ബാങ്ക് ഇടപാടുകള്‍ കാണിക്കുന്ന രേഖയാണ് ബാങ്ക് അക്കൗണ്ട് സ്റ്റേറ്റ്മെന്റ്. സാമ്പത്തികമായി നിങ്ങള്‍ എങ്ങനെ മുന്നോട്ടുപോകുന്നു എന്ന് കാണിക്കാന്‍ ബാങ്ക് സ്റ്റേറ്റ്മെന്റ്കള്‍ സഹായിക്കുന്നുണ്ട് .
ഇടപാടുകാരനു നെറ്റ് ബാങ്കിംഗ് ഉപയോഗിച്ച് കഴിഞ്ഞു പോയ മാസങ്ങളിലെ ബാങ്ക് അക്കൗണ്ട് സ്റ്റേറ്റ്മെന്റ് എടുക്കാന്‍ സാധിക്കും.ചില ബാങ്കുകളില്‍ കഴിഞ്ഞുപോയ മാസങ്ങളിലെ ബാങ്ക് അക്കൗണ്ട് സ്റ്റേറ്റ്മെന്റ്റ് ഡൗണ്‍ലോഡ് ചെയ്യാന്‍ കഴിയില്ല പക്ഷെ ബാങ്കിനെ സമീപിക്കുകയാണെങ്കില്‍ ബാങ്ക് അക്കൗണ്ട് സ്റ്റേറ്റ്മെന്റ് ലഭിക്കും. കടലാസ്സ് ഉപയോഗം കുറയ്ക്കാനായി ബാങ്ക് അക്കൗണ്ട് സ്റ്റേറ്റ്മെന്റിന്റെ പേപ്പര്‍ കോപ്പിക്ക് ബാങ്കുകള്‍ ചാര്‍ജ് ഈടാക്കുന്നുണ്ട് .സാധാരണയായി അക്കൗണ്ട് ഉടമകള്‍ പൊരുത്തക്കേടുകള്‍ കണ്ണില്‍ പ്പെടും വരെ ഇത് ശ്രദ്ധിക്കാറില്ല.

ഒരു ബാങ്ക് അക്കൗണ്ട് സ്റ്റെറ്റമെന്റില് നിങ്ങള്‍ തീര്‍ച്ചയായും ശ്രദ്ധിച്ചിരിക്കേണ്ട 5 കാര്യങ്ങള്‍ :
1. ചിലവ് രീതി
നിങ്ങള്‍ പണം വിനിയോഗിക്കുന്ന രീതി മനസിലാക്കാന്‍ ബാങ്ക് അക്കൗണ്ട് സ്റ്റേറ്റ്മെന്റുകള്‍ സഹായിക്കും. ഒന്നിലേറെ ബാങ്ക് അക്കൗണ്ടു്കളുണ്ടെങ്കില്
എല്ലാ അക്കൗണ്ടിന്റെയും സ്റ്റെറ്റ്മെന്റുകള്‍ പരിശോധിക്കണം.
2. മാസതവണകള്‍
നിങ്ങളുടെ അക്കൗണ്ടില്‍ നിന്നും ലോണിന്റെ മാസതവണകളോ നേരിട്ടുള്ള ഡെബിറ്റുകളോ ഉണ്ടെങ്കില്‍ ആ തുക മാറുന്നുണ്ടോ എന്ന് നോക്കണം
3. റീ ഫണ്ടുകള്‍
എന്തെങ്കിലും തകരാറുകള്‍ കൊണ്ട് എടിഎം ഇടപാടുകള്‍ നടക്കാതെ വന്നാല്‍ ബാങ്കുകള്‍ പണം റീ ഫണ്ട് ചെയ്യണം.
4. പോയന്റുകളും കാഷ്ബാക്കും
കരുതലില്ലാതെ കാര്‍ഡ് ഉപയോഗിച്ച് ഷോപ്പിംഗ് ചെയ്യുമ്പോഴുള്ള ആകെ മെച്ചം ഒരുപാട് കാഷ്ബാക്കുകളും പോയിന്റുകളും ലഭിക്കുമെന്നതാണ് . നിങ്ങളുടെ അക്കൗണ്ടില്‍ ഈ ഓഫറുകളെല്ലാം ലഭിക്കുന്നില്ലേ എന്ന് പരിശോധിക്കണം.
5. ബാങ്ക് ചാര്‍ജുകള്‍
ആവശ്യമില്ലാത്ത ചാര്‍ജുകള്‍ ബാങ്ക് ഈടക്കുന്നുണ്ടോ എന്നറിയുക.ബാങ്ക് ഇടപാടുകള്‍ നടത്തും മുന്‍പേ എല്ലാ വ്യവസ്ഥകളും വായിച്ചു നോക്കണം. ഒരുപാടു തവണ എടിഎം സേവനം ഉപയോഗപ്പെടുത്തുന്നതിനു ബാങ്കുകള്‍ ചാര്‍ജ് ഈടാക്കും.നിരക്ക് ബാങ്കുകളെ അപേക്ഷിച്ച് വ്യത്യസപ്പെടാം
6. കോഡുകള്‍ അറിയാം
ഇടപാടുകള്‍ നടത്തുമ്പോള്‍ ബാങ്ക് കോഡുകള്‍ ഉപയോഗിക്കാറുണ്ട്. വലിയ വാക്കുകളുടെ സംക്ഷേപരൂപങ്ങളായാണ് ഇവ ഉപയോഗിക്കുക. പല ബാങ്കുകള്‍ക്കും ഇത് വേവ്വേറെയായിരിക്കും. സംശയം വരുന്ന സാഹചര്യത്തില്‍ ബാങ്കിനെ സമീപിക്കാം.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ദുബായിൽ സ്വർണ്ണവില കുതിക്കുന്നുവോ? ഇന്നത്തെ 22K, 24K നിരക്കുകൾ ഇങ്ങനെ

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?



Click it and Unblock the Notifications