നിങ്ങള്‍ക്ക് യോജിച്ച ഇന്‍ഷുറന്‍സ് പോളിസി ഉടന്‍ തിരഞ്ഞെടുക്കൂ...

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

നിങ്ങളക്ക് ഇന്‍ഷുറന്‍സ് പോളിസി ഉണ്ടോ? ഇല്ലെങ്കില്‍ എത്രയും പെട്ടന്ന് ഒരു ഇന്‍ഷുറന്‍സ് പോളിസി എടുക്കേണ്ടതാണ്. കുടുംബത്തിന്റെ സാമ്പത്തിക സുരക്ഷയ്ക്ക് അനിവാര്യമാണ് ഇന്‍ഷുറന്‍സ് പോളിസികള്‍. വ്യത്യസ്ത ലക്ഷ്യങ്ങളുള്ള നിരവധി ഇന്‍ഷുറന്‍സ് പോളിസികള്‍ വിപണിയില്‍ ഇന്ന് ലഭ്യമാണ്. ഓരോരുത്തര്‍ക്കും യോജിച്ചത് തിരഞ്ഞെടുക്കുന്നതിലാണ് മികവ് പ്രകടിപ്പിക്കേണ്ടത്.

 

എന്‍ഡോവ്‌മെന്റ് പ്ലാന്‍

എന്‍ഡോവ്‌മെന്റ് പ്ലാന്‍

നിക്ഷേപവും പരിരക്ഷയും ഒരുപോലെ ഉറപ്പാക്കുന്നവയാണ് എന്‍ഡോവ്‌മെന്റ് പോളിസികള്‍. കാലാവധിയെത്തുമ്പോഴോ, പോളിസി ഉടമയ്ക്ക് മരണം സംഭവിക്കുമ്പോഴോ നിശ്ചിത തുക ലഭിക്കും. ടേം പോളിസി, whole life പോളിസി എന്നിവയെ അപേക്ഷിച്ച് ഈ വിഭാഗം പോളിസിള്‍ക്ക് ഉയര്‍ന്ന പ്രീമിയമാണുള്ളത്.

ഹോള്‍ ലൈഫ് പോളിസികള്‍

ഹോള്‍ ലൈഫ് പോളിസികള്‍

ടേം പ്ലാനുകള്‍, എന്‍ഡോവ് മെന്റ് പ്ലാനുകള്‍ എന്നിവയില്‍നിന്ന് വ്യത്യസ്തമായി ഒരാളുടെ ജീവിതകാലം മുഴുവന്‍ പരിരക്ഷ ഉറപ്പാക്കുന്നവയാണ് ഹോള്‍ ലൈഫ് പോളിസികള്‍. പരിരക്ഷ ആവശ്യമുള്ള നിശ്ചിത കാലാവധി നേരത്തെ തീരുമാനിച്ചും പോളിസി എടുക്കാം.പോളിസിയില്‍ ചേരുന്ന പ്രായം നോക്കിയാണ് പ്രീമിയം നിശ്ചയിക്കുന്നത്. ഭാവിയില്‍ പ്രീമിയത്തിന് മാറ്റമുണ്ടാകില്ല. ഒരോവര്‍ഷവും ബോണസുകൂടി കൂട്ടിച്ചേര്‍ക്കുന്നതിനാല്‍ കവറേജ് കൂടുകയുംചെയ്യും. ചെറിയ പ്രീമിയത്തിന് ജീവിതകാലംമുഴുവന്‍ കവറേജ് ലഭിക്കുന്നവയാണ് ഇവ. ആവശ്യമെങ്കില്‍ എന്‍ഡോവ്‌മെന്റ് പോളിസിയാക്കിമാറ്റുകയും ചെയ്യാം.

യുലിപ്

യുലിപ്

വിപണിയുമായി ബന്ധപ്പെട്ട നിക്ഷേപത്തോടൊപ്പം ഇന്‍ഷുറന്‍സ് പരിരക്ഷയും വാഗ്ദാനം ചെയ്യുന്നവയാണ് യുലിപ് പോളിസികള്‍. നേട്ടം ഓഹിരഡെറ്റ് വിപണികളുമായി ബന്ധപ്പെട്ടിരിക്കുന്നു. പോളിസി ഉടമ മരിക്കുമ്പോള്‍ നോമിനിക്ക് പോളിസി പ്രകാരമുള്ള തുക ലഭിക്കും. കാലാവധിയെത്തുമ്പോഴും മൊത്തം നിക്ഷേപമൂല്യം പോളിസി ഉടമയ്ക്ക് കൈമാറും.

റൈഡേഴ്‌സ്

റൈഡേഴ്‌സ്

അഡീഷ്ണല്‍ പ്രീമിയം നല്‍കി കൂടുതല്‍ റിസ്‌ക് കവര്‍ നേടാന്‍ സഹായിക്കുന്നവയാണ് റൈഡറുകള്‍. അപകടം, അസുഖം തുടങ്ങിയവയ്ക്കുകൂടി പരിരക്ഷ ലഭിക്കാന്‍ റൈഡറുകള്‍ സഹായിക്കും. ജീവിത പങ്കാളി, കുട്ടികള്‍, മാതാപിതാക്കള്‍ എന്നിവരെക്കൂടി ഉള്‍പ്പെടുത്തി, ലൈഫ് ഇന്‍ഷുറന്‍സിന്റെയും ഹെല്‍ത്ത് ഇന്‍ഷുറന്‍സിന്റെയും സാധ്യതകള്‍ കൂട്ടിയിണക്കി ലൈഫ് കവറിനപ്പുറം പരിരക്ഷ നല്‍കുന്നവയാണ് ഇവ.

ടേം ഇന്‍ഷുറന്‍സ്

ടേം ഇന്‍ഷുറന്‍സ്

ഗൃഹനാഥന്‍/ഗൃഹനാഥ( വരുമാനദാതാവ്) അപ്രതീക്ഷിതമായി മരിക്കുകയാണെങ്കില്‍ കുടുംബത്തിന്റെ സാമ്പത്തിക സുരക്ഷയ്ക്ക് പരിരക്ഷ നല്‍കുന്ന പോളിസിയാണിത്. നിക്ഷേപവുമായി ഇതിന് ബന്ധമില്ല. പോളിസി ഉടമ മരിക്കുകയാണെങ്കില്‍ നോമിനിക്ക് കവറേജ് തുക ഇന്‍ഷുറന്‍സ് കമ്പനി കൈമാറും. അല്ലാത്തപക്ഷം അടച്ചതുക ലഭിക്കില്ല.പ്രീമിയം നിരക്കിന്റെ കാര്യത്തില്‍ ആകര്‍ഷകമാണ് ടേം പ്ലാനുകള്‍. നിക്ഷേപവുമായി കൂട്ടിക്കലര്‍ത്താത്തതിനാല്‍ കുറഞ്ഞ പ്രീമിയവുമാണ് ടേം പോളിസികള്‍ക്കുള്ളത്.

ലൈക്ക് ഗുഡ് റിട്ടേണ്‍ ഫേസ് പേജ്

ലൈക്ക് ഗുഡ് റിട്ടേണ്‍ ഫേസ് പേജ്

മലയാളം ഗുഡ് റിട്ടേണ്‍സ് ഫേസ് ബുക്ക് എക്കൗണ്ട് ലൈക്ക് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ ഫോളോ ട്വിറ്റര്‍

English summary

How to choose the right insurance policy

With the increasingly uncertain times, especially tumultuous financial markets and fragile economies, getting an insurance cover for you and your family has become imperative.
English summary

How to choose the right insurance policy

With the increasingly uncertain times, especially tumultuous financial markets and fragile economies, getting an insurance cover for you and your family has become imperative.
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X