നിങ്ങള്‍ ഒരു പെണ്‍കുട്ടിയുടെ അച്ഛനാണെങ്കില്‍,അവരുടെ ഭാവി സുരക്ഷിതമാക്കാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍ ഇതാ ചെറുതും സുരക്ഷിതവുമായ ചില സമ്പാദ്യങ്ങള്‍.നിങ്ങള്‍ എത്രത്തോളം നേരത്തെ ഇത് തുടങ്ങുന്നുവോ അത്രയേറെ നേരത്തെ അവരുടെ ഭാവി സുരക്ഷിതമാക്കാം.

എന്തൊക്കെയാണ് സമ്പാദ്യങ്ങള്‍ എന്ന് നോക്കാം.
1.എസ്ഐപി(മ്യൂച്വല്‍ഫണ്ട് സ്കീം)
നിങ്ങള്‍ക്ക് ഒന്നു മുതല്‍ പത്തു വയസ്സുവരെ പ്രായമുളള പെണ്‍കുട്ടികള്‍ ഉണ്ടെങ്കില്‍ അവര്‍ക്ക് 10-20 വര്‍ഷം വരെ നിക്ഷേപിക്കാന്‍ കഴിയുന്ന പ്ളാനുകളാണിവ. എച്ച്ഡിഎഫ്സി ഇക്വിറ്റി ഫണ്ടില്‍ പത്ത് വര്‍ഷം നിക്ഷേപിച്ചാല്‍ 17% ശതമാനമാണ് പലിശ. റിലയന്‍സ് ഇക്വിറ്റി ഫണ്ടില്‍ പത്ത് വര്‍ഷത്തേക്ക് 20.70% ആണ്. ഐസിഐസിഐ പ്രുഡന്ഷ്യു വാല്യുവില്‍ പത്ത് വര്‍ഷത്തേക്ക് പലിശ 19.74% ആണ്. ബിര്‍ളാ സണ്‍ ലൈഫ് ഇക്വിറ്റിയില്‍ പത്ത് വര്‍ഷത്തേക്ക് പലിശ 17.7% ആണ്.
2.സുകന്യ സമൃദ്ധി
പെണ്‍കുട്ടികളുടെ വിവാഹത്തിനൂ വേണ്ടിയൂളള ഒരൂ സമ്പാദ്യപദ്ധതിയാണ് സുകന്യ സമൃദ്ധി. പത്ത് വയസ്സിനു താഴെയുളള പെണ്‍കുട്ടികളുടെ മാതാപിതാക്കള്‍ക്ക് 1000 രൂപ നല്കി തുറക്കാവുന്ന അക്കൗണ്ടാണിത്. 14 വര്‍ഷമാണ് അടവിന്റെ കാലാവധി. ഒരു വര്‍ഷം ഒന്നരലക്ഷം രൂപയിലധികം അടയ്ക്കാന്‍ പാടില്ല. പലിശ 9.1% ആണ്. 18 വയസ്സു കഴിഞ്ഞാല്‍ 50% തുക പിന്‍വലിക്കാം. 19 വയസ്സില്‍ വിവാഹം കഴിഞ്ഞാല്‍ 21 വര്‍ഷത്തിനു മുന്‍പ് തന്നെ മുഴുവന്‍ തുകയും പിന്‍വലിക്കാം,അതോടൊപ്പം തന്നെ പലിശയും ലഭിക്കും.
3.പബ്ളിക്ക് പ്രൊവിഡന്റ് ഫണ്ട്(PPF)
കുട്ടികളൂടെ ഭാവിസുരക്ഷക്കായി നിക്ഷേപക്കാവുന്ന നല്ലൊരു സ്കീമാണ് ഇതും. 100രൂപ ഡിപ്പോസിറ്റ് ചെയ്ത് ബാങ്കിലോ പോസ്റ്റോഫീസിലോ നമുക്ക് ഈ അക്കൗണ്ട് തുറക്കാം. ഒരു വര്‍ഷം മിനിമം നിക്ഷേപം 500 രൂപയൂം മാക്സിമം ഒന്നരലക്ഷം രൂപയൂമാണ്. ഇതിന് പലിശയും ലഭിക്കൂന്നതാണ്.
More From GoodReturns

ബാങ്ക് എഫ്ഡിയേക്കാൾ സുരക്ഷിതം; ആർബിഐ ട്രഷറി ബില്ലുകളിൽ നിക്ഷേപിക്കുന്നത് എങ്ങനെ?

സ്വർണ്ണവിലയിലെ മാറ്റങ്ങൾ: ഇന്ന് സ്വർണ്ണം വാങ്ങും മുൻപ് അറിയേണ്ട പ്രധാന കാര്യങ്ങൾ

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

ദുബായിൽ സ്വർണ്ണവില കുതിക്കുന്നുവോ? ഇന്നത്തെ 22K, 24K നിരക്കുകൾ ഇങ്ങനെ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ഐഷർ മോട്ടോർസ് എജിഎം ഇന്ന്: റോയൽ എൻഫീൽഡ് ഇവി പ്ലാനുകളും ഓഹരി വിപണിയിലെ നിർണ്ണായക നീക്കങ്ങളും

ബെംഗളൂരു-എറണാകുളം വന്ദേ ഭാരത് വൈകുന്നു; യാത്രക്കാർ ദുരിതത്തിൽ, അറിയേണ്ട നിർദേശങ്ങൾ ഇതാ

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?

റെയിൽടെൽ എജിഎം ഇന്ന്: റെയിൽവേ ഓഹരികളിൽ വൻ കുതിപ്പിന് സാധ്യതയോ?



Click it and Unblock the Notifications