നിത്യ ജീവിതത്തില്‍ ലൈഫ് ഇന്‍ഷുറന്‍സ് പോളിസി ഉള്‍പ്പടെയുള്ളവ എടുക്കാത്തവരായി ആരും തന്നെ കാണില്ല. നല്ലൊരു തുക തന്നെ പോളിസി പ്രീമിയം അടച്ച് തീര്‍ക്കുന്നതിന് വേണ്ടിയും ചെലവഴിയ്ക്കുന്നുണ്ട്. ഒരേ സമയം ഒരേ കാര്യത്തിന് വേണ്ടി നിങ്ങളും സുഹൃത്തും പോളിസി എടുത്തുവെന്നിരിയ്ക്കട്ടേ. നിങ്ങള്‍ അടയ്ക്കുന്ന പ്രീമിയം തുകയെക്കാള്‍ വളരെ കുറവാണ് സുഹൃത്ത് അടയ്ക്കുന്നത്. ഇതെങ്ങനെ സംഭവിയ്ക്കും.
വലിയ തുക പോളിസി പ്രീമിയം ആയി അടയ്ക്കേണ്ടി വരുന്നത് സാധാരണക്കാര്‍ക്ക് ഏറെ ബുദ്ധിമുട്ടുള്ള കാര്യമാണ്. അതിനാല്‍ പ്രീമിയം തുക കുറച്ച് കൊണ്ട് എങ്ങനെ മികച്ച പോളിസികളില്‍ അംഗമാകാം എന്നതിനെപ്പറ്റി അറിയാം.
1. പ്രായം
ലൈഫ് ഇന്‍ഷുറന്‍സ് പോളിസി എടുക്കുമ്പോള്‍ പ്രീമിയം നിര്‍ണയിക്കുന്നതില്‍ പോളിസി ഉടമയുടെ പ്രായവും പരിഗണിയ്ക്കും എന്ന കാര്യം അറിയാമോ. 25 വയസുള്ളയാളും 35 വയസുള്ളയാളും ഒരേ പോളിസി എടുത്താല്‍ 25കാരനാകും പ്രീമിയം തുക കുറവ്. കാരണം മറ്റൊന്നുമല്ല 25 കാരനെക്കാള്‍ പ്രായം വച്ച് നോക്കുമ്പോള്‍ അസുഖം വരാനുള്ള സാധ്യതയും ആയുര്‍ ദൈര്‍ഘ്യം കുറവും 35കാരാനാണ്
2. ലിംഗ വ്യത്യാസം
പുരുഷന്മാരെക്കാള് ആയുര്‍ദൈര്‍ഘ്യം കൂടുതല്‍ സ്ത്രീകള്‍ക്കാണ്. അതിനാല്‍ തന്നെ ഇവരുടെ ലൈഫ് ഇന്‍ഷുറന്‍സ് പ്രീമിയം കുറയും
3. ജീവിത ശൈലികള്‍
ആരോഗ്യകരമായ ജീവീത ശൈലികള്‍ പിന്തുടരുന്നവരെക്കാള്‍ കൂടുതല്‍ ഇന്‍ഷുറന്‍സ് പ്രീമിയം അനാരോഗ്യകരമായ ജീവിത ശൈലികള്‍ പിന്തുടരുന്നവരില് നിന്നും ഈടാക്കും. ഉദാഹരണത്തിന് പുകവലി, മദ്യപാനം പോലുള്ള അനാരോഗ്യകരമായ ശീലങ്ങള്‍ പിന്തുടരുന്നവരില് നിന്നും
4. കുടുംബത്തിന്റെ മെഡിക്കല്‍ ഹിസ്റ്ററി
നിങ്ങളുടെ കുടുംബത്തിന്റെ ആരോഗ്യ ചരിത്രം ആശ്രയിച്ചിരിയ്ക്കും പ്രീമിയം ഉയരുന്നത്. അമ്മയോ അച്ഛനോ ഒക്കെ ഹൃദ്രോഗികളോ പ്രമേഹ രോഗികളോ ആണെങ്കില്‍ നിങ്ങള്‍ക്കും രോഗം വരാം. അതിനാല്‍ ആയുസും കുറഞ്ഞേക്കാം. അപ്പോള്‍ പിന്നെ ആരോഗ്യ ഇന്‍ഷുറന്‍സ് പ്രീമിയം ഉയരുമെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ
5. ആരോഗ്യ സ്ഥിതി
നിലവിലെ നിങ്ങളുടെ ആരോഗ്യ സ്ഥിത, രോഗങ്ങള്‍ എന്നിവയും ലൈഫ് ഇന്‍ഷുറന്‍സ് പ്രീമിയം നിര്‍ണയിക്കുന്നതില്‍ നിര്‍ണായകമാണ്.
6. ജീവിതം
തൊഴില്‍ ഉള്‍പ്പടെയുള്ള കാര്യങ്ങളില്‍ എത്രത്തോളം സാഹസികവും അപകടകരവുമായി സാഹചര്യങ്ങളില്‍ നിങ്ങള്‍ എത്തപ്പെടുന്നു എന്നതും ഇന്‍ഷുറന്‍സ് പ്രീമിയത്തെ നിര്‍ണയിക്കുന്നു.
7. പ്ളാന്‍
വിവിധ തരം ലൈഫ് ഇന്‍ഷുറന്‍സ് പദ്ധതികളിലാകും നിങ്ങള്‍ അംഗമാവുക. ഈ പഌനുകളും നിങ്ങളുെ പ്രീമിയം നിര്‍ണയിക്കും.
More From GoodReturns

സ്വാതന്ത്ര്യദിനം: ബാങ്ക് അവധിയിൽ പണമിടപാടുകൾ തടസ്സപ്പെടുമോ? അറിയേണ്ടതെല്ലാം

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

ഐആർസിടിസി ഫലം പുറത്ത്: റെയിൽവേ ഓഹരികളിൽ വൻ മാറ്റത്തിന് സാധ്യത, നിക്ഷേപകർ ശ്രദ്ധിക്കുക!

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: ഉദ്ഘാടനം വൈകുമോ? യാത്രക്കാർക്ക് കാത്തിരിപ്പ് നീളുന്നു

സ്വർണവിലയിൽ മാറ്റം; ഇന്ന് സ്വർണം വാങ്ങുന്നവർ അറിയേണ്ട പ്രധാന വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

IRCTC Q1 ഫലങ്ങൾ ഇന്ന്: റെയിൽവേ ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?

ദുബായിൽ സ്വർണം വാങ്ങുമ്പോൾ ₹12,800 ലാഭം; കേരളത്തിലെയും യുഎഇയിലെയും വില വ്യത്യാസം ഇങ്ങനെ!

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?



Click it and Unblock the Notifications
