പലപ്പെഴും അബദ്ധങ്ങള്‍ പറ്റിക്കഴിയുമ്പോള്‍ മാത്രമാണ് നാം അതിനെക്കുറിച്ച് ബോധവാന്മാരാകുന്നത്. ധനപരമായ കാര്യങ്ങളില്‍ കൂടുതല്‍പ്പേരും വരുത്തുന്നത് ഏകദേശം ഒരേ അബദ്ധങ്ങളാണ്. അവയില്‍ ചിലത് ടുവടെ കൊടുക്കുന്നു.
റിട്ടയര്‍മെന്റിന് ആവശ്യമുള്ളത് സമ്പാദിച്ചുവെക്കാത്തത്
റിട്ടയര്‍മെന്റിലെ ആവശ്യങ്ങള്‍ക്ക് മുഴുവന്‍ തികയുന്ന രീതിയിലുള്ള സമ്പാദ്യം പ്ലാനിംഗിലൂടെ ലഭ്യമാകുന്നുണ്ടോ നിങ്ങള്‍ കൂടിക്കൊണ്ടിരിക്കുന്ന പണപ്പെരുപ്പം നിങ്ങളുടെ സമ്പാദ്യത്തിന്റെ നല്ലൊരു പങ്കിനെ ഒഴുക്കിക്കളയാം. മാത്രമല്ല ജീവിതച്ചെലവുകളും മെഡിക്കല്‍ ചെലവുകളും ഇപ്പോഴത്തേതിന്റെ പല ഇരട്ടിയാകാം. റിട്ടയര്‍മെന്റിന് ഇനിയും ഒരുപാട് സമയമുണ്ടല്ലോ എന്ന് ചിന്തിക്കുന്നവരും കുറവല്ല. എന്നാല്‍ 20കളില്‍ റിട്ടയര്‍മെന്റ് പ്ലാനിംഗ് ആരംഭിച്ചാല്‍ 30കളുടെ അവസാനം അത് ആരംഭിക്കുന്നതിനെക്കാള്‍ വളരെ കുറഞ്ഞ തുക മാസം തോറും അടച്ചാല്‍ മതി.
സാമ്പത്തിക ലക്ഷ്യങ്ങള്‍ ഇല്ലാതിരിക്കുന്നത്
സമ്പാദിക്കാന്‍ ആരംഭിക്കുമ്പോള്‍ തന്നെ ഏതൊരു വ്യക്തിക്കും ഉണ്ടാകേണ്ടതാണ് സാമ്പത്തിക ലക്ഷ്യങ്ങള്‍. സ്വപ്നഗൃഹം, വാഹനം, മക്കളുടെ വിദ്യാഭ്യാസം, വിവാഹം... ഇങ്ങനെ ഓരോരുത്തരുടെയും ആവശ്യമനുസരിച്ച് വ്യത്യാസപ്പെട്ടിരിക്കും അത്. സാമ്പത്തിക ലക്ഷ്യങ്ങള്‍ക്കനുസരിച്ച് നിക്ഷേപിക്കുമ്പോള്‍ ആ ലക്ഷ്യം പ്രാപ്തമാക്കാന്‍ അപ്പോള്‍ എത്ര തുക വേണ്ടി വരും എന്നതാണ് കണക്കാക്കേണ്ടത്.
വരവുചെലവുകള്‍ എഴുതി സൂക്ഷിക്കാത്തത്
ആവശ്യത്തിന് വരുമാനമുണ്ട്. അനാവശ്യമായി ഒന്നിനും പണം കളയുന്നുമില്ല. എന്നിട്ടും മാസാവസാനം വരുമ്പോള്‍ സമ്പാദ്യത്തിനായി മാറ്റിവെക്കാന്‍ ഒന്നുമില്ല. പലരുടെയും പരാതിയാണിത്. പണം എവിടേക്കുപോകുന്നുവെന്ന് നിശ്ചയമില്ലാത്തത് വരവുചെലവു കണക്കുകള്‍ എഴുതി സൂക്ഷിക്കാത്തതുകൊണ്ടാണ്. അപ്പോള്‍ പണം പാഴാകുന്ന വഴികളറിഞ്ഞ് ചെലവുചുരുക്കാന്‍ ഇത് നിങ്ങളെ സഹായിക്കും.
അടിയന്തര ഫണ്ട് കരുതാത്തത്
വീട്ടില്‍ ആര്‍ക്കെങ്കിലും പെട്ടെന്ന് അസുഖം വന്നാല്‍ ചികില്‍സിക്കാന്‍ അടിയന്തര ഫണ്ട് കരുതിയിരിക്കണം. ഈ ഫണ്ട് മറ്റ് ചെലവുകള്‍ക്ക് എടുക്കാതിരിക്കാനും ശ്രദ്ധിക്കണം.
ആവശ്യമില്ലാതെ വായ്പയെടുത്ത് കൂട്ടുന്നത്
ധനകാര്യ സ്ഥാപനങ്ങള്‍ തമ്മിലെ മല്‍സരം കൂടിയപ്പോള്‍ ആര്‍ക്കും എന്തിനും വായ്പ ലഭിക്കുമെന്നായി. വായ്പ അനിവാര്യമാണോ എന്ന് സ്വയം ചിന്തിക്കണം. ക്രെഡിറ്റ് കാര്‍ഡ് ഓഫറുകള്‍, പലിശ രഹിത വായ്പകള്‍ എന്നിവയിലെല്ലാം വീണ്ടുവിചാരം വേണം.
വരവിനേക്കാള്‍ ചെലവഴിക്കുന്നത്
സാമ്പത്തിക അച്ചടക്കമില്ലാത്തവര്‍ പിന്നീട് ദുഖിക്കേണ്ടി വരും. വസ്ത്രങ്ങള്‍, ജൂവല്‍റി എന്നിവയ്ക്ക് പരമാവധി എത്ര തുക ആകാം, വിനോദയാത്രകള്‍ക്ക് എത്രമാത്രം ചെലവഴിക്കാം, അനാവശ്യ കാര്യത്തിന് പാഴാക്കുന്നത് ഒഴിവാക്കാം. വീട്ടിലെ വരുമാനം അനുസരിച്ച് ചെലവഴിക്കാന്‍ കുടുംബാംഗങ്ങളെയും പ്രേരിപ്പിക്കുക.
ഇന്‍ഷുറന്‍സിന്റെ അഭാവം
എല്ലാവരും ഇന്‍ഷുറന്‍സ് എടുക്കേണ്ടതില്ല. എന്നാല്‍ നിങ്ങളെ ആശ്രയിച്ച് ജീവിക്കുന്നവരുണ്ടെങ്കില്‍, നിങ്ങള്‍ക്ക് പ്രായപൂര്‍ത്തിയാകാത്ത കുട്ടികളുണ്ടെങ്കില്‍ തീര്‍ച്ചയായും ഇന്‍ഷുറന്‍സ് എടുത്തിരിക്കണം. കുടുംബനാഥന് അപ്രതീക്ഷിതമായി എന്തെങ്കിലും സംഭവിക്കുമ്പോള്‍ പകച്ചിരിക്കേണ്ടി വരുന്ന നിരവധി കുടുംബങ്ങളെ നിങ്ങള്‍ക്ക് കാണാന്‍ കഴിഞ്ഞേക്കും.
ക്രെഡിറ്റ് സ്കോറിന്റെ പ്രാധാന്യം അറിയാത്തത്
വായ്പയെടുത്ത ശേഷം തിരിച്ചടയ്ക്കുന്നതില്‍ അലംഭാവം കാണിക്കുന്നവര്‍ക്ക് പലപ്പോഴും ക്രെഡിറ്റ് സ്കോറിന്റെയും ക്രെഡിറ്റ് റിപ്പോര്‍ട്ടിന്റെയും പ്രാധാന്യം അറിയില്ല. നിങ്ങളുടെ പണമിടപാടുകള്‍ സുതാര്യവും സത്യസന്ധവും അല്ലെങ്കില്‍ അവ നിങ്ങളുടെ ക്രെഡിറ്റ് സ്കോറിനെ ബാധിക്കാം. പിന്നീട് വായ്പ ലഭിക്കാതിരിക്കുന്നതിനും മറ്റും മോശം ക്രെഡിറ്റ് സ്കോര്‍ ഇടയാക്കാം. വായ്പയുടെ മാസതവണകളും ക്രെഡിറ്റ് കാര്‍ഡ് പേമെന്റുകളും കൃത്യസമയത്ത് അടയ്ക്കുക പ്രധാനമാണ്.
More From GoodReturns

അടൽ പെൻഷൻ യോജന: ഓഗസ്റ്റ് 1 മുതൽ ഓട്ടോ-ഡെബിറ്റ്; പിഴ ഒഴിവാക്കാൻ അക്കൗണ്ടിൽ പണമുണ്ടെന്ന് ഉറപ്പാക്കൂ

കാനറ ബാങ്ക് ഒന്നാം പാദ ഫലം: നിക്ഷേപകർക്ക് വൻ നേട്ടം നൽകുമോ ഈ ഓഹരി?

നാലാം ശനിയാഴ്ച ബാങ്ക് അവധി: പണമിടപാടുകൾ മുടങ്ങുമോ? അറിയേണ്ട പ്രധാന കാര്യങ്ങൾ

ദുബായിൽ സ്വർണം വാങ്ങാൻ പ്ലാനുണ്ടോ? ഈ കാര്യങ്ങൾ അറിഞ്ഞാൽ പണം ലാഭിക്കാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല; കേരളത്തെ അപേക്ഷിച്ച് പ്രവാസികൾക്ക് വൻ ലാഭം!

മാരുതി സുസുക്കി Q1 ഫലം: എസ്യുവി വിൽപന ലാഭത്തിൽ കുതിച്ചുചാട്ടമുണ്ടാക്കുമോ?

10 രൂപയിൽ താഴെയുള്ള പെന്നി ഓഹരികളുടെ കുതിപ്പ്; നിക്ഷേപകർ അറിയേണ്ട സുപ്രധാന കാര്യങ്ങൾ

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: ഓഗസ്റ്റ് 15-ന് ഉദ്ഘാടനമില്ല; യാത്രക്കാർക്ക് വീണ്ടും കാത്തിരിപ്പ്

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പിന് സാധ്യത; എഫ് ആൻഡ് ഒ എക്സ്പയറിക്ക് മുന്നോടിയായി നിക്ഷേപകർ അറിയേണ്ടതെന്ത്?

ദുബായിൽ സ്വർണ്ണം വാങ്ങുമ്പോൾ ലാഭമാണോ? കേരളത്തിലെ വിലയുമായി താരതമ്യം ചെയ്യാം

എൽഐസി എജിഎം ഇന്ന്: ഡിവിഡന്റും ബോണസ് ഓഹരികളും പ്രഖ്യാപിക്കുമോ? നിക്ഷേപകർ ആകാംക്ഷയോടെ ഉറ്റുനോക്കുന്ന നിർണ്ണായക തീരുമാനങ്ങൾ



Click it and Unblock the Notifications