ഒരു ലക്ഷത്തിന് മുകളിലുള്ള സെക്യൂരിറ്റി ഡിപ്പോസിറ്റുകള്‍ക്ക് പാന്‍കാര്‍ഡ് നിര്‍ബന്ധം.
ബാങ്ക് എക്കൗണ്ട് തുറക്കാന്‍
പുതിയ എക്കൗണ്ട് തുറക്കാനെത്തുന്നവരോട് ബാങ്കുകള്‍ പാന്‍ കാര്‍ഡ് ആവശ്യപ്പെടുന്നുണ്ട്. മൈനറായ എക്കൗണ്ട് ഹോള്‍ഡര്‍ക്ക് രക്ഷാകര്‍ത്താവിന്റെ പാന്‍ കൊടുക്കണം.
ഹോട്ടല്‍
ഹോട്ടലുകളിലും റസ്റ്റോറന്റുകളിലും ബില്‍ 25000നു മുകളിലായാല്‍ പാന്‍ കാര്‍ഡ് ഡീറ്റെയില്‍സ് കൊടുക്കണം.
വിദേശ യാത്രയില്‍
25000 രൂപയില്‍ കൂടുതല്‍ ഒറ്റ ബില്ലായി അടയ്ക്കേണ്ട സഹാചര്യങ്ങളിലും ഇതു ബാധകമാണ്.
ക്രെഡിറ്റ് കാര്‍ഡ്
ക്രെഡിറ്റ് കാര്‍ഡ് അനുവദിക്കുന്നതിന് പാന്‍ കാര്‍ഡ് നിര്‍ബന്ധമാണ്.
ഓഹരി
മ്യൂച്ചല്‍ഫണ്ടുകളും ഓഹരികളും വാങ്ങുന്നതിന് പാന്‍കാര്‍ഡ് കൂടിയേ തീരൂ.
കടപ്പത്രങ്ങള്‍
50000 രൂപയ്ക്ക് മുകളിലുള്ള കടപത്രങ്ങളോ ബോണ്ടുകളോ വാങ്ങുകയാണെങ്കിലും പാന്‍കാര്‍ഡ് വേണം.
ഇന്‍ഷുറന്‍സ്
ഇന്‍ഷുറന്‍സ് പ്രീമിയം എന്ന നിലയ്ക്ക് 50000നു മുകളില്‍ അടയ്ക്കുന്ന സാഹചര്യത്തിലും പാന്‍കാര്‍ഡ് ചോദിക്കും.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
