പല തരത്തിലുള്ള അക്കൗണ്ടുകള്‍ നമുക്ക് പരിചിതമാണ്. മറ്റു അക്കൗണ്ടുകളില്‍ നിന്നു വ്യത്യസ്തമായി സാലറി അക്കൗണ്ടുകള്‍ തൊഴിലുടമകള്‍ ജീവനക്കാര്‍ക്കു വേണ്ടി ഉണ്ടാക്കുന്നതാണ്. ജീവനക്കാരുടെ വരുമാനത്തിനനുസരിച്ച് സാലറി അക്കൗണ്ടുകളും മാറാം.

സാലറി അക്കൗണ്ടിനെപ്പററി നിങ്ങളറിഞ്ഞിരിക്കേണ്ട 5 കാര്യങ്ങളിതാ..
1. സീറോ ബാലന്‍സ് അക്കൗണ്ട്
ഒരു സാലറി എക്കൗണ്ടിന്റെ ഏറ്റവും വലിയ ആകര്‍ഷണം അത് സീറോ ബാലന്സായിരിക്കുമെന്നതാണ്. എക്കൗണ്ടില്‍ മിനിമം ബാലന്‍സ് സൂക്ഷിക്കേണ്ട കാര്യമില്ലെന്ന് ചുരുക്കം. മറ്റെല്ലാ എക്കൗണ്ടുകളിലും ഒരു നിശ്ചിതതുക എക്കൗണ്ടില്‍ സൂക്ഷിക്കേണ്ടതുണ്ട്.
2. സേവനങ്ങളില്‍ മുന്‍ഗണന
സാലറി എക്കൗണ്ടുകാര്ക്ക് ക്രെഡിറ്റ് കാര്‍ഡുകളും ലോണുകളും ലഭിക്കാന്‍ താരതമ്യേന എളുപ്പമാണ്. കൂടാതെ എടിഎമ്മില്‍ നിന്നും തുക പിന്‍വലിക്കുന്ന കാര്യത്തിലും കൂടുതല്‍ പരിഗണന ലഭിക്കും. ഓവര്‍ ഡ്രാഫ്റ്റ് സൗകര്യവും ഡീമാറ്റ് എക്കൗണ്ടുകളും സാലറി എക്കൗണ്ടുകളില്‍ ഓഫര്‍ ചെയ്യുന്ന ബാങ്കുകളും ഉണ്ട്.
3. പലിശ നല്കപ്പെടുന്നില്ല
സേവിംഗ് അക്കൗണ്ടിലെ പോലെ അക്കൗണ്ടിലുള്ള തുകയ്ക്ക് സാലറി അക്കൗണ്ടുകളില്‍ പലിശ ലഭിക്കുന്നതല്ല.
4. രൂപമാററത്തിനനുയോജ്യം
തുടര്‍ച്ചയായ മൂന്നുമാസം സാലറി ക്രഡിററ് ആയില്ലെങ്കില്‍ സാലറി അക്കൗണ്ട് സേവിംഗ് അക്കൗണ്ട് ആയി മാറും . അങ്ങനെയായാല്‍ എക്കൗണ്ടില്‍ മിനിമം ബാലന്‍സ് സൂക്ഷിക്കണം
5. റീംബേഴ്സ്മെന്റ് അക്കൗണ്ട്
കോര്‍പ്പറേറ്റുകള്‍ ജീവനക്കാര്‍ക്ക് സാലറി അക്കൗണ്ട് നല്‍കാറുണ്ട്. സാലറി ഒഴികെയുള്ള റീംബേഴ്സ്മെന്റുകള് ജീവനക്കാര്‍ക്ക് ഈ വഴി നടത്താം.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
