കുട്ടികള്‍ക്ക് അക്കൗണ്ട് ആരംഭിക്കുമ്പോള്‍ അറിഞ്ഞിരിക്കേണ്ട 5 കാര്യങ്ങള്‍
കുട്ടികളുടെ പേരിലുള്ള സമ്പാദ്യങ്ങളും നിക്ഷേപങ്ങളും എന്നും നാളേക്കുള്ള കരുതലാണ്. കുട്ടികളുടെ ചെറുപ്രായത്തില്‍ തന്നെ ആരംഭിക്കുകയാണെങ്കില്‍ അവരുടെ ഭാവിക്ക് അത് ഗുണം ചെയ്യും. മാതാപിതാക്കളുടെ സമ്പാദ്യശീലം കുട്ടികള്‍ക്ക് പ്രചോദനം കൂടിയാണ്. ചെറിയ തുക വീതം ദിവസവും മാറ്റി വെക്കുന്നത് നല്ലൊരു സമ്പാദ്യശീലത്തിന്റെ തുടക്കമാണ്.
കുട്ടികള്‍ക്കു വേണ്ടി പണം മാറ്റി വെയ്ക്കുന്നതില്‍ പ്രയാസമുണ്ടെങ്കില്‍ അവരുടെ പേരില്‍ മാത്രമായി അക്കൗണ്ട് തുടങ്ങാവുന്നതാണ്. ഇങ്ങനെ നിക്ഷേപിക്കുന്ന തുക ഭാവിയില്‍ കുട്ടികളുടെ വിദ്യാഭ്യാസത്തിനും മറ്റു ചിലവുകള്‍ക്കും വേണ്ടി വിനിയോഗിക്കാം.

കുട്ടികള്‍ക്ക് അക്കൗണ്ട് ആരംഭിക്കുമ്പോള്‍ അറിഞ്ഞിരിക്കേണ്ട 5 കാര്യങ്ങള്‍
1. സ്ഥിരനിക്ഷേപമായോ സമ്പാദ്യമായോ കുട്ടികളുടെ പേരില്‍ അക്കൗണ്ട് തുടങ്ങുന്നതിന് എല്ലാ ബാങ്കുകളിലും സൗകര്യമുണ്ട്. കുട്ടിയുടെ അമ്മയായിരിക്കും രക്ഷിതാവിന്റെ സ്ഥാനത്ത്. അതിക തുക കുട്ടികളുടെ അക്കൗണ്ടില്‍ നിന്നും എടുക്കാന്‍ കഴിയാത്തതിനാല്‍ അക്കൗണ്ടില്‍ മിനിമം ബാലന്‍സ് സൂക്ഷിക്കാന്‍ രക്ഷിതാക്കള്‍ നിര്‍ബന്ധിതരാക്കും. മാത്രമല്ല അനാവശ്യ കാര്യങ്ങള്‍ക്ക് തുക പിന്‍വലിക്കുന്നതിനുള്ള സാഹചര്യവും ഒഴിവാകും.
2. പത്തു വയസ്സിനു മുകളില്‍ പ്രായമുള്ള കുട്ടികള്‍ക്ക് സ്വന്തമായി അക്കൗണ്ട് ആരംഭിക്കുന്നതിനും കൈകാര്യം ചെയ്യുന്നതിനും എല്ലാ സ്വാതന്ത്യവും ബാങ്കുകള്‍ നല്‍കിട്ടുണ്ട്. അവരുടെ പ്രായം കണ്ണക്കിലെടുത്ത് നിയമങ്ങളും ചട്ടങ്ങളും വ്യത്യസ്തമാണ്.
3. ഇന്റര്‍നെറ്റ് ബാങ്കിംങ്, ഡെബിറ്റ് കാര്‍ഡ്, ചെക്ക് ബുക്ക് എന്നീ സൗകര്യങ്ങള്‍ കുട്ടികളുടെ അക്കൗണ്ടുകള്‍ക്കും ഒരുക്കിയിട്ടുണ്ട്. കുട്ടിയുടെ പേരില്‍ നല്‍ക്കുന്ന ചെക്ക് ബുക്കുകള്‍ രക്ഷിതാക്കള്‍ക്കായിരിക്കും കൈമാറുന്നത്.
4. പ്രായപ്പൂര്‍ത്തിയായി കഴിഞ്ഞാല്‍ അക്കൗണ്ടിലെ ബാലന്‍സ് തുക ചെക്ക് ചെയ്യാനും യഥാര്‍ത്ഥ രക്ഷിതാവ് തന്നെയാണോ അക്കൗണ്ട് ഉപയോഗിച്ചത് എന്നു മനസ്സിലാക്കാനും സാധിക്കും.
5.ബാങ്കില്‍ നല്‍ക്കുന്ന രേഖകളും ഒപ്പുകളും വിവിധ ആവശ്യങ്ങല്‍ക്കായി സൂക്ഷിച്ചു വെക്കും.
ഇത്തരത്തില്‍ ഒരു അക്കൗണ്ട് തുടങ്ങുന്നത് കുട്ടികള്‍ക്ക് പണത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് മനസ്സിലാക്കുന്നതിനും അനിയന്ത്രിതമായ ചിലവുകള്‍ തടയുന്നതിനും സാധിക്കും.
കുട്ടികള്‍ക്ക് അക്കൗണ്ട് ആരംഭിക്കുമ്പോള്‍ ആവശ്യമുള്ള രേഖകള്‍
കുട്ടികള്‍ക്ക്
ജനന തിയ്യതി തെളിയിക്കുന്ന രേഖ
ജനന സര്‍ട്ടിഫിക്കറ്റ്
ഫോട്ടോ പതിച്ച സ്‌കൂള്‍ ഐഡന്റി കാര്‍ഡ്
രക്ഷിതാക്കള്‍ക്ക്
രക്ഷിതാവിന്റെ സാക്ഷിപത്രം
രക്ഷിതാവിന്റെ ഫോട്ടോ
അക്കൗണ്ട് ഫോമില്‍ രക്ഷിതാവിന്റെ ഒപ്പ്
കുട്ടിയുടെ നേരിട്ടുള്ള രക്ഷിതാവലെങ്കില്‍ കോടതി നിയമ ങ്ങള്‍ക്ക് വിധേയരാണ്
ടാക്‌സ്
കുട്ടികളുടെ അക്കൗണ്ടില്‍ വരുന്ന ടാക്‌സ് തുക രക്ഷിതാവിന്റെ അക്കൗണ്ടില്‍ നിന്നും ഈടാക്കുന്നതാണ്


Click it and Unblock the Notifications


