നവാഗതര്‍ ഓഹരിയില്‍ നിക്ഷേപം ആരംഭിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട 4 കാര്യങ്ങള്‍,

1. അറിയുന്ന മേഖല തെരഞ്ഞെടുക്കുക
നിങ്ങള്‍ക്ക് എളുപ്പത്തില്‍ കാര്യങ്ങള്‍ മനസിലാക്കാവുന്ന ലളിതമായ ബിസിനസുകളിലാണ് നിക്ഷേപം നടത്തേണ്ടത്. വിപണിയിലെ മേധാവിത്വം മാറിമാറി വരുന്ന തരം ബിസിനസുകളില്‍ നിക്ഷേപം നടത്താതിരിക്കുക.
2. ഭൂതകാലം വിലയിരുത്തൂ
ഒരു കമ്പനിയില്‍ നിക്ഷേപം നടത്തും മുമ്പ് ആ കമ്പനി മുമ്പ് നിക്ഷേപകര്‍ക്ക് നല്കിയ വാഗ്ദാനങ്ങള്‍ വിലയിരുത്താം. മൂന്നോ നാലോ വര്‍ഷങ്ങള്‍ക്ക് മുമ്പ് കമ്പനി പ്രഖ്യാപിച്ച കാര്യങ്ങള്‍ നടപ്പാക്കിയിട്ടുണ്ടോ എന്ന് പരിശോധിക്കാം. പ്രൊമോട്ടര്‍ ഹോള്‍ഡിംഗ് 30 ശതമാനത്തില്‍ താഴെയായ കമ്പനികള്‍ ഒഴിവാക്കുന്നതാകും ഉചിതം.
3. ഏത് വിലയില്‍ വാങ്ങണം
ഓഹരികള്‍ മികച്ച ഉയരത്തില്‍ ആയിരിക്കുമ്പോഴായിരിക്കും പലപ്പോഴും നിക്ഷേപകര്‍ അവ തെരഞ്ഞെടുക്കുക. എന്നാല്‍ ഇവ നല്കുന്ന ആദായം വളരെ കുറവായിരിക്കും. ഒരു ഓഹരി ഏത് വിലയില്‍ ആയിരിക്കുമ്പോഴാണ് വാങ്ങേണ്ടത് എന്നത് മുന്‍കൂട്ടി കണക്കാക്കി ആ വിലയിലെത്തുന്നതു വരെ ക്ഷമാപൂര്‍വം കാത്തിരിക്കുക. കുറഞ്ഞ വിലയില്‍ കിട്ടുന്ന എല്ലാ ഓഹരികളും മികച്ചതാകണം എന്നുമില്ല. ഗുണമേന്മയുള്ള ഒരു ബിസിനസിനായി യോജ്യമായ ഒരു വില നല്‍കുന്നതാകും ഗുണമേന്മയില്ലാത്ത ഒരു ബിസിനസിന് കുറഞ്ഞ വില നല്കുന്നതിനേക്കാള് ഉചിതം.
4. പ്രകടനം വിലയിരുത്തുക
വിപണി സൂചികകളുമായും മ്യൂച്വല്‍ ഫണ്ടുകളുടെ ശരാശരി പ്രകടനവുമായും താരതമ്യപ്പെടുത്തി നിങ്ങളുടെ പോര്‍ട്ട്ഫോളിയോ വിലയിരുത്തുക. പിഴവുകള്‍ തിരുത്തി ഉചിതമായ നിക്ഷേപങ്ങള്‍ കണ്ടെത്തുക.
More From GoodReturns

ആർബിഐയുടെ 30 വർഷത്തെ ഗ്രീൻ ബോണ്ട് ലേലം ഇന്ന്: ഉയർന്ന വരുമാനം ഉറപ്പാക്കാൻ നിക്ഷേപകർ അറിയേണ്ടതെന്ത്?

ബാങ്ക് എഫ്ഡിയേക്കാൾ സുരക്ഷിതം; ആർബിഐ ട്രഷറി ബില്ലുകളിൽ നിക്ഷേപിക്കുന്നത് എങ്ങനെ?

എസ്ബിഐ മഗ്നം ഇക്വിറ്റി എക്സ്-ടോപ് 100 NFO: ഇന്ന് അവസാനിക്കുന്നു; നിക്ഷേപകർക്ക് ഈ അവസരം നഷ്ടപ്പെടുത്താമോ?

സ്വർണ്ണവിലയിലെ മാറ്റങ്ങൾ: ഇന്ന് സ്വർണ്ണം വാങ്ങും മുൻപ് അറിയേണ്ട പ്രധാന കാര്യങ്ങൾ

ഐടിആർ ഫയലിംഗ്: ഓഗസ്റ്റ് 31-ന് മുൻപ് പൂർത്തിയാക്കി പിഴ ഒഴിവാക്കാം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: വോളിയം കുതിക്കുമ്പോൾ ശ്രദ്ധിക്കേണ്ട സുരക്ഷാ മുന്നറിയിപ്പുകൾ

സ്വാതന്ത്ര്യദിനം: ബാങ്ക് അവധിയിൽ പണമിടപാടുകൾ തടസ്സപ്പെടുമോ? അറിയേണ്ടതെല്ലാം

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ



Click it and Unblock the Notifications