ഒരു ഹെല്‍ത്ത് ഇന്‍ഷുറന്‍സ് പോളിസി എടുക്കുവാന്‍ തീരുമാനിക്കുമ്പോള്‍ എന്തെല്ലാം കാര്യങ്ങള്‍ നിങ്ങള്‍ ശ്രദ്ധിക്കാറുണ്ട്? ചില അത്യാവശ്യ സാഹചര്യങ്ങള്‍ വരുംമ്പോള്‍ ചിലപ്പോള്‍ നമുക്ക് തന്നെ നമ്മുടെ പോളിസി ഫലം ചെയ്യാതെ വരാം. ഹെല്‍ത്ത് ഇന്‍ഷുറന്‍സ് പോളിസി എടുക്കുമ്പോള്‍ എന്തെല്ലാം കാര്യങ്ങള്‍ ശ്രദ്ധിക്കണം?
എല്ലാ തരം ഹെല്‍ത്ത് ഇന്‍ഷുറന്‍സുകളെയും കുറിച്ച് അറിഞ്ഞിരിക്കണം
നിങ്ങളുടെ ഹെല്‍ത്ത് ഇന്‍ഷുറന്‍സ് കമ്പനി നിങ്ങള്‍ക്ക് നല്കുന്ന വിവിധ തരം ഇന്‍ഷുറന്‍സുകളെ കുറിച്ച് അറിഞ്ഞിരിക്കണം. കുടുംബംത്തിനും ഹെല്‍ത്ത് ഇന്‍ഷുറന്‍സ് എടുക്കണമെന്നുണ്ടെങ്കില് അതേ പറ്റിയുള്ള വിവരങ്ങള്‍ ചോദിച്ചറിയുക.
പ്ലാന്‍ ചെയ്യുക
ഭാവിയില്‍ നമ്മള്‍ക്ക് ഉണ്ടായേക്കാവുന്ന ആവശ്യങ്ങള്‍ കണക്കിലാക്കി ഇന്‍ഷുറന്‍സ് പ്ലാന്‍ ചെയ്യണം. കുടുംബാങ്ങങ്ങളുടെ കാര്യവും അവര്‍ക്ക് വേണ്ടി ഭാവിയില്‍ ചെയ്തുകൊടുക്കേണ്ട കാര്യങ്ങളും കണക്കിലിരുത്തി വേണം പ്ലാനിംഗ്. അച്ഛനമ്മമാരേയും പോളിസിയില്‍ ഉള്‍പ്പെടുത്തുന്നത് നന്ന്.
നിങ്ങള്ക്കുതകുന്ന ഇന്‍ഷുറന്‍സ് കമ്പനിയെ തിരഞ്ഞെടുക്കുക
ഹെല്‍ത്ത് ഇന്‍ഷുറന്‍സ് നല്‍കുന്നത് ജനറല്‍ ഇന്‍ഷുറന്‍സ് കമ്പനികളാണ്. നിങ്ങള്‍ക്ക് പെട്ടെന്നൊരു അപകടമോ രോഗമോ പിടിപെട്ടാല്‍ ഇത്തരം ഇന്‍ഷുറന്‍സുകള്‍ നിങ്ങളെ സാമ്പത്തികമായി വളരെയധികം സഹായിക്കുന്നു. നമ്മുടെ രാജ്യത്ത് പൊതുമേഖലയിലും സ്വകാര്യമേഖലയിലുമായി വളരെയധികം ജനറല്‍ ഇന്‍ഷുറന്‍സ് കമ്പനികളുണ്ട്. ഇതില്‍ നിങ്ങള്‍ക്ക് ഏറെ വിശ്വാസയോഗ്യമായ മികവുറ്റ കമ്പനിയെ തിരഞ്ഞെടുക്കുക.
നിങ്ങളുടെ ഇന്‍ഷുറന്‍സ് ഏതെല്ലാം ആശുപത്രികളില്‍ ഉണ്ടെന്നറിയുക
എല്ലാ ഇന്‍ഷുറന്‍സ് കമ്പനികള്‍ക്കും പല ആശുപത്രികളുമായി ഒരു ടൈ അപ്പ് ഉണ്ടാകും (നെറ്റ്വര്‍ക്ക് ഹോസ്പിറ്റല്‍സ്). ഈ ആശുപത്രികള്‍ക്ക് തങ്ങളുടെ ഇന്‍ഷുറന്‍സ് പരിരക്ഷയുള്ള ഒരു രോഗിയുടെ ക്ലെയിം എങ്ങനെ തീര്‍പ്പാക്കണമെന്ന നിര്‍ദേശം ഇന്‍ഷുറന്‍സ് കമ്പനികള്‍ നേരത്തെ നല്കിയിട്ടുണ്ടാകും. അതിനാല്‍ ഏതെല്ലാം ആശുപത്രികള്‍ നിങ്ങളുടെ ഇന്‍ഷുറന്‍സ് കമ്പനിയുടെ കീഴില്‍ വരുന്നു എന്നുള്ളത് നേരത്തെ അറിഞ്ഞുവെയ്ക്കുക.
ഹെല്‍ത്ത് ഇന്‍ഷുറന്‍സ് കമ്പനിയുടെ പ്രീമിയത്തിനെക്കുറിച്ച് അറിയുക
ഒരു ഇന്‍ഷുറന്‍സ് കമ്പനിയില്‍ നിന്നും എടുക്കുന്ന ഇന്‍ഷുറന്‍സ് പോളിസിക്ക് വേണ്ടി കൊടുക്കേണ്ട തുകയാണ് പ്രീമിയം. ഒരു പ്രീമിയം ചാര്‍ജ് ചെയ്യുന്നത് പല കാര്യങ്ങള്‍ കൊണ്ടും മാറാന്‍ സാധ്യതയുണ്ട്. ഉദാഹരണത്തിന് നിങ്ങള്‍ എത്ര പ്രാവശ്യം പോളിസി ഉപയോഗിച്ചിട്ടുണ്ട്, അതും എത്ര തുക എന്നിങ്ങനെയുള്ള കാര്യങ്ങള്‍ കണക്കിലിരുത്തി നിങ്ങളുടെ പ്രീമിയം ചാര്‍ജ് തീരുമാനിക്കപ്പെടുന്നു. അതിനാല്‍ ഇന്‍ഷുറന്‍സ് എജന്റിനോട് ഈ കാര്യങ്ങള്‍ നേരത്തെ ചോദിച്ചറിയുക.
ഹെല്‍ത്ത് ഇന്‍ഷുറന്‍സ് കമ്പനിയുടെ ഓഫറുകള്‍ അറിയുക
നിങ്ങള്‍ ഒരു പോളിസി കാലാവധിയില്‍ ഒരു ക്ലെയിമും എടുത്തിട്ടില്ലെങ്കില്‍, ചിലപ്പോള്‍ ചില കമ്പനികള്‍ ഒഫറായി അടുത്ത വര്‍ഷത്തേയ്ക്ക് പ്രീമിയത്തില്‍ ബോണസ് തുകയോ അല്ലെങ്കില്‍ ഇളവുകളോ നല്‍കും. ഇതിനെ നോ ക്ലെയിം എന്ന് പറയുന്നു. ഇത് നിങ്ങള്‍ക്ക് ഏറെ ഗുണകരമാകുന്ന ഒന്നാണ്.
ഫൈന്‍ പ്രിന്റ് വായിക്കാന്‍ മറക്കരുത്
ഒരു ഹെല്‍ത്ത് ഇന്‍ഷുറന്‍സ് പോളിസിയില്‍ ഒന്നിലധികം നിയമങ്ങള്‍ ഉണ്ടായേക്കാം, ഇതാണ് ഫൈന്‍ പ്രിന്റ്. ഇതെല്ലം കൃത്യമായി വായിച്ചു മനസിലാക്കിയിരിക്കണം. നിങ്ങള്‍ എപ്പോഴെല്ലമാണ് പോളിസി പുതുക്കേണ്ടത്, എത്ര വയസ്സ് വരെ നിങ്ങള്‍ക്ക് ഹെല്‍ത്ത് ഇന്‍ഷുറന്‍സ് ലഭിക്കും എന്നെല്ലാം അറിഞ്ഞു വയ്ക്കുക. വയസ്സാകുമ്പോഴും നിങ്ങളെ പരിരക്ഷിക്കുന്ന ഇന്‍ഷുറന്‍സ് പോളിസി തിരഞ്ഞെടുക്കുക.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ദുബായിൽ സ്വർണ്ണവില കുതിക്കുന്നുവോ? ഇന്നത്തെ 22K, 24K നിരക്കുകൾ ഇങ്ങനെ

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?



Click it and Unblock the Notifications