നിങ്ങള്‍ക്ക് എംപ്ലോയീസ് പ്രോവിഡന്റ് ഫണ്ട് (ഇപിഎഫ്) ബാലന്‍സ് അറിയണോ? എന്നാല്‍ ഇനി അതിനായി ഒരുപാട് കഷ്ടപ്പെടണ്ട. ഇനി ഒരു എസ്എംഎസ് അല്ലെങ്കില്‍ ഒരു മിസ്ഡ് കോള്‍ മാത്രം മതി. വിശദമായ പാസ്ബുക്ക് പരിശോക്കാധിക്കാന് മൊബൈല്‍ ആപ്പും റെഡിയാണ്.
അംഗങ്ങള്‍ക്ക് യൂണിവേഴ്സല്‍ അക്കൗണ്ട് നമ്പര്‍ (യുഎഎന്‍) നടപ്പാക്കിക്കൊണ്ടു കഴിഞ്ഞ വര്‍ഷം ഇപിഎഫ്ഒ തുടക്കമിട്ട പരിഷ്കാരങ്ങളുടെ തുടര്‍ച്ചയാണു പുതിയ സംവിധാനങ്ങള്‍.
ഇപിഎഫ്ഒയുടെ പോര്‍ട്ടലില്‍ (uanmembers.epfoservices.in) മൊബൈല്‍ നമ്പര്‍ സഹിതം യുഎഎന്‍ ആക്ടിവേറ്റ് ചെയ്തിട്ടുള്ളവര്ക്കാണു പുതിയ മിസ്ഡ് കോള്‍, എസ്എംഎസ് സൗകര്യങ്ങള്‍ ലഭിക്കുക. മിസ്ഡ് കോള്‍വഴി ബാലന്‍സ് അറിയാനുള്ള നമ്പര്‍: 011 22901406. മറുപടി എസ്എംഎസിലൂടെ ലഭിക്കും. ഏറ്റവും ഒടുവിലത്തെ പിഎഫ് ബാലന്സിനു പുറമെ, പേര്, ജനന തീയതി, പിഎഫ് അക്കൗണ്ട് നമ്പര്‍, കെവൈസി (നോ യുവര്‍ കസ്റ്റമര്‍) വിവരമായി നല്‍കിയിരിക്കുന്ന രേഖയുടെ നമ്പര്‍ എന്നിവയും ഇതിലുണ്ടായിരിക്കും.

എസ്എംഎസ് വഴി ബാലന്‍സ് അറിയാനുള്ള നമ്പര്‍: 77382 99899. അയയ്ക്കേണ്ട മെസേജ് ഇങ്ങനെയാണ്: EPFOHO സ്പേസ് UAN സ്പേസ് ENG. ഇതില്‍ മൂന്നാമത്തേത് ഏതു ഭാഷയില്‍ മറുപടി വേണമെന്നതാണ്. ഇംഗ്ലിഷില്‍ മറുപടി ലഭിക്കാന്‍ ENGഎന്നും മലയാളത്തില്‍ ലഭിക്കാന്‍ ങഅഘ എന്നും അടിച്ചാല്‍ മതി.
പത്തു ഭാഷകളില്‍ എസ്എംഎസ് ലഭ്യമാണ്. യുഎഎന്‍ എന്നതിനു പകരം നമ്പര്‍ ചേര്‍ക്കരുത്. റജിസ്റ്റര്‍ ചെയ്ത മൊബൈല്‍ നമ്പറുമായി ബന്ധപ്പെടുത്തിയാണ് ഇപിഎഫ്ഒ അക്കൗണ്ട് വിവരങ്ങള്‍ തരുന്നത്. ഇതിനെല്ലാം പുറമെയാണ് ഇപിഎഫ്ഒ മൊബൈല്‍ ആപ് പുറത്തിറക്കിയിരിക്കുന്നത്.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
