സ്ത്രീകള്‍ക്ക് അനുയോജ്യമായ 5 മികച്ച ക്രഡിറ്റ് കാര്‍ഡുകള്‍

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഇന്ന് എല്ലാ തലമുറയില്‍പ്പെട്ടവരും വ്യാപകമായി ക്രഡിറ്റ് കാര്‍ഡുകള്‍ ഉപയോഗിക്കുന്നുണ്ട്. ഫ്രീ ടിക്കറ്റ,കാഷ്ബാക്ക്,റിവാഡ് പോയിന്റ്,എളുപ്പത്തിലുള്ള ഇഎംഐ എന്നിവ ക്രഡിറ്റ് കാര്‍ഡിനെ കൂടുതല്‍ ആകര്‍ഷകമാക്കുന്നു.

 

സാധാരണ സ്ത്രീകളാണ് പുരുഷന്‍മാരേക്കാള്‍ ഷോപ്പിംഗ് നടത്തുന്നതെന്നാണ് മിക്കവരും പറയാറ്. അതിന് അടിസ്ഥാനമൊന്നുമില്ലെങ്കിലും സ്ത്രീകള്‍ക്കു ഷോപ്പിംഗ് നടത്താന്‍ വേണ്ടിയുള്ള പ്രത്യേകം ക്രഡിറ്റ് കാര്‍ഡുകളുണ്ട്.
ഒരു കാര്യമോര്‍ക്കേണ്ടത് ക്രഡിറ്റ് കാര്‍ഡിലൂടെ ഇടപാടുകള്‍ നടത്തുമ്പോള്‍ കാഷ്ബാക്കുകളും പോയിന്റുകളും ഉപയോഗിച്ചാല്‍ മാത്രമേ മെച്ചമുള്ളൂ എന്നതാണ്.

സ്ത്രീകള്‍ക്ക ഷോപ്പിംഗ് ചെയ്യാന്‍ അനുയോജ്യമായ ഏതാനും ചില ക്രഡിറ്റ് കാര്‍ഡുകളിതാ

എച്ച്ഡിഎഫ്‌സി ക്രഡിറ്റ് കാര്‍ഡ്

എച്ച്ഡിഎഫ്‌സി ക്രഡിറ്റ് കാര്‍ഡ്

എച്ച് ഡിഎഫ്‌സി സോളിറ്റയര്‍ വനിതകള്‍ക്ക് വേണ്ടി മാത്രമുള്ള ക്രഡിറ്റ് കാര്‍ഡാണ്. 2000 രൂപയുടെ ഷോപ്പേര്‍സ് സ്റ്റോപ്പ് വൗച്ചര്‍ കാര്‍ഡ് ഉടമയ്ക്ക് വര്‍ഷത്തില്‍ ലഭിക്കും. കാര്‍ഡില്‍ 5 ലക്ഷം രൂപ ചിലവാക്കിയാല്‍ 4000 രൂപ വരെ കാഷ്ബാക്ക് ആനുകൂല്യങ്ങള്‍ ലഭിക്കാം. നല്ല ഇടപാടുകളുള്ള കാര്‍ഡാണെങ്കില്‍ കാര്‍ഡ് നഷ്ടപ്പെട്ടാലും ബാങ്ക് പിഴ ഈടാക്കുകയില്ല.

സ്റ്റാന്‍ഡേഡ് ചാര്‍ട്ടേഡ് ഇ്ന്നര്‍ സര്‍ക്കിള്‍ പ്ലാറ്റിനം

സ്റ്റാന്‍ഡേഡ് ചാര്‍ട്ടേഡ് ഇ്ന്നര്‍ സര്‍ക്കിള്‍ പ്ലാറ്റിനം

ലൈഫ്‌സ്റ്റൈല്‍ ഷോപ്പിംഗുകാര്‍ക്ക് പറ്റിയതാണ് ഈ ക്രഡിറ്റ് കാര്‍ഡുകള്‍.ലൈഫ്‌സ്റ്റൈല്‍ ഷോപ്പൂകളില്‍ ഷോപ്പ് ചെയ്യുമ്പോള്‍ 9x വരെ റിവാഡ് പോയിന്റും 6% വാല്യൂബാക്കും ലഭിക്കും. ചിലപ്പോള്‍ അധിക ഷോപ്പിംഗ് ആനുകൂല്യങ്ങള്‍ മുതലായവയും ലഭിക്കും.

അമേരിക്കന്‍ എക്‌സ്പ്രസ് പേബാക്ക് ക്രഡിറ്റ് കാര്‍ഡ്

അമേരിക്കന്‍ എക്‌സ്പ്രസ് പേബാക്ക് ക്രഡിറ്റ് കാര്‍ഡ്

ഇന്ധനം,ഇന്‍ഷൂറന്‍സ്,പണമിടപാടുകള്‍ തുടങ്ങിയവക്കൊഴിച്ച് ചിലവാക്കുന്ന ഓരോ 100 രൂപയ്ക്കും പേബാക്ക് പോയിന്റുകള്‍ ലഭിക്കും.40 പേബാക്ക് പാര്‍ടണേഴ്‌സുണ്ടെങ്കില്‍ ഒന്നിലധികം പേബാക്ക് പോയിന്റുകള്‍ ലഭിക്കും.

ഐസിഐസിഐ ബാങ്ക് കോറല്‍ ക്രഡിറ്റ് കാര്‍ഡ്

ഐസിഐസിഐ ബാങ്ക് കോറല്‍ ക്രഡിറ്റ് കാര്‍ഡ്

സൂപ്പര്‍മാര്‍ക്കറ്റുകളിലും ഗ്രോസറിയിലുമെല്ലാം ഇരട്ടി ആനുകൂല്യം ലഭിക്കും ഈ കാര്‍ഡിന്മേല്‍. www.bookmyshow.com ലൂടെ ഉപയോക്താക്കള്‍ക്ക് സിനിമാടിക്കറ്റും ലഭിക്കും. 800ലധികം ഹോട്ടലുകളില്‍ 15% പണം ലാഭിക്കാനും കഴിയും.

സിറ്റിബാങ്ക് റിവാഡ് കാര്‍ഡ്

സിറ്റിബാങ്ക് റിവാഡ് കാര്‍ഡ്

സിറ്റിബാങ്കിന്റെ പങ്കാളിത്തമുള്ള തിരഞ്ഞെടുത്ത കടകളില്‍ ചിലവാക്കുന്ന ഓരോ 125 രൂപയ്ക്കും വനിതാകാര്‍ഡ് ഉടമകള്‍ക്ക് 10 റിവാഡ് പോയിന്റ് വരെ ലഭിക്കും. കാര്‍ഡ് ആക്ടീവ് ആയിക്കഴിഞ്ഞാല്‍ 2,500 ബോണസ് പോയിന്റും ലഭിക്കും.കാര്‍ഡ് ഒരു വര്‍ഷം തികഞ്ഞാല്‍ 1000 ബോണസ് റിവാഡ് പോയിന്റ് ലഭിക്കും.

English summary

5 Best Credit Cards For Women In 2016

Only purchases through credit card will not be of great benefit unless you make the best use of cashback and reward points.
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X