ചെക്ക് ഇന്ത്യയില്‍ വ്യാപകമായി നമ്മളെല്ലാവരും ഉപയോഗിക്കുന്നുണ്ട്.ഗവണ്മെന്റ് സ്ഥാപനങ്ങളും വിദ്യാഭ്യാസ സ്ഥാപനങ്ങളും പണമിടപാടുകള്‍ക്ക് ഏറ്റവുമധികം ആശ്രയിക്കുന്നത് ചെക്കാണ് . ചെക്കില്‍ പറഞ്ഞ ദിവസത്തില്‍ പെയ്മെന്റ് നടന്നില്ലെങ്കില്‍ ചെക്ക് മടങ്ങാം.
ആവശ്യമായ തുക ഇല്ലാതിരിക്കല്‍, കാലാവധി കഴിയല്‍,ഒപ്പിലെ വ്യത്യാസം തുടങ്ങി ചെക്ക് മടങ്ങാന്‍ ഒരുപാട് കാരണങ്ങളുണ്ട്. ഇന്ത്യയില്‍ ആവശ്യമായ തുകയില്ലാത്തതുകൊണ്ട് ചെക്ക് മടങ്ങിയാല്‍ അത് ക്രിമിനല്‍ കുറ്റമായാണ് കണക്കാക്കുന്നത്.
ഈയടുത്ത് കിംങ്ഫിഷര്‍ എയര്‍ലൈന്‍സുമായി ബന്ധപ്പെട്ട് വിജയ് മല്ല്യ ചെക്ക് കേസില്‍ കുടുങ്ങിയിരുന്നു 2016 മെയ് 5നു കോടതി ഇതില്‍ വിധി പറയാനിരിക്കുകയാണ്. ഒരു ചെക്ക് ഇഷ്യൂ ചെയ്യും മുന്‍പ് ഫണ്ടിനെ പറ്റിയും മറ്റു കാര്യങ്ങളെ പറ്റിയും ശ്രദ്ധ പുലര്‍ത്തണം.ഒന്നിലേറെ തവണ ചെക്ക് മടങ്ങിയാല്‍ ഗുരുതരമായ പ്രത്യാഘാതങ്ങള്‍ നേരിടേണ്ടി വരും.

ചെക്ക് മടങ്ങുമ്പോള്‍ എന്തൊക്കെ സംഭവിക്കാം എന്ന് നോക്കൂ
ബാങ്കില്‍ നിന്നും പിഴ
ചെക്ക് മടങ്ങിക്കഴിഞ്ഞാല്‍ ബാങ്ക് നിങ്ങളുടെ അക്കൗണ്ടില്‍ നിന്നും വേണ്ട തുക പിഴയായി ഈടാക്കും. അതേ സമയം പേയിയും ചാര്‍ജ് നല്‍കേണ്ടി വരും.പിഴത്തുക ബാങ്കുകള്‍ക്കും അക്കൗണ്ടുകള്‍ക്കും അനുസരിച്ച് വ്യത്യാസപ്പെടും.
സിബില്‍ സ്കോര്‍
വര്‍ഷങ്ങള്‍ കൊണ്ട് ഉണ്ടാക്കിയ നല്ല ക്രെഡിറ്റ് സ്കോര്‍ തകരാന്‍ ഒരു ചെക്ക് മടങ്ങിയാല്‍ മതി.മോശം ക്രെഡിറ്റ് സ്കോര്‍ ആണെങ്കില്‍ ബാങ്ക് ചിലപ്പോള്‍ ലോണ്‍ അം്ഗീകരിക്കില്ല അല്ലെങ്കില്‍ കൂടിയ ചാര്‍ജ് ഈടാക്കും.
മാസതവണകളില്‍ ചെക്ക് മടങ്ങുമ്പോള്‍
തുടക്കത്തില്‍ ബാങ്ക് സാധാരണ പിഴയും ഫീസുമാണ് തവണ മുടങ്ങിയാല്‍ ഈടാക്കുക.ജാമ്യമുള്ള ലോണ്‍ ആണെങ്കില്‍ തുടര്‍ച്ചയായി മുന്നറിയിപ്പുകള്‍ നല്കിയ ശേഷം വസ്തുക്കള്‍ ലേലത്തിനു വയ്ക്കും.
ക്രിമിനല്‍ നടപടികള്‍
ചെക്ക് മടങ്ങിയതില്‍ കുറ്റക്കാരനാണെന്ന് കണ്ടാല്‍ സെക്ഷന്‍ 138 നെഗോഷിബിള്‍ ഇന്‍സ്ട്രുമെന്റ് ആക്ട് അനുസരിച്ച് കേസ് ചാര്‍ജ് ചെയ്യും.പണം കിട്ടേണ്ട ആള് 30 ദിവസത്തിനകം പണം നല്‍കേണ്ട ആള്‍ക്ക് പൈസ ആവശ്യപ്പെട്ട് നോട്ടീസ് അയക്കണം.നോട്ടീസ് ലഭിച്ചിട്ടും 30 ദിവസത്തിനകം വ്യക്തി പണം നല്കാന് കൂട്ടാക്കിയില്ലെങ്കില്‍ കേസ് ഫയല്‍ ചെയ്യാം.
More From GoodReturns

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

സ്വർണവിലയിൽ വൻ മാറ്റം, ഇന്ന് വാങ്ങാൻ പറ്റിയ സമയമാണോ? പ്രധാന നഗരങ്ങളിലെ നിരക്കുകൾ ഇതാ

സ്വർണവില കുതിച്ചുയരുന്നു; ഇന്ന് വാങ്ങാൻ പ്ലാനുണ്ടോ? ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ബെംഗളൂരു യാത്രക്കാർ ശ്രദ്ധിക്കുക; ഫ്ലൈഓവർ നിയന്ത്രണങ്ങൾ കർശനമാക്കി, പിഴ ഒഴിവാക്കാൻ ഈ വഴികൾ നോക്കൂ

10 രൂപയിൽ താഴെയുള്ള പെനി സ്റ്റോക്കുകൾ: തിങ്കളാഴ്ചത്തെ വോളിയം ബ്രേക്കൗട്ടിനായി ഈ ഓഹരികൾ ശ്രദ്ധിക്കൂ!

സോവറിൻ ഗോൾഡ് ബോണ്ട്: യൂണിറ്റൊന്നിന് 15,334 രൂപ; നിക്ഷേപകർക്ക് പണം അക്കൗണ്ടിലെത്തുന്നത് എപ്പോൾ?

സ്വർണവിലയിൽ മാറ്റമില്ല, ഇന്നത്തെ നിരക്കുകൾ ഇങ്ങനെ; വാങ്ങാൻ പ്ലാൻ ചെയ്യുന്നവർ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ!

ഇലക്ട്രോണിക്സ് സിറ്റി ഫ്ലൈഓവർ ടോൾ പിരിവ് തുടരുമോ? സെപ്റ്റംബർ 11 മുതൽ വരാനിരിക്കുന്ന മാറ്റങ്ങൾ അറിയാം

ഓല ഇലക്ട്രിക്കിന്റെ നിർണ്ണായക നീക്കം; ഫണ്ട് സമാഹരണത്തിന് ബോർഡ് അനുമതി നൽകുമോ? നിക്ഷേപകർ അറിയേണ്ടത്

ദുബായിൽ സ്വർണം വാങ്ങുമ്പോൾ വൻ ലാഭം; ഇന്ത്യയെക്കാൾ കുറഞ്ഞ വിലയിൽ സ്വർണം സ്വന്തമാക്കാം, അറിയേണ്ടതെല്ലാം ഇതാ



Click it and Unblock the Notifications
