നൂലാമാലകളില്ലാതെ പേഴ്സണല്‍ ലോണ്‍ തരാന്‍ ബാങ്കുകള്‍ എപ്പോളും തയാറാണ്. ആകെ വേണ്ടത് നിങ്ങളുടെ വിലാസവും തിരിച്ചടവ് ശേഷിയും തെളിയിക്കുന്നതിനുള്ള രേഖകള്‍ മാത്രം.അറിഞ്ഞ് ഉപയോഗിച്ചില്ലെങ്കില്‍ പേഴ്സണല്‍ ലോണുകള്‍ നല്ല ബാധ്യതയാണ്.
ക്രെഡിറ്റ് കാര്‍ഡ് വഴിയെടുക്കുന്ന വായ്പ കഴിഞ്ഞാല്‍ പിന്നെ ഏറ്റവും ഉയര്‍ന്ന പലിശയുള്ള വായ്പയാണ് പേഴ്സണല്‍ ലോണ്‍. അതുപോലെ തന്നെയാണ് പല ബാങ്കുകളും പേഴ്സണല്‍ ലോണിന്റെ തിരിച്ചടവ് മുടങ്ങിയാല്‍ ഈടാക്കുന്ന പിഴപ്പലിശയും. വായ്പ യഥാസമയം തിരിച്ചടച്ചില്ലെങ്കില്‍ ക്രെഡിറ്റ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോ (ഇന്ത്യ) ലിമിറ്റഡ് നിങ്ങളെ ബ്ലാക്ക് ലിസ്റ്റില്‍ പെടുത്തും പിന്നെ നിങ്ങള്‍ക്ക് വായ്പ കിട്ടാത്ത സ്ഥിതി വന്നേക്കും.

പേഴ്സണല്‍ ലോണ്‍ എടുക്കും മുമ്പ്
1. തുക
ഏറ്റവും കുറഞ്ഞത് എത്ര രൂപ വായ്പ എടുക്കേണ്ടി വരും എന്നത് നോക്കുക. പരമാവധി എത്ര രൂപ വായ്പ തരും എന്നതും പ്രധാന കാര്യമാണ്.
ഒളിഞ്ഞിരിക്കുന്ന ചാര്‍ജുകള്‍ ഏതൊക്കെയെന്ന് വിശദമായി അന്വേഷിച്ചറിയണം. പേഴ്സണല്‍ ലോണിന്റെ കാര്യത്തില്‍ ഈ ചാര്‍ജുകള്‍ വളരെ ഉയര്‍ന്നതായേക്കാം.
2.പലിശ
പലിശ എത്രയെന്നത് പ്രധാനമാണ്. പല ബാങ്കുകളും പല നിരക്കാണ് ഈടാക്കുന്നത് കുറഞ്ഞ പലിശയുള്ള ബാങ്കില്‍നിന്നു വേണം വായ്പ എടുക്കാന്‍. കൂടാതെ പ്രതിമാസാടിസ്ഥാനത്തില്‍ പലിശ കണക്കുകൂട്ടുന്ന ബാങ്ക് തെരഞ്ഞെടുക്കാനും ശ്രമിക്കുക.
മുന്‍കൂര്‍ തിരിച്ചടവ് സംബന്ധിച്ച നൂലാമാലകള്‍ ചോദിച്ചറിയണം. മുന്‍കൂര്‍ തിരിച്ചടവിന് പിഴ ഈടാക്കുമെങ്കില്‍ അതെത്രയെന്നതും മനസിലാക്കണം.
3.പ്രതിമാസ തിരിച്ചടവ് തുക
ഇഎംഐ സംബന്ധിച്ച് വ്യക്തത വരുത്തണം. അത് നിങ്ങളുടെ മറ്റ് ചെലവുകളുമായി ഒത്തുപോകുന്നതായിരിക്കണം. ജീവിതത്തിലെ അടിയന്തര ആവശ്യങ്ങള്‍ പരിഹരിക്കുന്നതിനായിരിക്കണം പേഴ്സണല്‍ ലോണ്‍. അനാവശ്യങ്ങള്‍ക്കാവരുത്.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
