12 അക്ക ആധാര്‍ നമ്പര്‍ ഒരു രേഖയെന്നതിലുപരി ഒരുപാട് ആനുകൂല്യങ്ങളുടെ ഉറവിടമാണിപ്പോള്‍. ഇന്ത്യയിലെവിടേയും ഐഡന്റിറ്റി കാര്‍ഡിനു പകരവും അഡ്രസ് പ്രൂഫ് ആയും ആധാര്‍ കാര്‍ഡ് ഉപയോഗിക്കുന്നുണ്ടിപ്പോള്‍. യുഐഡിഎഐ വെബ്സൈറ്റില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്ത ഇ-ആധാറും ഒരുപോലെ സാധുവാണ്.
ഗവണ്മെന്റ് ആധാര്‍ നിര്‍ബന്ധമാക്കിയിട്ടില്ലെങ്കിലും എല്ലാ ഇടപാടുകള്‍ക്കും ഇപ്പോള്‍ ആധാര്‍ ആവശ്യപ്പെടുന്നുണ്ട്. ആധാറുണ്ടെങ്കില്‍ അധികമായി വേറെ രേഖകള്‍ ആവശ്യമില്ലാത്തതുകൊണ്ട് സൗകര്യവുമാണ്. ആധാറിന്റെ ഗുണങ്ങള്‍ അനുഭവിക്കണമെങ്കില്‍ ആധാര്‍ എല്ലാ ഇടപാടുകളുമായും ബന്ധിപ്പിക്കണം.
ആദായനികുതി
വ്യക്തികള്‍ക്ക് അവരുടെ പാന്‍ കാര്‍ഡ് നമ്പറുമായി ആധാര്‍ ബന്ധിപ്പിക്കാം. ഐടിആര്‍വി ഫോം അയക്കണ്ടതില്ലെങ്കില് ആദായ നികുതി വെബ്സൈറ്റില്‍ ആധാര്‍ നമ്പര്‍ നല്‍കാം. പെട്ടെന്ന് റിട്ടണ്‍ സമര്‍പ്പിക്കാമെന്നു മാത്രമല്ല റീഫണ്ടിംഗും നടക്കും.
ബാങ്കിംഗ്
ബാങ്ക് അക്കൗണ്ട് തുടങ്ങുന്നതിന് ഐഡന്റിറ്റിയായും അഡ്രസ് പ്രൂഫായും ആധാര്‍ പ്രവര്‍ത്തിക്കും. വേറെ രേഖകള്‍ക്കായി ബുദ്ധിമുട്ടാതെ കാര്യം നടക്കും.
ഡിജിറ്റല്‍ ലൈഫ് സര്‍ട്ടിഫിക്കറ്റ്
പെന്ഷനായവര്് പിപിഒ,ആധാര്‍ കാര്‍ഡ്,ബാങ്ക് പാസ് ബുക്ക് എന്നിവ സഹിതം അതാതു ബാങ്കില്‍ സമര്‍പ്പിക്കണം. ജീവന് പ്രമാണ് എന്ന ആധാര്‍ അടിസ്ഥാനമാക്കിയുള്ള ഡിജിറ്റല്‍ സര്‍ട്ടിഫിക്കറ്റ് സിസ്റ്റം ഓണ്‍ലൈനായി ലൈഫ് സര്‍ട്ടിഫിക്കറ്റ് സമര്‍പ്പിക്കാന്‍ പെന്‍ഷന്‍കാരെ സഹായിക്കും. എല്ലാ വര്‍ഷവും ബാങ്കില്‍ കേറിയിറങ്ങി നടക്കേണ്ടെന്നു ചുരുക്കം.
മ്യൂച്വല്‍ ഫണ്ടുകളും ഇന്‍ഷൂറന്‍സ് കമ്പനികളും
സ്റ്റോക്ക് എക്സ്ചേഞ്ചില്‍ നിക്ഷേപിക്കാനും ഇന്‍ഷൂറന്‍സ് ഓണ്‍ലൈനായി വാങ്ങാനും അഡ്രസ് പ്രൂഫായി യുഐഡിഎഐയുടെ ആധാര്‍ ലെറ്റര്‍ മതിയെന്ന് സെബിയും ഐആര്‍ഡിഎയും തീരുമാനിച്ചിട്ടുണ്ട്. ഇ-കെവൈസി പ്രക്രിയക്കായി വ്യക്തികള്‍ക്ക് രേഖകള്‍ ഓണ്‍ലൈനായി സമര്‍പ്പിക്കാം.
മാസംതോറും പെന്ഷന്
പെന്ഷന് പിന്‍വലിക്കുന്നതിലെ പിഴവുകള്‍ തീര്‍ക്കാന്‍ പെന്‍ഷന്‍കാര്‍ ആധാര്‍ നമ്പര്‍ രജിസ്റ്റര്‍ ചെയ്താല്‍ മതിയാകും.
പ്രൊവിഡന്റ് ഫണ്ട്
ഇപിഎഫ് എളുപ്പത്തില്‍ ഓണ്‍ലൈനായി പിന്‍വലിക്കാന്‍ ആധാര്‍ പെന്ഷന് അക്കൗണ്ടുമായി ബന്ധിപ്പിച്ചാല്‍ മതി. ഇപ്പോള്‍ എല്ലാ കമ്പനികളും ആധാര്‍ ഇപിഎഫുമായി ബന്ധിപ്പിക്കാനാവശ്യപ്പെടുന്നുണ്ട്.
ഡിജിറ്റല്‍ ലോക്കര്‍
എല്ലാ ഇലക്ട്രോണിക് രേഖകളും ആധാര്‍ നമ്പറുമായി ബന്ധപ്പെടുത്തി ഡിജിറ്റല്‍ ലോക്കര്‍ സൗകര്യം ഉപയോഗിക്കാന്‍ സാധിക്കും. ഇ-സൈന്‍ സൗകര്യം ഉപയോഗിച്ച് ഇലക്ട്രോണിക് രേഖകളില്‍ ഒപ്പുവെക്കാനും സാധിക്കും.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
