ഹൗസിങ് ലോണും പ്രോപ്പര്‍ട്ടി ലോണും തമ്മിലുള്ള വ്യത്യാസം ഇന്നും പലരേയും ആശയകുഴപ്പത്തിലാക്കുന്ന ചോദ്യമാണ്. വ്യക്തമായ അറിവ് നമ്മുക്കിതിനെക്കറിച്ച് ഇല്ല എന്നതു തന്നെയാണ് ശരി. ഇവ രണ്ടും തമ്മിലുള്ള വ്യത്യാസങ്ങള്‍ നമ്മള് അറിയേണ്ടതുണ്ട്.
ഹൗസിങ് ലോണും പ്രോപ്പര്‍ട്ടി ലോണും തമ്മിലുള്ള വ്യത്യാസങ്ങള്‍ മനസ്സിലാക്കൂ..
വീടു വാങ്ങുന്നതിനോ വീടു പണിയുന്നതിനോ വേണ്ടി എടുക്കുന്ന ലോണിനെയാണ് ഹൗസിങ് ലോണ്‍ എന്ന് പറയുന്നത്.
നിങ്ങള്‍ക്കുള്ള സ്വത്ത് പണയപ്പെടുത്തി എടുക്കുന്നതാണ് പ്രോപ്പര്‍ട്ടി ലോണ്‍ എന്നു പറയുന്നത്. സാധാരണയായി കൈവശത്തിലിരിക്കുന്ന ഭൂമിയാണ് ലോണ്‍ കിട്ടുന്നതിന് പണയം വെക്കുന്നത്.
പ്രോപ്പര്‍ട്ടി ലോണിന് ടാക്സ് ആനുകൂല്യങ്ങള്‍ ലഭിക്കില്ല
പ്രോപ്പര്‍ട്ടി പണയം വെച്ച് ലോണ്‍ എടുക്കുമ്പോള്‍ ടാക്സ് ആനുകൂല്യങ്ങളൊന്നും ലഭിക്കില്ല എന്നതാണ് ഹൗസിങ് ലോണുമായി താരതമ്യം ചെയ്യുമ്പോഴുള്ള ഏറ്റവും വലിയ വ്യത്യാസം.
പ്രോപ്പര്‍ട്ടി ലോണ്‍ തുക ഏത് ആവശ്യങ്ങള്‍ക്കും ഉപയോഗിക്കാം
സ്വന്തം സ്വത്ത് പണയം വെച്ച് എടുക്കുന്നതായത് കൊണ്ട് പ്രോപ്പര്‍ട്ടി ലോണുകള്‍ ഏക് ആവശ്യങ്ങള്‍ക്കും ഉപയോഗിക്കാനുള്ള അവകാശം ലോണ്‍ എടുക്കുന്ന വ്യക്തിക്കുണ്ട്. ഉന്നത വിദ്യാഭ്യാസത്തിന്, വിവാഹ ആവശ്യങ്ങള്‍, ആശുപത്രി ചെലവുകള്‍ എന്നിങ്ങനെ എന്താ ആവശ്യത്തിനും ഈ തുക വിനിയോഗികാം. എന്നാല്‍ ഹൗസിങ് ലോണിന്റെ കാര്യത്തില്‍ അതു സാധ്യമല്ല. ഹൗസിങ് ലോണ്‍ എടുക്കുന്നത് വീട് വാങ്ങുന്നതിനോ വെയ്ക്കുന്നതിനോ വേണ്ടി ആകണമെന്ന് നിര്‍ബന്ധമുണ്ട്.
ഇവയില്‍ ഏതു ലോണ്‍ എടുക്കുന്നതിനും ലോണ്‍ എടുക്കാന്‍ ഉദേശിക്കുന്ന സ്ഥാപനങ്ങള്‍ സ്വത്തു വിവരങ്ങള്‍ അടങ്ങിയ എല്ലാ രേഖകളും ആവശ്യപ്പെടും.
രണ്ടു ലോണുകളിലും സമാനമായ കാര്യം ഒന്നു മാത്രമാണ്. ലോണ്‍ എടുക്കുന്ന തുക കൃത്യമായി തിരിച്ചടച്ചില്ലെങ്കില്‍ പണയപ്പെടുത്തിയ പ്രോപ്പര്‍ട്ടി വില്‍ക്കുന്നതിനുള്ള അവകാശം ബാങ്കുകള്‍ക്കുണ്ട്.
പലിശയിലുള്ള വ്യത്യാസം
ഹൗസിങ് ലോണിനെ അപേക്ഷിച്ച് പ്രോപ്പര്‍ട്ടി ലോണുകള്‍ക്ക് പലിശ കൂടുതലാണ്. കാരണം പ്രോപ്പര്‍ട്ടി ലോണുകള്‍ മാര്‍ക്കറ്റില്‍ സുലഭമാണ്.
ഹൗസിങ് ലോണുകള്‍ എടുക്കുന്നത് സമ്പാദ്യത്തിന്റെ ഭാഗമായിട്ടാണ്, എന്നാല്‍ നിലവിലുള്ള സ്വത്തിന്മ്മേല് ലോണ്‍ എടുത്ത് അത് മറ്റ് ആവശ്യങ്ങള്‍ക്കായി ഉപയോഗിക്കുന്നത് സ്വത്ത് വര്‍ധിപ്പിക്കുന്നതിനു വേണ്ടിയും. കൂടുതല്‍ ആളുകളും പ്രോപ്പര്‍ട്ടി ലോണുകള്‍ എടുക്കാത്തവരാണ് കാരണം എതെങ്കിലും കാരണത്താല്‍ ലോണ്‍ തുക അടക്കാന്‍ കഴിയാതെ വന്നാല്‍ സ്വത്ത് നഷടപ്പെടുന്ന അവസ്ഥയിലേക്ക്് നയിക്കും.
പേഴ്സണല്‍ ലോണുകളും ഗോള്‍ഡ് ലോണുകളുമാണ് ഇന്ന് ആളുകള്‍ ഏറ്റവും കൂടുതല്‍ ആശ്രയിക്കുന്നത്. പ്രോപ്പര്‍ട്ടി ലോണുകളെ ആശ്രയുക്കുന്നവരുടെ എണ്ണം താരതമ്യേന കുറവാണ്.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ദുബായിൽ സ്വർണ്ണവില കുതിക്കുന്നുവോ? ഇന്നത്തെ 22K, 24K നിരക്കുകൾ ഇങ്ങനെ

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?



Click it and Unblock the Notifications