സ്വര്‍ണം ആഭരണങ്ങളായി മാത്രം നിക്ഷേപിക്കാതെ മറ്റ് മാര്‍ഗങ്ങള്‍ പരീക്ഷിക്കുന്നത് എപ്പോഴും സുരക്ഷ ഉറപ്പാക്കും. ഒരാളുടെ നിക്ഷേപത്തിന്റെ 10-15 ശതമാനം സ്വര്‍ണത്തിലാകാം എന്നാണ് വിദഗ്ധര്‍ നല്കുന്ന ഉപദേശം. സ്വര്‍ണത്തിലെ നിക്ഷേപത്തിനുള്ള വിവിധ മാര്‍ഗങ്ങളിതാ:

1. ആഭരണങ്ങള്‍
ഗ്രാമിന് 200-350 രൂപ നിരക്കില്‍ പണിക്കൂലി നല്‍കേണ്ടി വരും എന്നതാണ് ആഭരണത്തിന്റെ രൂപത്തില്‍ സ്വര്‍ണത്തില്‍
നിക്ഷേപിക്കുമ്പോഴുള്ള പ്രധാന ചെലവ്. ആഭരണം വില്ക്കുമ്പോള് ഈ തുക നമുക്ക് ലഭിക്കുകയുമില്ല.
2. സ്വര്‍ണ നാണയം, ഗോള്‍ഡ് ബിസ്ക്കറ്റ്
സ്വര്‍ണത്തിന്റെ ഏറ്റവും ശുദ്ധമായ രൂപത്തില്‍ നിക്ഷേപിക്കാം എന്നതാണ് ഇവയിലെ മെച്ചം. കോയിന്, ഗോള്‍ഡ് ബിസ്ക്കറ്റ് എന്നിവ സാധാരണയായി സ്വര്‍ണവിലയേക്കാള്‍ അഞ്ച് ശതമാനം അധിക വിലയ്ക്കാണ് വില്‍ക്കുന്നത്. ബാങ്കുകള്‍ സ്വര്‍ണം തിരിച്ച് വാങ്ങുകയുമില്ല. അതുകൊണ്ട് മികച്ച ജൂവല്‍റികളില്‍ നിന്ന് ഇത് വാങ്ങുന്നതാണ് നല്ലത്.
3. ഗോള്‍ഡ് ഇ.റ്റി.എഫ്, ഫണ്ട് ഓഫ് ഫണ്ട്
സ്വര്‍ണത്തില്‍ ഡീമാറ്റ് രൂപത്തില്‍ നിക്ഷേപിക്കാന്‍ സാധിക്കുന്ന മാര്‍ഗമാണ് ഗോള്‍ഡ് ഇ.റ്റി.എഫ്. ഇതില്‍ നിക്ഷേപിക്കുന്നതിന് ബ്രോക്കിംഗ് എക്കൗണ്ടും ഡീമാറ്റ് എക്കൗണ്ടും വേണം. ഇതിന് പ്രതിവര്‍ഷം 500 രൂപ ചെലവ് വരും. ഗോള്‍ഡ് ഫണ്ടുകളില്‍ നിക്ഷേപം നടത്തുന്ന ഫണ്ട് ഓഫ് ഫണ്ടുകളില്‍ നിക്ഷേപം നടത്തിയാല്‍ ഈ ചെലവുകള്‍ ഒഴിവാക്കാം. എന്നാല്‍ എക്സ്പന്‍സ് റേഷ്യോയായി 2.5 ശതമാനവും ഒരു വര്‍ഷത്തിന് മുമ്പ് തുക പിന്‍വലിച്ചാല്‍ 1-2 ശതമാനം എക്സിറ്റ് ലോഡും നല്‍കണം.
4. ഇ-ഗോള്‍ഡ്
ഫിസിക്കല്‍ രൂപത്തിലേക്ക് മാറ്റാന്‍ കഴിയുന്ന പേപ്പര്‍ ഗോള്ഡാണിത്. നാഷണല്‍ സ്പോട്ട് എക്സ്ചേഞ്ച് ലിമിറ്റഡില്‍ അംഗത്വമുള്ള ബ്രോക്കറുടെ അടുത്ത് എക്കൗണ്ട് തുടങ്ങുകയാണ് ഇതില്‍ നിക്ഷേപിക്കാന്‍ ചെയ്യേണ്ടത്.
More From GoodReturns

കാനറ ബാങ്ക് ഒന്നാം പാദ ഫലം: നിക്ഷേപകർക്ക് വൻ നേട്ടം നൽകുമോ ഈ ഓഹരി?

ദുബായിൽ സ്വർണം വാങ്ങാൻ പ്ലാനുണ്ടോ? ഈ കാര്യങ്ങൾ അറിഞ്ഞാൽ പണം ലാഭിക്കാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല; കേരളത്തെ അപേക്ഷിച്ച് പ്രവാസികൾക്ക് വൻ ലാഭം!

മാരുതി സുസുക്കി Q1 ഫലം: എസ്യുവി വിൽപന ലാഭത്തിൽ കുതിച്ചുചാട്ടമുണ്ടാക്കുമോ?

10 രൂപയിൽ താഴെയുള്ള പെന്നി ഓഹരികളുടെ കുതിപ്പ്; നിക്ഷേപകർ അറിയേണ്ട സുപ്രധാന കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പിന് സാധ്യത; എഫ് ആൻഡ് ഒ എക്സ്പയറിക്ക് മുന്നോടിയായി നിക്ഷേപകർ അറിയേണ്ടതെന്ത്?

ദുബായിൽ സ്വർണ്ണം വാങ്ങുമ്പോൾ ലാഭമാണോ? കേരളത്തിലെ വിലയുമായി താരതമ്യം ചെയ്യാം

എൽഐസി എജിഎം ഇന്ന്: ഡിവിഡന്റും ബോണസ് ഓഹരികളും പ്രഖ്യാപിക്കുമോ? നിക്ഷേപകർ ആകാംക്ഷയോടെ ഉറ്റുനോക്കുന്ന നിർണ്ണായക തീരുമാനങ്ങൾ

ബെംഗളൂരു മെട്രോ യെല്ലോ ലൈൻ: സാങ്കേതിക തകരാറുകൾ പരിഹരിച്ചു, സർവീസുകൾ സാധാരണ നിലയിൽ; യാത്രക്കാർക്ക് ആശ്വാസം

ദുബായിൽ സ്വർണ്ണം വാങ്ങുമ്പോൾ ലാഭം ഇത്രയോ? ഇന്ത്യയുമായുള്ള വില വ്യത്യാസം ഞെട്ടിക്കും!

ഓഗസ്റ്റിൽ ബാങ്ക് അവധികൾ ഏറെ; പണമിടപാടുകൾ മുടങ്ങാതെ നടത്താൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ!



Click it and Unblock the Notifications